ചോദ്യം: 2517
മുടി നീക്കൽ തല മറയ്ക്കൽ മുതലായ ഇഹ്റാമിനാൽ നിഷിദ്ധമായ കാര്യങ്ങൾ മുഹ്രിം മറന്നു ചെയ്താൽ ഫിദ്യ നിർബന്ധമാണോ?
മറുപടി: മറന്നു ചെയ്ത ഹറാമായ കാര്യങ്ങൾ മുടി നീക്കൽ, നഖം മുറിക്കൽ പോലോത്ത ഒരു വസ്തുവിനെ നശിപ്പിക്കുന്ന പ്രവർത്തിയാണെങ്കിൽ ഫിദ്യ നിർബന്ധമാണ്. സുഗന്ധ വസ്തു ഉപയോഗിക്കൽ, പുരുഷൻ തല മറയ്ക്കൽ തുടങ്ങിയ ആസ്വാദനം ലഭിക്കുന്ന കാര്യങ്ങളാണ് മറന്നു ചെയ്തതെങ്കിൽ ഫിദ്യ നിർബന്ധമില്ല. (തുഹ്ഫ: 4/168 ഫത്ഹുൽ മുഈൻ പേ: 215,216)