റമള്വാന് മാസത്തിന്റെ പവിത്രതയെ മാനിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ ആദരവിനു നിരക്കാത്ത കാര്യങ്ങള്‍ ഒരിക്കലും മുസ്ലിംകളില്നിന്നുണ്ടായിക്കൂടാ. റമള്വാന് പകലില്‍ നോമ്പില്ലാത്തവ ര്‍ക്ക് ഭക്ഷണം നല്‍കുകയെന്നത് റമള്വാനെ അപമാനിക്കുന്നതിന് തുല്യമാണ്. അവിശ്വാസിക്ക് പോലും റമള്വാന് പകലില്‍ ഭക്ഷണം നല്കാന് പാടില്ലെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അമുസ്ലിമിന്റെ കാര്യത്തില്‍തന്നെ ഇസ്ലാമിക വിധി ഇതാണെങ്കില്‍ കാരണമില്ലാതെ നോമ്പൊഴിവാക്കുന്നവര്ക്ക് ഭക്ഷ ണം കൊടുക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. കൂലിപ്പണിക്കാര്‍ക്കും മറ്റും റമളാന്‍ പകലില്‍ ഭക്ഷണം നല്കുന്നവരുണ്ട്. അതുപോലെ ദീനീബോധമില്ലാത്ത ഭര്ത്താക്കന്മാര്ക്കും ബന്ധുക്കള്‍ക്കും പകല്‍ സദ്യയൊരുക്കുന്ന സഹോദരിമാരെയും കാണാം. റമള്വാന് പകലില്‍ ഹോട്ടല്‍ നടത്തുന്നവരും ഹോട്ടലില്‍ ജോലി നോക്കുന്നവരുമുണ്ട്. മതദൃഷ്ട്യാ ഇതെല്ലാം തെറ്റാണ്. റമള്വാന് പകല്‍ അമുസ്ലിംകള്‍ക്കു ഭക്ഷണം നല്കല് ഹറാമാണെന്നു ഇമാം റംലി(റ)വിന്റെയും മറ്റും ഫത്വകള് കാണാവുന്നതാണ്.
നോമ്പ് തുറക്കുമ്പോള്‍ സമയമായി എന്നുറപ്പുവരുത്തേണ്ടതാണ്. സമയമായെന്നുറപ്പിക്കാതെ നോമ്പുതുറക്കാന്‍ ധൃതി കാണിക്കുന്നത് കടുത്ത തെറ്റാകുന്നു. പ്രമുഖ പണ്ഢിതനായ ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ നൂറ്റിനാല്പ്പത്തിയൊന്നാമത്തെ വന്‍ കുറ്റമായിട്ടാണ് ഇതിനെ എണ്ണുന്നത്.
നോമ്പിന്റെ ഫര്ളുകള് രണ്ട്. (1) നിയ്യത്ത്. (2) നോമ്പു മുറിയുന്ന കാര്യങ്ങളെതൊട്ട് പിടിച്ചു നില്ക്കല്.