നിയ്യത്ത് ചെയ്യൽ നോമ്പിന്റെ ഫർളാണ്.
ഹൃദയത്തിൽ നോമ്പിനെ കരുതലാണത്. നിയ്യത്ത് കൊണ്ട് ഉച്ചരിക്കൽ സുന്നത്താണ്. നോമ്പിന്ന് ഊർജ്ജം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ അത്താഴം കഴിച്ചത് കൊണ്ട് നിയ്യത്തിന് പകരംമാവില്ല. അപ്രകാരം തന്നെ ഫജറുസ്സ്വാദിഖ് (സുബ്ഹി) വെളിവാകുമോ എന്ന് ഭയപ്പെട്ട് നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കലും

ഓരോ ദിവസത്തിനും സ്വന്തം സ്വന്തമായി തന്നെ നിയ്യത്ത് ചെയ്യേണ്ടതോ റമളാനിലെ എല്ലാ ദിവസങ്ങൾക്കും വേണ്ടി ആദ്യരാത്രിയിൽ തന്നെ നിയ്യത്ത് ചെയ്തത് കൊണ്ട് ഒന്നാം ദിവസത്തിനല്ലാതെ മറ്റ് ദിവസ നിയ്യത്ത് മതിയാകില്ല. എങ്കിലും ഏതെങ്കിലുമൊരു ദിവസത്തിന്ന് വേണ്ടിയുള്ള നിയ്യത്ത് മറന്ന് പോയാൽ മാലികി മദ്ഹബ് അനുകരിക്കുന്ന പക്ഷം ആ നിയ്യത്ത് മതിയാകുന്നതാണ്.
ഈ സാഹചര്യത്തിൽ ഇമാം അബൂഹനീഫയെഅനുകരിക്കുകയാണെങ്കിൽ പകൽ സമ യത്ത് നിയ്യത്ത് ചെയ്താലും മതിയാകും. പക്ഷെ ഉച്ചക്ക് മുമ്പായിരിക്കണ മെന്ന നിബന്ധനയുണ്ട്.

റമളാൻ നോമ്പ്, നേർച്ച നോമ്പ്, കഫ്ഫാറത്ത് നോമ്പ്, തുടങ്ങിയ ഫർള് നോമ്പുകൾക്ക് വേണ്ടി നിയ്യത്ത് ചെയ്യുമ്പോൾ അത് രാത്രിയിൽ തന്നെ ആയി രിക്കൽ നിബന്ധനയാണ്. സൂര്യാസ്തമനത്തിന്ന് ശേഷവും ഫജറുസ്സാദിഖ് വെളിവാകുന്നതിന്ന് മുമ്പമായിരിക്കണമെന്നുദ്ദേശ്യം,
പ്രകാരം തന്നെ ഇന്ന നോമ്പാണെന്ന് നിർണയിച്ച് കരുതലും നിബന്ധനയാണ്. അപ്പോൾ
നിർണ്ണയം കൂടാതെ ഫർള് വീട്ടുന്നതിന്ന് വേണ്ടി ഞാൻ നോമ്പനുഷ്ഠി ന്നുവെന്ന് മാത്രം കരുതിയാൽ മതിയാകില്ല. എന്നാലും രണ്ട് റമളാൻ മാസ ത്തിലെ നോമ്പുകൾ ഖളാഉള്ള വ്യക്തി അത് ഖളാഅ് വീട്ടുമ്പോൾ ഇന്ന വർഷത്തെ നോമ്പെന്ന് നിർണ്ണയിച്ച് കരുതൽ നിർബന്ധമൊന്നുമില്ല.

വ്യത്യസ്ത മാർഗേണയുള്ള നേർച്ച, കഫ്ഫാറത് (പ്രായശ്ചിതം) നോമ്പാ കളും തഥൈവ. ഇന്ന കാര്യത്തിന്ന് വേണ്ടി നേർച്ചയാക്കിയതെന്നോ ഇന്ന കാരണത്താൽ കഫ്ഫാറത്തുള്ളതെന്നാ നിർണ്ണയിച്ച് കരുതേണ്ടതില്ലെന്ന്ചുരുക്കം.

ഈ പറഞ്ഞ രണ്ടു നിബന്ധനകളും സുന്നത്ത് നോമ്പുകൾക്ക് ബാധകമല്ല. അതുകൊണ്ട് തന്നെ രാത്രിയിൽ നിയ്യത്ത് ചെയ്യാതെ ഉച്ച സമയത്തിന്ന് മുമ്പായി പകലിൽ നിയ്യത്ത് ചെയ്താലും സുന്നത്ത് നോമ്പ് സാധുവാകുന്ന താണ്. ഇത് സംബന്ധമായി സ്വഹീഹായ ഹദീസ് തന്നെ വന്നിട്ടുണ്ട്. അത് പോലെ തന്നെ ഇന്ന് നോമ്പെന്ന് നിർണ്ണയിച്ച് കരുതാതെ വെറും നോമ്പനു ഷ്ഠിക്കുന്നുവെന്ന് കരുതിയാലും സുന്നത്ത് നോമ്പ് സ്വഹീഹാകുന്നതാണ്.

എങ്കിലും അറഫാ നോമ്പ്, മുഹർറം ഒൻപത്, പത്ത് നോമ്പുകൾ, ശവ്വാൽ മാസത്തിലെ ആറ് ദിവസത്തിലുള്ള നോമ്പുകൾ പോലെയുള്ള റവാതിബു കളായ നോമ്പുകളിൽ നിർണ്ണയിച്ച് കരുതൽ തന്നെ നിബന്ധനയാകുമെന്ന് ഇമാം നവവി (റ) മജ്മൂഇൽ വിശദീകരിച്ചിട്ടുണ്ട്.

– റമളാൻ നോമ്പ് ഞാൻ അനുഷ്ഠിക്കുന്നുവെന്ന് മാത്രം കരുതിയാലും റമളാൻ നോമ്പ് സാധുവാകുന്നതാണ്. ഫർളായ നോമ്പ് എന്ന് കരുതേണ്ടതില്ലെന്നതാണ് പ്രബലം. പ്രായപൂർത്തി എത്തിയവനിൽ നിന്ന്
റമളാൻ നോമ്പ് ഫർളായിട്ടല്ലാതെ വരില്ലെന്നതാണ് കാരണം. റമളാൻ നോമ്പിന്ന് വേണ്ടിയുള്ള നിയ്യത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. “ഈ വർഷത്തെ അദാളം ഫർളുമായ റമളാൻ നോമ്പ് അല്ലാഹുവിന്ന് വേണ്ടി നാളെ അനു ഷ്ഠിക്കുവാൻ ഞാൻ കരുതുന്നു.” (1)

രാത്രിയിൽ നിയ്യത്ത് ചെയ്ത ശേഷവും ഫജ്റുസ്സ്വാദിഖ് വെളിവാകുന്നതിൻ്റെ മുമ്പായി ലൈംഗിക ബന്ധത്തിലേർപ്പെടുക
ഭക്ഷണം കഴിക്കുക, തുടങ്ങിയ നോമ്പ് മുറിക്കുന്ന കാര്യങ്ങൾ ചെയ്തു എന്നതുകൊണ്ട് നിയ്യത്ത് വീട്ടും ആവർത്തിക്കേണ്ടതില്ല.

( 1 ) نويت صوم غد عن أداء فرض رمضان هذه السنة لله تعالی