വുളൂഇന്റെ അവയവങ്ങളിൽ എവിടെയെങ്കിലും പ്ലാസ്റ്ററിട്ടതുകാരണം വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരികയും ആ ഭാഗത്തിന് വേണ്ടി തയമ്മും ചെയ്ത് നിസ്കരിക്കുകയും ചെയ്താൽ ആ നിസ്കാരം പിന്നീട് മടക്കേണ്ടതുണ്ടോ?
ഉത്തരം : – പ്ലാസ്റ്റർ തയമ്മുമിന്റെ അംഗത്തിലാണെങ്കിൽ (മുഖം, രണ്ട്കൈകൾ) നിസ്കാരം മടക്കൽ നിർബന്ധമാണ്. വുളൂഉം പകരമുള്ള തയ മ്മുമും അപൂർണ്ണമാണെന്നതാണ് കാരണം. ഇനി തയമ്മുമിന്റെ അംഗത്തിലല്ലെങ്കിൽ പ്ലാസ്റ്റർ നിൽക്കാൻ ആവശ്യമായതിലുമപ്പുറം ഭാഗം മുറിയില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററിൽ ഉൾപ്പെടുകയോ ആവശ്യമായ തിലും കൂടുതൽ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിൽ തന്നെ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത അവസ്ഥയിൽപ്ലാസ്റ്റർ ഇടുകയോ ചെയ്താൽ പിന്നീട് ആ നിസ്കാരം മടക്കേണ്ടതാണ്. മുറിവില്ലാത്ത ഭാഗത്ത് നിന്ന് പ്ലാസ്റ്റർ നിൽക്കാനാവശ്യമായ ഭാഗം മാത്രം പ്ലാസ്റ്ററിന്റെ ഉള്ളിൽ പെടുമ്പോൾ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധിയായ അവസ്ഥയിലാണ് പ്ലാസ്റ്റർ ഇട്ടതെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററിന്റെ ഉള്ളിൽ പെട്ടിട്ടില്ലെങ്കിലും പ്ലാസ്റ്റർ ധരിച്ചത് ശുദ്ധി വരുത്തിയ ശേഷമല്ലെങ്കിൽ തന്നെയും നിസ്കാരം മടക്കേണ്ടതില്ല. (തർശീഹ് പേ: 24,25)
എന്നാൽ തയമ്മത്തിന്റെ അംഗങ്ങൾ അല്ലാത്തവ എന്ന വ്യത്യാസം ഇമാം നവവി (റ)യുടെ റൗളയിലുളളതാണ്. മുഗ്നിയിലും നിഹായ:യിലും ഇതാണ് പ്രബലമാക്കിയിട്ടുള്ളത്. ഇമാം നവവി (റ)യുടെ ശറഹുൽ മുഹദ്ദബിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. (തർശീഹ് പേ. 25ന്