വുളൂഇന്റെത വെള്ളം തുടക്കല്‍വുളൂഇന് ശേഷം അവയവങ്ങളില്‍ നിന്ന് വെള്ളം തുടച്ചുനീക്കാതിരിക്കുക എന്നത് സുന്നത്താണല്ലോ. വുളൂഇന് ശേഷം തയമ്മും ഉദ്ദേശിച്ച വ്യക്തിക്ക് ഇതില്‍ വിട്ടുവീഴ്ചയുണ്ടോ?

തയമ്മും ഉദ്ദേശിച്ച വ്യക്തിക്ക് വുളൂഇന്റെു അവയവങ്ങളിലെ വെള്ളം തുടച്ചുകളയല്‍ അനുവദനീയമാണ്. ഇബ്നു ഹജര്‍(റ) പറയുന്നു: വുളൂഇന്റെല വെള്ളം അവയവങ്ങളില്‍ നിന്ന് തുടച്ചുനീക്കാതിരിക്കല്‍ സുന്നത്താണ്. പക്ഷേ വെള്ളം തുടച്ചുകളയല്‍ ആവശ്യമായ രൂപത്തില്‍ തണുപ്പ് അനുഭവപ്പെടുക, വെള്ളം തുടച്ചുനീക്കിയില്ലെങ്കില്‍ ശരീരത്തില്‍ വല്ല നജസും ചേരുമെന്ന ഭീതിയുണ്ടാവുക, വുളൂഅ് ചെയ്ത ഉടനെ തയമ്മും ഉദ്ദേശിക്കുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ അവയവങ്ങളില്‍ നിന്ന് വുളൂഇന്റെ് വെള്ളം തുടക്കാതിരിക്കല്‍ സുന്നത്തില്ല. മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം തുടച്ചുകളയല്‍ അത്തരക്കാര്ക്ക്ല ശക്തിയായ സുന്നത്താണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/252 നോക്കുക).