തലയില്‍ നിന്ന് അല്‍പ ഭാഗം തടവുകയും ബാക്കി ധരിച്ചിരിക്കുന്ന തൊപ്പിയോ തലപ്പാവോ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുന്നതുപോലെ മേല്‍തട്ടത്തില്‍ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുമോ?
തലപ്പാവിന്‍റെ മുകളില്‍ ധരിക്കുന്ന മേല്‍തട്ടത്തില്‍ തടവി തലതടവല്‍ പൂര്‍ത്തിയാക്കിയാലും സുന്നത്ത് കരസ്ഥമാകുന്നതാണ്. തലയില്‍ നിന്നും അല്‍പം തടവിയതിനു ശേഷം ധരിച്ച തൊപ്പിയിലോ തലപ്പാവിലോ അല്ലെങ്കില്‍ മേല്‍തട്ടം ധരിച്ചിട്ടുണ്ടെങ്കില്‍ അതിനു മുകളിലോ തടവിയാലും സുന്നത്ത് ലഭിക്കുന്നതാണ്. ശ്രേഷ്ഠമായൊരു നബിചര്യയാണ് തലതടവുക എന്നത് (തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖതീബ്: 1/240).