മേല്തട്ടം ഏത് രൂപത്തില്‍ ധരിക്കലാണ് കറാഹത്തായി കര്മശാസ്ത്ര പണ്ഡിതന്മാര് പറഞ്ഞിട്ടുള്ളത്?
ഇബ്നു ഹജറുല്‍ ഹൈതമി(റ) തുഹ്ഫതുല്‍ മുഹ്താജില്‍ രേഖപ്പെടുത്തി: മേല്തട്ടത്തിന്റെ രൂപത്തിലുള്ള എല്ലാം അഥവാ തട്ടം പോലുള്ളത് രണ്ടു ഭാഗത്തു നിന്നും താഴോട്ട് തൂക്കിയിട്ടാല്‍- അവ കതിഫൈനി(ചുമല്‍-ടവീഹറലൃ)യിലേക്ക് മടക്കുകയോ കൈകൊണ്ടോ മറ്റോ അതിനെ ചേര്ത്ത് വെക്കുന്നുമില്ലതാനും– എങ്കില്‍ അത് കറാഹത്താണ് (തുഹ്ഫതുല്‍ മുഹ്താജ്: 3/43).
ഇമാം അബൂ ഇസ്ഹാഖുശ്ശീറാസി(റ) പറയുന്നു: നിസ്കാരത്തിലും മറ്റും മേല്തട്ടം ധരിക്കല്‍ കറാഹത്താണ്. അതായത് തട്ടം രണ്ട് ഭാഗത്തു നിന്നും ഭൂമിയില്‍ തട്ടുന്ന രൂപത്തില്‍ താഴോട്ട് താഴ്ത്തിയിടലാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 3/176, 177 കാണുക).