പുതിയ വസ്ത്രം കഴുകുന്നതിനു മുമ്പ് ഉപയോഗിക്കാന്ഉമ്മ അനുവദിക്കുന്നില്ല. അതില്അഴുക്കുകളും പൊടിപടലങ്ങളുമുണ്ടാകുമെന്നാണ് അവരതിനു കാരണമായി പറയുന്നത്. എന്നാല്പുതിയ വസ്ത്രം കഴുകല്പുത്തനാശയമാണെന്ന് ഈയിടെ ഒരു പ്രഭാഷണത്തില്കേള്ക്കാനിടയായി. പുതുവസ്ത്രം കഴുകല്ആക്ഷേപിക്കപ്പെടുന്ന കാര്യമാണോ? അതോ, അതിനു വല്ല അടിസ്ഥാനവുമുണ്ടോ?

പുതുവസ്ത്രം കഴുകല്ആക്ഷേപാര്ഹമായ പുത്തനാചാരമാണെന്ന് കര്മശാസ്ത്ര പണ്ഡിതന്മാര്വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രത്തില്നജസുണ്ടാവാനുള്ള സാധ്യത കൂടുതലാകാതിരിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പൊടിപടലങ്ങള്വസ്ത്രത്തില്ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണിത്. പുതുവസ്ത്രം കഴുകല്ആക്ഷേപാര്ഹമായ പുത്തനാചാരത്തില്പെട്ടതാണെന്ന് ഹാശിയതുല്ജമലില്പറഞ്ഞതായി കാണാം. ഇത് വസ്ത്രത്തില്നജസുണ്ടെന്ന ധാരണ കൂടുതലാവാതിരിക്കുമ്പോഴാണ്. വസ്ത്രം നെയ്തുണ്ടാക്കുന്നവരും വസ്ത്ര നിര്മാതാക്കളും നജസിനെ തൊട്ട് അശ്രദ്ധരാകല്പതിവാകുക എന്നത് നജസുണ്ടാവാനുള്ള ധാരണ മികക്കുന്നതില്പെട്ടതാണ് (ഹാശിയതുല്ജമല്‍: 5/55).