നജസ് കലര്ന്ന മരുന്ന് ശരീരത്തില്പ്രവേശിച്ചയാളുടെ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാകുന്നതാണ്. ഖത്തീബുശ്ശിര്ബീനി() പറയുന്നു: മുറിവോ രോഗമോ നജസ് കലര്ന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുകയോ, അല്ലെങ്കില്മുറിവ് നജസുള്ള നൂല്ഉപയോഗിച്ച് തുന്നുകയോ ചെയ്താല്നിസ്കാരം സ്വഹീഹാവുന്നതാണ് (മുഗ്നി മുഹ്താജ്: 1/191).