അത്തര്കുപ്പിയില്കൊതുക് വീണാല്എന്താണ് ചെയ്യേണ്ടത്? അത്തര്നജസാകുമോ?

കുപ്പിയില്നിന്ന് കൊതുകിനെ എടുത്ത് കളഞ്ഞതിനു ശേഷം അത്തര്ഉപയോഗിക്കാവുന്നതാണ്. ദ്രാവകങ്ങളെ നജസാക്കുന്നതില്നിന്ന് ഒഴിവാക്കപ്പെട്ട(വിട്ടുവീഴ്ചയുള്ള) ഒരു ജീവിയാണ് കൊതുക്. അത്കൊണ്ട് അത്തര്കുപ്പിയില്കൊതുക് വീണ കാരണത്താല്കുഴപ്പമില്ല.

മിന്ഹാജില്ഇമാം നവവി() പറഞ്ഞതായി കാണാം: കുറഞ്ഞ വെള്ളത്തെ നജസാക്കുന്നതില്നിന്ന് ഒഴിവാക്കപ്പെട്ടതാണ്. അഥവാ വെള്ളത്തെയും മറ്റു ദ്രാവകങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ജീവിതകാലത്ത് അവയവം മുറിയുന്ന അവസരത്തില്ഒലിക്കുന്ന രക്തം ശരീരത്തിലില്ലാത്ത ജീവികളുടെ ശവം, ഈച്ച, കൊതുക്, പേന്, മൂട്ട, വണ്ട്, തേള്, പല്ലി തുടങ്ങിയ ജീവികള്പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് ദ്രാവകത്തെ നജസാക്കുകയില്ല (തുഹ്ഫതുല്മുഹ്താജ്: 1/98, 99).