വിശുദ്ധ ഖുർആന്റെ ഉള്ളടക്കം വിപുലമാണ്.  ലോകസൃഷ്ടാവിൽനിന്ന് തുടങ്ങി ലോകത്തിലൂടെ അവനിലേക്കുതന്നെ രിരിച്ചെത്തുന്നതാണ് ഖുർആന്റെ ഇതിവൃത്തം. തന്റെ നാഥന്റെ നാമത്തിൽ വായിക്കുക എന്ന് തുടങ്ങി അല്ലാഹുവിലേക്ക് മടങ്ങുന്ന ദിവസം        സൂക്ഷിക്കുക……. എന്ന് അവസാനിപ്പിക്കുകയാണല്ലോ ഖുർആൻ. ചുരുക്കത്തിൽ അല്ലാഹുവിൽനിന്ന് അല്ലാഹുവിലേക്ക് എന്നതാണ് ഖുർആൻ്റെ ആശയസംവിധാനം. അല്ലാഹു ലോകത്തിന്റെ സ്രഷ്ടാവും നിയന്താവും സർവ്വജ്ഞനും സർവ്വശക്തനും അതുല്യനുമാണ്. ഇക്കാര്യം ചെറുതും വ ലുതുമായ തെളിവുകൾ നിരത്തി പാമരന്നും ‘ പണ്ഡിതനും ബോധ്യ പ്പെടുത്തുന്ന രീതിയിൽ ഖുർആൻ വിശദീകരിച്ചു. ഇതു സ്യഷ്ടികൾ എല്ലാവരും ഉൾക്കൊള്ളണമെന്നും തന്നിമിത്തം അവരുടെ ഏറ്റവും വലിയ സ് നേഹവും ബഹുമാനവും അർപ്പിക്കുക എന്ന ഇബാദത്ത് അല്ലാഹുവിന് മാത്രം ചെയ്യണമെന്നും ഖുർആൻ ആവശ്യപ്പെട്ടു.  ജീവിതത്തിലെ നിഖില നീക്കങ്ങളും ഉദ്ദേശശുദ്ധിമൂലം ഇബാദത്താക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഇത് അനുസരിക്കുന്നവർക്ക് പുനർജന്മത്തിൽ സ്വർഗ്ഗവും തള്ളിക്കളയുന്നവർക്ക് നരകവും ഉണ്ടെന്ന് സ്ഥാപിച്ചു. അതുരണ്ടും യഥോചിതം നൽകാൻ അവർ നിശ്ചയിച്ച വിചാരണ ദിവസത്തെക്കുറിച്ച് ഓർമിപ്പിച്ചു.
ഇതാ ണ്   നേർവഴി:-
തന്നെ സൃഷ്ടനുഗ്രഹിച്ച അല്ലാഹുവിലേക്ക് അടിമ മടങ്ങി എത്തുന്ന രംഗമാണ് ഇവിടെ നാം കാണുന്നത്. മലക്കുകൾ, പ്രവാചകന്മാർ, സഹചാരികൾ ,പണ്ഡിതന്മാർ ഇങ്ങനെ എല്ലാവരും ഇതിൻ്റെഭാഗമാണ്.
അല്ലാഹു, മലക്കുകൾ, ഗ്രന്ഥങ്ങൾ പ്രവാചകന് മാർ, അന്ത്യനാൾ, വിധി എന്നീ വിശ്വാസ കാര്യങ്ങൾക്കൊപ്പം ശഹാദത്ത് പ്രഖ്യാപനം, നിസ്ക്കാരം, ദാനം, വ്രതം കഅ ബാ തീർത്ഥാടനം എന്നിവ പ്രധാന ആചാരങ്ങളായും വിശദീകരിക്കുന്നു. ഇതെല്ലാം നേരത്തെ പറഞ്ഞ ഇബാദത്തിന്റെ വിവിധ രൂപങ്ങളാണ്. എന്നാൽ സാ മൂഹിക രാഷ്ട്രീയ സേവനം, സന്ധി, യുദ്ധം, സമാധാനം, സത്യം, സാമ്പത്തിക ഇടപാടുകൾ, നീതി, ന്യായം തുടങ്ങിയ വിഷയങ്ങൾ അർഹരായ പരിഗണനയോടെ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങൾ സാമൂഹികവും മേൽ പറഞ്ഞ അഞ്ചും ആറും കാര്യങ്ങൾ വ്യക്തിപരവുമായി നടപ്പാക്കേണ്ടതാണ്.ശാസ്ത്ര സാങ്കേതികരംഗത്ത് ഖുർആൻ നൽകിയ സൂചനകൾ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിച്ചത്. ഖുർആനിൻ്റെ മുന്നറിയിപ്പുകൾ ഗവേഷണങ്ങൾക്ക് തുറവി നൽകിയിട്ടുണ്ട്.
തെറ്റായ രീതിശാസ്ത്രങ്ങൾ :-
– ബഹുദൈവത്വം, ബിംബാരാധന തുടങ്ങി എല്ലാവിധ വിശ്വാസവൈകല്യങ്ങളെയും പലിശ, സാമ്പത്തിക ചൂഷണങ്ങൾ, വർണ-വർഗവിവേചനം എന്നിങ്ങനെ വ്യക്തിപരവും സാമൂഹികവുമായ സർവ്വ ഉച്ചനീചത്വത്തെയും ഖുർആൻ അപലപിച്ചു.