മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:
وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث1)شرح المهذب: ٣٢/٤
മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)
ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ ‘മുവത്വഇ’ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു:
وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول2)الشرح الكبير: ٣١٥/١
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين3)شرح المهذب: ٣٢/٤

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
എന്നാൽ മദീനക്കരല്ലാത്തവർക്കു ഇപ്രകാരം ചെയ്യാൻ പാടില്ലെന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഇമാം നവി(റ) എഴുതുന്നു:

قال صاحبا الشامل والبيان وغيرهما ، قال أصحابنا : ليس لغير أهل المدينة أن يفعلوا في التراويح فعل أهل المدينة فيصلوها ستا وثلاثين ركعة ; لأن لأهل المدينة شرفا بمهاجرة رسول الله صلى الله عليه وسلم ومدفنه  بخلاف غيرهم وقال القاضي أبو الطيب في تعليقه : قال الشافعي فأما غير أهل المدينة فلا يجوز أن يماروا أهل مكة ولا ينافسوهم . 4)شرح المهذب: ٣٢/٤

ശാമിൽ, ബയാൻ എന്നീ ഗ്രന്ഥങ്ങളുടെ കർത്താക്കളും മറ്റും പറയുന്നു: മദീനക്കാർ ചെയ്യുന്നത് പോലെ തറാവീഹ് മുപ്പത്തിയാറ് റക്അത്ത് നിസ്കരിക്കാൻ അല്ലാത്തവർക്ക് പാടില്ലെന്ന് നമ്മുടെ അസ്വഹാബ് പ്രസ്താവിച്ചിരിക്കുന്നു. കാരണം നബി(സ) യുടെ ഹിജ്റയും നബി(സ)യെ അവിടെ മറവുചെയ്തതിനാലും മട്ടുള്ളവർക്കില്ലാത്ത ബഹുമാനം മദീനക്കാർക്കുണ്ട്. ഖാളീ അബുത്ത്വയ്യിബ് (റ) തഅലീഖിൽ പറയുന്നു: ഇമാം ശാഫിഈ (റ) പറയുന്നു: “മദീനക്കാരല്ലാത്തവർക്കു മക്കക്കാരോട് മത്സരിക്കലും അവരോടപ്പം നടക്കലും അനുവദനീയമല്ല”. (ശർഹുൽ മുഹദ്ദബ് : 4/32)
തറാവീഹ് സംബന്ധമായി ഇമാം മാലിക്(റ) രണ്ടഭിപ്രായം പ്രകടിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് മാലികീ പണ്ടിതാൻ ഇബ്നുറുശ്ദ്(റ) എഴുതുന്നു:

وسبب اختلافهم : اختلاف النقل في ذلك ، وذلك أن مالكا روى عن يزيد بن رومان قال : كان الناس يقومون في زمان عمر بن الخطاب بثلاث وعشرين ركعة . وخرج ابن أبي شيبة عن داود بن قيس قال : أدركت الناس بالمدينة في زمان عمر بن عبد العزيز وأبان بن عثمان 

വ്യത്യസ്ത തെളിവുകളാണ് വീക്ഷനാന്തരം വരാൻ കാരണം. യസീദുബ്നുഹാറൂൻ(റ) ഇപ്രകാരം പ്രസ്തപിക്കുന്നതായി ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു: “ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കാലത്ത് ജനങ്ങൾ ഇരുപത്തിമൂന്ന് നിസ്കരിച്ചിരുന്നു”  ദാവൂദുബ്നു ഖൈസി (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: ഉമറുബ്നു അബ്ദിൽ അസീസ്(റ), അബാനുബ്നു ഉസ്മാൻ (റ) എന്നിവരുടെ കാലത്ത് മദീനയിലെ ജനങ്ങൾ മുപ്പത്തിയാറ് നിസ്കരിക്കുന്നതായി ഞാനെത്തിച്ചു. മൂന്ന് റക്അത്ത് അവർ വിത്റും നിസ്കരിക്കും. മുപ്പത്തിയാറ് നിസ്കരിക്കലാണ് പഴയസമ്പ്രധായമെന്നു  ഇമാം മാലിക്(റ) പ്രസ്താവിച്ചതായി ഇബ്നുൽഖാസിം(റ) പറയുന്നു. (ബിടായത്തുൽ മുജ്തഹിദ്: 1/167)
ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:

وقد حكى الولي العراقي أن والده الحافظ لما ولي إمامة مسجد المدينة أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر، فكان يصلي التراويح أول الليل بعشرين ركعة على المعتاد، ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين، واستمر على ذلك أهل المدينة.5)قسطلاني: ٤٢٧/٣

വലിയ്യുബ്നുൽ ഇറാഖി(റ) ഉദ്ദരിക്കുന്നു. തന്റെ പിതാവ് ഹാഫിള് ഇറാഖി(റ) മദീനാ പള്ളിയിലെ ഇമാമത്ത് ഏറ്റെടുത്തപ്പോൾ ബഹുഭൂരിഭാഗത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തറാവീഹിലുല്ല അവരുടെ പഴയ സമ്പ്രദായം പുനരുജ്ജീവിച്ചിരുന്നു. അങ്ങനെ സാധാരണ  പോലെ രാത്രിയുടെ ആദ്യത്തിൽ അദ്ദേഹം ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കും. പിന്നീട് രാത്രിയുടെ അവസാനത്തിൽ പള്ളിയിൽ വെച്ച് പതിനാറ്  റക്അത്തും നിസ്കരിക്കും. അങ്ങനെ റമളാൻ മാസത്തിൽ ജമാഅത്തിലായി അദ്ദേഹം ഖുർആൻ രണ്ടു പ്രാവശ്യം ഒതിത്തീർക്കും. ഇതനുസരിച്ച് മദീനക്കാരുടെ പ്രവർത്തനം സ്ഥിരപ്പെട്ടു. (ഖസ്ത്വല്ലാനി 3/427)
ഇതിൽ നിന്ന് വ്യക്തമാകുന്നത് അധികമുള്ള പതിനാറ് റക്അത്ത് തറാവീഹല്ലെന്നും മറിച്ച് ഖിയാമുല്ലൈൽ ആണെന്നുമാണ്. മുല്ലാ അലിയ്യുൽ ഖാരിയെ ഉദ്ദരിക്കാം:


قال علي القاري فى شرح النقاية: وجمع بين قوله وبين قول غيره بأن العشرين كانت أول الليل، وست عشرة آخره، كما عليه عمل أهل المدينة. 6)فتح الملهم: ٣٢١/٢

ഇമാം മാലിക്(റ)ന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ ഇപ്രകാരം സംയോജിപ്പിക്കാവുന്നതാണ്. ഇരുപത് റക്അത്ത് രാത്രിയുടെ ആദ്യത്തിലും പതിനാറ് റക്അത്ത് രാത്രിയുടെ അവസാനത്തിലും  നിസ്കരിക്കണം. അതനുസരിച്ചാണ് മദീനക്കാരുടെ പ്രവർത്തനം. (ഫത്ഹുൽ മുഹിം 2/321)
ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:
وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي7)تحفة: ٢٤١/٢
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:
 
  قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.8)المعني: ٣٨٨/٣

മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)

അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح 9)شرواني: ٢٤١/٢
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ്  കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)

ഫത്ഹുൽ മുൽഹിമിൽ പറയുന്നു:

وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: 10) عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ ” ، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.11)فتح الملهم: ٢٩١/٢
ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക്  ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക്‌ അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: “എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ”. ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)

References   [ + ]

1, 3, 4. شرح المهذب: ٣٢/٤
2. الشرح الكبير: ٣١٥/١
5. قسطلاني: ٤٢٧/٣
6. فتح الملهم: ٣٢١/٢
7. تحفة: ٢٤١/٢
8. المعني: ٣٨٨/٣
9. شرواني: ٢٤١/٢
10. عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ ”
11. فتح الملهم: ٢٩١/٢