റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നല്കുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്നാ ഭയം കാരണം ജമാഅത്തായി നിര്വഹിക്കുന്നത് ഉപേക്ഷിക്കുകയാനുണ്ടായത്.ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. തറാവീഹ് റമളാനിൽ മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഏതാനും ഹദീസുകൾ നമക്കിപ്പോൾ വായിക്കാം.
قال رسول الله صلى الله عليه وسلم: « إن الله تبارك وتعالى فرض صيام رمضان عليكم، وسننت لكم قيامه، فمن صامه وقامه إيماناً واحتساباً خرج من ذنوبه كيوم ولدته أمه » 1)سنن النسائي: ٢١٨٠، وسنن ابن ماجه: ١٣١٨، والسنن الكبري للبيهقي: ٢٥٢٠
അബൂസലമ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു” “റസൂലുല്ലാഹി(സ) പറഞ്ഞു: “നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാല വിശ്വസിച്ചും പ്രതിഫല കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവർ മാതാവ് പ്രസവിച്ച ദിവസത്തിലെന്ന പോലെ പാപങ്ങളിൽ നിന്ന് മുക്തമാകുന്നതാണ്”. (നസാഈ 2180, ഇബ്നുമാജ 1318, സുനനുൽ കുബ്റ 2520 )
ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ നിവേദനം ചെയ്യുന്നു:
حدثنا وكيع عن علي عن نضر بن شيبان قال سألت أبا سلمة بن عبد الرحمن فذكر عن أبيه قال قال رسول الله صلى الله عليه وسلم : إن الله افترض عليكم صيامه وسننت لكم قيامه فمن صامه إيمانا واحتسابا غفر له ما تقدم من ذنبه. 2)مصنف ابن أبي شيبة: ٢٨٧/٢
അബൂസലമ(റ) പിതാവിൽ നുന്നദ്ദരിക്കുന്നു: റസൂലുല്ലാഹി(സ) പറഞ്ഞു: “നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ വിശ്വസിച്ചും പ്രതിഫലം കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവരുടെ മുന്കഴിഞ്ഞ പാപങ്ങൾ പൊറുക്കാപ്പെടുന്നതാണ്”. (മുസ്വന്നഫ് 2/287)
عن سلمان الفارسي قال: خطبنا رسول الله آخر يوم من شعبان فقال: يا أيها الناس! إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر، فرض الله صيامه، وجعل قيام ليله تطوعاً، من تقرب فيه بخصلة من الخير كان كمن أدى فريضة فيما سواه، ومن أدى فيه فريضة كان كمن أدّى سبعين فريضة فيما سواه…3)شعب الإيمان للبيهقي: ١٢٠/٨، وصحيح ابن خزيمة: ١١٥/٧
സൽമാനുൽ ഫാരിസി(റ)യിൽ നിന്ന് നിവേദനം: ശഅബാനിലെ അവസാന ദിവസം നബി(സ) ഞങ്ങൾക്ക് ഉദ്ബോധനം നല്കിക്കൊണ്ട് പറഞ്ഞു: “ജനങ്ങളെ! നിങ്ങൾക്കിതാ ഒരു മാസം സമാഗതമായിരിക്കുന്നു. മഹത്വമേറിയ ഒരു മാസമാണത്. ബറകത്തുളള മാസം. ആയിരം മാസത്തേക്കാൾ മഹത്തരമായൊരു രാവ് അത് ഉൾകൊള്ളുന്നു. അതിലെ നോമ്പ് അല്ലാഹു നിര്ബന്ധമാക്കുകയും അതിലെ രാത്രി നിസ്കാരം അല്ലാഹു സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. അതിൽ ഒരു സുന്നത്തായ കർമ്മം ചെയ്താൽ ഇതര മാസങ്ങളിൽ ഒരു ഫർള് ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. അതിൽ ഒരു ഫർളായ കർമ്മം ചെയ്താൽ ഇതരമാസങ്ങളിൽ എഴുപത് ഫർളുകൾ ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്…”.(ശുഅബുൽഈമാൻ 8/120, സ്വഹീഹു ഇബ്നു ഖുസൈമ 7/115)
ഒന്നും രണ്ടും ഹദീസുകളിൽ പറഞ്ഞ ‘സനൻതു’ (ഞാൻ സുന്നത്താക്കി) വും മൂന്നാം ഹദീസിൽ പറഞ്ഞ ‘ജഅല’ (അല്ലാഹു ആക്കിയിരിക്കുന്നു) യും നിയമ നിർമാണത്തെ കാണിക്കുന്ന പരമാർശങ്ങലാണ്.അതിനാൽ ഖിയാമുറമളാൻ പുതിയൊരു നിസ്കാരമാണെന്ന് അത് വ്യക്തമാക്കുന്നു. ‘സ്വിയാം’ എന്ന പദത്തെ റമളാനിലേക്ക് ‘ഇളാഫത്ത്’ ചെയ്ത പോലെ ഖിയാമിനെയും റമളാനിലേക്ക് ‘ഇളാഫത്ത്’ ചെയ്തിട്ടുണ്ട്. അപ്പോൾ റമളാനിന്റെ നോമ്പും റമളാനിന്റെ ഖിയാമും ആയി. ശവ്വാലിനെ നോമ്പും ശവ്വാലിന്റെ ഖിയാമും അല്ല.
ചുരുക്കത്തിൽ ‘ജഅലല്ലാഹു’ (അല്ലാഹു ആക്കിയിരിക്കുന്നു) എന്ന പ്രയോഗം ഒരു പുതിയ നിയമ നിർമാണത്തെ കുറിക്കുന്നു. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ് സൂറത്തുൽ മുസ്സമ്മിലിൽ പറഞ്ഞത്. ഇത് മദീനയിൽ വന്നപ്പോഴുള്ള പുതിയ നിർദേശമാണ്. ‘വഖിയാമ ലൈലിഹി’ എന്നത് കൊണ്ട് സാധാരണ വിത്റിനൊ തഹജ്ജുദിനൊ വേണ്ടി തന്നെയാണ് ആഹ്വാനം ചെയ്യുന്നതെങ്കിൽ അതിന്റെ മുമ്പ് ‘ആക്കിയിരിക്കുന്നു’ എന്നർത്ഥം വരുന്ന ‘ജഅല’ പറയേണ്ടതില്ല. നേരത്തെ ആക്കിക്കഴിഞ്ഞതിനെ പിന്നെയും ആക്കെണ്ടതില്ലല്ലോ. അല്ലാമ ബാജി(റ) വാക്കുകള ശ്രദ്ദിക്കുക.
ചുരുക്കത്തിൽ ‘ജഅലല്ലാഹു’ (അല്ലാഹു ആക്കിയിരിക്കുന്നു) എന്ന പ്രയോഗം ഒരു പുതിയ നിയമ നിർമാണത്തെ കുറിക്കുന്നു. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ് സൂറത്തുൽ മുസ്സമ്മിലിൽ പറഞ്ഞത്. ഇത് മദീനയിൽ വന്നപ്പോഴുള്ള പുതിയ നിർദേശമാണ്. ‘വഖിയാമ ലൈലിഹി’ എന്നത് കൊണ്ട് സാധാരണ വിത്റിനൊ തഹജ്ജുദിനൊ വേണ്ടി തന്നെയാണ് ആഹ്വാനം ചെയ്യുന്നതെങ്കിൽ അതിന്റെ മുമ്പ് ‘ആക്കിയിരിക്കുന്നു’ എന്നർത്ഥം വരുന്ന ‘ജഅല’ പറയേണ്ടതില്ല. നേരത്തെ ആക്കിക്കഴിഞ്ഞതിനെ പിന്നെയും ആക്കെണ്ടതില്ലല്ലോ. അല്ലാമ ബാജി(റ) വാക്കുകള ശ്രദ്ദിക്കുക.
قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.4)أوجز المسالك: ٢٨٩/٢
ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)
References
1. | ↑ | سنن النسائي: ٢١٨٠، وسنن ابن ماجه: ١٣١٨، والسنن الكبري للبيهقي: ٢٥٢٠ |
2. | ↑ | مصنف ابن أبي شيبة: ٢٨٧/٢ |
3. | ↑ | شعب الإيمان للبيهقي: ١٢٠/٨، وصحيح ابن خزيمة: ١١٥/٧ |
4. | ↑ | أوجز المسالك: ٢٨٩/٢ |