വിശ്വവിഖ്യാതമായ നാല് മദ്ഹബുകളിലും തറാവീഹ് 20 റക്അത്താണ്. ഇരുപതിൽ കുറഞ്ഞ തറാവീഹ് ഒരു മദ് ഹബിലും ഇല്ലതന്നെ. ഓരോ മദ്ഹബുകളുടെയും  വിശദീകരണം അതാതു മദ്ഹബുകളിലെ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ വായിക്കാം.
  (1)ശാഫിഈ മദ്ഹബ് 
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ടിതാൻ ഇമാം നവവി(റ) എഴുതുന്നു:

مذهبنا أنها عشرون ركعة بعشر تسليمات غير الوتر ، وذلك خمس ترويحات والترويحة أربع ركعات بتسليمتين ، هذا مذهبنا ، وبه قال أبو حنيفة وأصحابه وأحمد وداود وغيرهم ، ونقله القاضي عياض عن جمهور العلماء . 1)شرح المهذب: ٣٣/٤
നമ്മുടെ മദ്ഹബിൾ വിത്ർ കൂടാതെ പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തറാവീഹ്. അത് അഞ്ചു തർവീഹത്തുകളാണ്. രണ്ടു പ്രാവശ്യം സലാം വീട്ടിയുള്ള നാല് റക്അത്തുകളാണ് ഒരു തർവീഹത്. അബൂഹനീഫ (റ) യും അസ്വഹാബും അഹ്മദും(റ) ദാവൂദും മറ്റും ഈ അഭിപ്രായക്കാരാണ്.ഖാളീ ഇയാള് (റ) ബഹുഭൂരിഭാഗം പണ്ഡിതന്മാരെ ഉദ്ദരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/33)
   (2)ഹനഫീ മദ്ഹബ് 
     ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ അലാഉദ്ദീൻ അബൂബക്റുബ്നു മസ്ഊദുൽകാസാനീ(റ) പറയുന്നു:
وأما قدرها فعشرون ركعة في عشر تسليمات ، في خمس ترويحات كل تسليمتين ترويحة وهذا قول عامة العلماء . وقال مالك في قول : ستة وثلاثون ركعة ، وفي قول ستة وعشرون ركعة2)بدائع الصنائع: ٢٨٨/١
അഞ്ചു തർവീഹത്തുകളിലായി പത്തു പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തരാവീഹ്. എല്ലാ രണ്ടു സലാം വീട്ടലും ഒരു തർവീഹത്താണ്.മൊത്തം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക്(റ)ന്റെ ഒരഭിപ്രായത്തിൽ മുപ്പത്തി ആറെന്നും മറ്റൊരഭിപ്രായത്തിൽ ഇരുപത്തി ആറെന്നും പറയുന്നുണ്ട്.(ബദാഇഉസ്സ്വനാഇഅ 1/288)
  (3) മാലികീ മദ്ഹബ്
    മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:
واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .3)بداية المجتهد: ١٦٧/١
റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين4)أقرب المسالك لمذهب الإمام مالك: ١٣٦/١

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു:

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.5)حاشية الصوي على الشرح الصغير: ١٧٧/٢
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177)
     (4)ഹമ്പലീ മദ്ഹബ്
      ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:
والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .6)المغني: ٣٨٨/٣
തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.

References   [ + ]

1. شرح المهذب: ٣٣/٤
2. بدائع الصنائع: ٢٨٨/١
3. بداية المجتهد: ١٦٧/١
4. أقرب المسالك لمذهب الإمام مالك: ١٣٦/١
5. حاشية الصوي على الشرح الصغير: ١٧٧/٢
6. المغني: ٣٨٨/٣