ഏറെ പ്രാധാന്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ)യും സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه )((صحيح البخاري: ١٨٧٠،صحيح مسلم: ١٢٦٦))
അബൂ ഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: “വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവർക്ക് പൊറുക്കപ്പെടുന്നതാണ്”. (ബുഖാരി: 1870, മുസ്ലിം: 1266).
പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുഇതുന്നു:
والمراد بقيام رمضان صلاة التراويح ، واتفق العلماء على استحبابها1)شرح النووي على مسلم: ١٠١/٣
ഖിയാമു റമളാനിന്റെ വിവക്ഷ തറാവീഹാണ്. അത് സുന്നത്താണെന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (ശർഹു മുസ്ലിം : 3/101)
References
1. | ↑ | شرح النووي على مسلم: ١٠١/٣ |