തറാവീഹ് ജമാഅത്തായി നിർവഹിക്കൽ സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. ഇമാം നവവി(റ) എഴുതുന്നു:
واختلفوا في أن الأفضل صلاتها منفردا في بيته أم في جماعة في المسجد ؟ فقال الشافعي وجمهور أصحابه وأبو حنيفة وأحمد وبعض المالكية وغيرهم : الأفضل صلاتها جماعة كما فعله عمر بن الخطاب والصحابة – رضي الله عنهم – واستمر عمل المسلمين عليه لأنه من الشعائر الظاهرة فأشبه صلاة العيد . وقال مالك وأبو يوسف وبعض الشافعية وغيرهم : الأفضل فرادى في البيت لقوله – صلى الله عليه وسلم – : ( أفضل الصلاة صلاة المرء في بيته إلا المكتوبة )((شرح النووي على مسلم: ١٠١/٣))
തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണോ അതല്ല പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നതാണോ കൂടുതൽ നല്ലത്?. ഈ വിഷയത്തിൽ പണ്ടിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിൻറെ അസ്വഹാബുൽ നിന്ന് ബഹുഭൂരി ഭാഗവും ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മദും(റ)യും മാലികീ മദ്ഹബുകാരിൽ ചിലരും മറ്റുപലരും അഭിപ്രായപ്പെടുന്നത് തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നതാണ് കൂടുത ഉത്തമം എന്നാണു. ഉമറും(റ)സ്വഹാബത്തും അങ്ങനെയാണല്ലോ ചെയ്തത്. അതനുസരിച്ച് മുസ്ലിംകളുടെ പ്രവർത്തനം സ്ഥിരമാവുകയും ചെയ്തിരിക്കുന്നു. തറാവീഹ് സുതാര്യമായ മത ചിപ്നങ്ങളിൽ പെട്ടതായതിനാൽ പെരുന്നാൾ നിസ്കാരവുമായി അതിനു സാദ്രശ്യമുണ്ട്. ഇമാം മാലിക്(റ),അബൂ യൂസുഫ്(റ), എന്നിവരും ശാഫിഈ മദ്ഹബ്കാറിൽ നിന്ന് ചിലരും മറ്റു ചിലരും പറയുന്നത് തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണ് ഉത്തമമെന്നാണ്. “സമയം നിശ്ചയിക്കപ്പെട്ട ഫർള് നിസ്കാരങ്ങളല്ലാത്തത് വീട്ടിൽ വെച്ചാണ് ഉത്തമം” എന്നർത്ഥം വരുന്ന ഹദീസാണ് അതിനു പ്രമാണമായി അവർ പറയുന്നത്.(ശർഹുമുസ്ലിം: 3/101)