- മക്കളെ,
അല്ലാഹുവിന്റെ റസൂൽ സമുദായത്തിനു നൽകിയ ഒരുപദേശമിതാണ്: “ഒരാൾ അനാവശ്യകാര്യങ്ങളിൽ ഏർപെട്ട് സമയം കളയുന്നുവെന്നത് അയാളോട് അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ് . മനുഷ്യൻ ഏതൊരു ലക്ഷ്യത്തിനായി സൃഷ്ടിക്ക പ്പെട്ടുവോ, അതിനുവേണ്ടിയല്ലാതെ സമയം ചെലവഴിച്ചാൽ പിന്നീടയാൾ ഏറെ ഖേദിക്കേണ്ടി വരും. നാൽപത് വയസ്സു കഴിഞ്ഞിട്ടും ഒരാൾ ചെയ്യുന്ന നന്മ, തിന്മയെക്കാൾ അധികമായില്ലെങ്കിൽ അയാൾ നിരകപ്രവേശനത്തിനു തയ്യാറായിക്കൊള്ളട്ടെ’ വിവരമുള്ളവർക്ക് ഈ ഉപദേശം തന്നെ ധാരാളം മതി1)من جملة ما نصح به رسول الله صلى الله عليه وسلم أمته صلى الله عليه وسلم قوله:” علامة إعراض الله تعالى عن العبد اشتغاله بما لا يعنيه، وإن امرأ ذهبت ساعة من عمره في غير ما خلق له لجدير أن تطول عليه حسرته، ومن جاوز الأربعين ولم يغلب خيره شره فليتجهز الى النار” قال النبي صلى الله عليه وسلم:” من حسن إسلام المرء ترك ما لا يعنيه” رواه أحمد وغيره….أيها الولد
- മക്കളെ,
ഉപദേശിക്കുക എളുപ്പമാണ്. അത് പ്രാവർത്തികമാ ക്കുകയാണ് പ്രയാസം. കാരണം തന്നിഷ്ടമനുസരിച്ച് ജീവിക്കുന്നവർക്ക് ഉപദേശം ജീവിതത്തിൽ പകർത്തു കവിഷമമുള്ള കാര്യമാണ്. അരുതാത്ത കാര്യങ്ങൾ മനസ്സിനു ഏറെ പ്രിയങ്കരമായിരിക്കും. പ്രത്യേകിച്ച് ദേഹേച്ഛയ്ക്ക് മുൻഗണന നൽകുകയും ദുൻയാവിന്റെ പകിട്ടുകളിലും അലങ്കാരങ്ങളിലും വ്യാപൃതനാവുകയും ചെയ്യുന്ന വിദ്യാർഥിക്ക്.
കാരണം അവൻ വിചാരിക്കു ന്നു, രക്ഷയും മോചനവും നേടാൻ, ജ്ഞാനം മാത്രം മതി, കർമ്മത്തിന്റെ ആവശ്യമില്ല. തത്ത്വശാസ്ത്രജ്ഞരുടെ ചിന്താഗതിയാണിത്. അദ്ഭുതം തന്നെ. ഈ വ്യാമോഹി അറിയുന്നില്ല, അറിവ് നേടിയശേഷം അതനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അയാൾക്ക് രക്ഷപ്പെടാൻ യാതൊരു പഴുതുമില്ലെന്ന്. അതാണ് റസൂൽ (സ) അരുൾ ചെയ്തത്. ഖിയാമത്തുനാളിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുക, താൻ നേടിയ അറിവ് തനിക്ക് ഉപകാരപ്പെടാത്ത അറിവാളിയായിരിക്കും.’
ജുനൈദിന്റെ മരണശേഷം അദ്ദേഹത്തെ സ്വപ്ന ത്തിൽ കണ്ട് ഒരാൾ ചോദിച്ചു. “അബുൽ ഖാസിം, എന്തൊക്കെയുണ്ട് വിശേഷം?’ ജുനൈദ്: “ആളുകളുടെ പ്രശംസയും പൊക്കിപ്പറച്ചിലും എനിക്ക് യാതൊരു ഗുണവും ചെയ്തില്ല. പാതിരാവിൽ നിസ്ക്കരിച്ച ആ ചില്ലറ റക് അത്തുകൾ മാത്രം ഉപകാരപ്പെട്ടു!
2)أيها الولد..!!النصيحة سهل، والمشكل قبولها، لأنها في مذاق متبعي الهوى مرّ، إذ المناهي محبوبة في قلوبهم على الخصوص لمن كان طالب علم مشتغلا في فضل النفس ومناقب الدنيا، فإنه يحسب أن العلم المجرد له سيكون نجاته وخلاصه فيه، وأنه مستغن عن العمل، وهذا اعتقاد الفلاسفة. ( أي العلم بلا عمل).سبحان الله العظيم!! لا يعلم هذا القدر أنه حين حصّل العلم إذا لم يعمل به تكون الحجة علبه آكد، كما ثال رسول الله صلى الله عليه وسلم:” أشد الناس عذابا يوم القياة عالملا ينفعه الله بعلمه” قال العراقي في تخريج أحاديث الإحياء 1\3: رواه الطبراني في “الصغير”، والبيهقي في “شعب الإيمان” من حديث أبي هريرة بإسناد ضعيف.وروي أن الجنيد رئي في المنام بعد موته، فقيل له: ما الخبر يا أبا القاسم؟ قال: طاحت العبارات، وفنيت الإشارات، وما نفعنا إلا ركعات ركعناها في جوف الليل.
- മക്കളെ,
അല്ലാഹുവിനെ അനുസരിച്ചും കർമ്മങ്ങൾ ചെയ്തും പ്രതിഫലം നേടാനുള്ള ഒരവസരവും നീ നഷ്ടപ്പെടു ത്തരുത്. അല്ലാഹുവുമായുള്ള രഹസ്യ ഭാഷണത്തിനും ഇബാദത്തുകളുടെ മാധുര്യം നുകരാനുമുള്ള അവസ രങ്ങളും നഷ്ടപ്പെടുത്തരുത്. അറിവുകൊണ്ടുമാത്രം ആർക്കും രക്ഷപ്പെടാനാകില്ല. ഇതിനു ഒന്നുരണ്ടു ഉദാ ഹരണങ്ങൾ പറയാം. ഒരാൾ ഒരു മരുഭൂമിയിൽ എത്തി പ്പെടുന്നു. കൈവശം പത്ത് നല്ല വാളുകളും മറ്റു ആയു ധങ്ങളുമുണ്ട്. ആൾ ധീരനും ശൂരനുമാണ്. പെട്ടന്ന താ, ഒരു ഭയങ്കര സിംഹം അവനെ ആക്രമിക്കാൻ വരുന്നു. അപ്പോൾ ആ ആയുധങ്ങൾ സ്വയം സിംഹ ത്തിന്റെ ആക്രമണം തടയുമെന്ന് നീ വിചാരിക്കുന്നോ? അവ അയാൾ പ്രയോഗിക്കാതെ. ഇല്ലെന്ന് തീർച്ച. ഇതു പോലെ തന്നെയാണ് ലക്ഷം വൈജ്ഞാനിക സിദ്ധാ ഞങ്ങൾപഠിച്ചിട്ടുണ്ടെങ്കിലും അവ പ്രാവർത്തികമാ ക്കാത്ത ആളുടെ സ്ഥിതിയും. അവ കൊണ്ട് അയാൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. പ്രാവർത്തികമാക്കിയാലേ ലഭിക്കുകയുള്ളൂ. പനി പിടിപെട്ടവൻ അതിന്റെ മരുന്ന് കഴിക്കണം. മഞ്ഞപ്പിത്തം ബാധിച്ച വൻ അതിനുള്ള പച്ചമരുന്ന് കഴിക്കണം. എങ്കിലേ സുഖമാവുകയുള്ളൂ. മരുന്ന് കഴിച്ചില്ലെങ്കിൽ ശമനം ലഭിക്കില്ല. ഒരു കവി പാടി
രണ്ടായിരം റാത്തൽ മദ്യം തൂക്കിയാലും നീ ഉന്മത്തനാകില്ല, അത് നീ സേവിച്ചില്ലെങ്കിൽ,
പ്രവൃത്തിയില്ലെങ്കിൽ, നൂറു വർഷം വിജ്ഞാനം നേടി യതുകൊണ്ടോ ആയിരം ഗ്രന്ഥങ്ങൾ ശേഖരിച്ചതുകൊ അല്ലാഹുവിന്റെ കാരുണ്യത്തിന് അർഹനാവുക യില്ല. അതാണ് അല്ലാഹു അരുൾ ചെയ്തത്. മനുഷ്യന് അവൻ പ്രവർത്തിച്ചതിന്റെ ഫലം മാത്രമേ ലഭിക്കുക യുള്ളൂ.’ (ഖുർആൻ 53: 39). അതിനാൽ വല്ലവനും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നു വെ ങ്കിൽ അയാൾ സൽകർമ്മം ചെയ്യട്ടെ.’ (18:110). “അവൻ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായിട്ട്.’ (9:82) “വിശ്വസി ക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്തവർക്ക് സൽകാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ. അവരതിൽ ശാശ്വത വാസികളായിരിക്കും. അതിൽ നിന്ന് വിട്ടുമാറാൻ അവർ ആഗ്രഹിക്കുകയില്ല’ (18:107, 108).
ഇതോടൊന്നിച്ച് ഈ ഹദീസും വായിക്കുക: “അഞ്ചു കാര്യങ്ങളിലാണ് ഇസ്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ യഥാർഥ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുക, നിസ്കാരം, സകാത്ത്, നോമ്പ്, കഴിവുള്ളവർ ഹജ്ജ് നിർവഹിക്കൽ.
ഈമാൻ(സത്യവിശ്വാസം) ശരിയാവണമെങ്കിൽ താഴെ പറയുന്ന മൂന്നു കാര്യങ്ങൾ അത്യാവശ്യമാണ്. നാവ് കൊണ്ട് മൊഴിയണം, മനസ്സ് കൊണ്ട് അംഗീകരിക്കണം, അവയവങ്ങൾ കൊണ്ട് കർമ്മങ്ങൾ ചെയ്യണം. കർമ്മങ്ങളും വേണമെന്നതിനു ഒരുപാട് തെളിവുകളു ണ്ട്. അല്ലാഹു വിന്റെ കാരുണ്യം മാത്രം കൊണ്ട് സ്വർഗപ്രവേശം ലഭിക്കാം. പക്ഷേ, അല്ലാഹുവിനെ അനുസരിച്ചും അവന് ഇബാദത്ത് ചെയ്തും കാരുണ്യ ത്തിന് അർഹനായാലേ അത് സാധ്യമാവുകയുള്ളൂ. കാരണം, സൽകമ്മങ്ങൾ ചെയ്യുന്നവരുമായാണ് അല്ലാ ഹുവിന്റെ കാരുണ്യത്തിന് അടുപ്പം.
സ്വർഗലബ്ധിക്ക് ഈമാൻ മാത്രം മതിയല്ലോ എന്ന് വാദിക്കുന്നവരോട് നാം ചോദിക്കുന്നു. അതെ, ഈമാൻ മാത്രം മതി. പക്ഷേ, എപ്പോഴാണവൻ സ്വർഗ ത്തിലെത്തുക? അതിലെത്താൻ എന്തെല്ലാം കടമ്പകൾ കടക്കണം? ആ കടമ്പകളിൽ ആദ്യത്തേത് ഈമാൻ തന്നെ. തന്നിൽനിന്ന് ഈമാൻ നീക്കപ്പെടില്ലെന്നതിന് എന്താണുറപ്പ് നീക്കപ്പെടാം. നീക്കപ്പെടാതിരിക്കാം. സ്വർഗം ലഭിച്ചാൽ തന്നെ നഷ്ടങ്ങളോടുകൂടിയും പാപ്പറായിക്കൊണ്ടുമാവാം.
ഹസൻ അൽബസ്വരി പറയുന്നു: ‘ഖിയാമത്തുനാളിൽ അല്ലാഹു തന്റെ ദാസന്മാരോട് പറയും എന്റെ ദസാ ന്മാരേ, നിങ്ങൾ എന്റെ കാരുണ്യത്താൽ സ്വർഗത്തിൽ കടന്നുകൊള്ളൂ. എന്നിട്ട് നിങ്ങളോരോരുത്തരുടെയും കർമ്മങ്ങളനുസരിച്ച് സ്വർഗത്തെ പങ്കിട്ടെടുത്തു കൊള്ളൂ.
3)أيها الولد..!!لا تكن من الأعمال مفلسا، ولا من الأحوال خاليا، وتيقّن أن العلم المجرد لا يأخذ باليد.مثاله لو كان على رجل في برية عشرة أسياف هندية مع أسلحة أخرى، وكان الرجل شجاعا وأهل حرب، فحمل عليه أسد عظيم مهيب، فما ظنّك؟ هل تدفع الأسلحة شره عنه بلا استعمالها وضربها؟!ومن المعلوم أنها ل اتدفع إلا بالتحريك والضرب، فكذا لو قرأ رجل مائة ألف مسألة علمية وتعلمها، ولم يعمل بها: لا تفيده إلا بالعمل.ومثاله أيضا: لو كان لرجل حرارة ومرض صفراوي يكون علاجه بالسكنجين والكشكاب فلا يحصل البرء إلا باستعمالهما. السكنجين والكشكاب: دواءان لعلاج الحمى الصفراء.كرمى دو هزار بار بييماي ** تامى نخوري نباشدت شيدابي.هذا البيت من الشعر الفارسي ومعناه: إذا كلت الخمر ألفي مرة ولم تشربها لم تحس بالنشوة.
References
1. | ↑ | من جملة ما نصح به رسول الله صلى الله عليه وسلم أمته صلى الله عليه وسلم قوله:” علامة إعراض الله تعالى عن العبد اشتغاله بما لا يعنيه، وإن امرأ ذهبت ساعة من عمره في غير ما خلق له لجدير أن تطول عليه حسرته، ومن جاوز الأربعين ولم يغلب خيره شره فليتجهز الى النار” قال النبي صلى الله عليه وسلم:” من حسن إسلام المرء ترك ما لا يعنيه” رواه أحمد وغيره….أيها الولد |
2. | ↑ | أيها الولد..!!النصيحة سهل، والمشكل قبولها، لأنها في مذاق متبعي الهوى مرّ، إذ المناهي محبوبة في قلوبهم على الخصوص لمن كان طالب علم مشتغلا في فضل النفس ومناقب الدنيا، فإنه يحسب أن العلم المجرد له سيكون نجاته وخلاصه فيه، وأنه مستغن عن العمل، وهذا اعتقاد الفلاسفة. ( أي العلم بلا عمل).سبحان الله العظيم!! لا يعلم هذا القدر أنه حين حصّل العلم إذا لم يعمل به تكون الحجة علبه آكد، كما ثال رسول الله صلى الله عليه وسلم:” أشد الناس عذابا يوم القياة عالملا ينفعه الله بعلمه” قال العراقي في تخريج أحاديث الإحياء 1\3: رواه الطبراني في “الصغير”، والبيهقي في “شعب الإيمان” من حديث أبي هريرة بإسناد ضعيف.وروي أن الجنيد رئي في المنام بعد موته، فقيل له: ما الخبر يا أبا القاسم؟ قال: طاحت العبارات، وفنيت الإشارات، وما نفعنا إلا ركعات ركعناها في جوف الليل. |
3. | ↑ | أيها الولد..!!لا تكن من الأعمال مفلسا، ولا من الأحوال خاليا، وتيقّن أن العلم المجرد لا يأخذ باليد.مثاله لو كان على رجل في برية عشرة أسياف هندية مع أسلحة أخرى، وكان الرجل شجاعا وأهل حرب، فحمل عليه أسد عظيم مهيب، فما ظنّك؟ هل تدفع الأسلحة شره عنه بلا استعمالها وضربها؟!ومن المعلوم أنها ل اتدفع إلا بالتحريك والضرب، فكذا لو قرأ رجل مائة ألف مسألة علمية وتعلمها، ولم يعمل بها: لا تفيده إلا بالعمل.ومثاله أيضا: لو كان لرجل حرارة ومرض صفراوي يكون علاجه بالسكنجين والكشكاب فلا يحصل البرء إلا باستعمالهما. السكنجين والكشكاب: دواءان لعلاج الحمى الصفراء.كرمى دو هزار بار بييماي ** تامى نخوري نباشدت شيدابي.هذا البيت من الشعر الفارسي ومعناه: إذا كلت الخمر ألفي مرة ولم تشربها لم تحس بالنشوة. |