എന്താണ് ക്ഷമ, അതിന്റെ പ്രതിഫലം എത്രയാണ്.. എപ്പോഴെങ്കിലും നമ്മൾ ആലോചിച്ചിട്ടുണ്ടോ…
വിശുദ്ധ ഖുർആനിലൂടെ അള്ളാഹു പറയുന്നു,
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ155(1
രോഗം, പട്ടിണി, പ്രയാസങ്ങൾ അങ്ങനെ പലതും നൽകി നാം നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരി ക്കും, നിങ്ങൾ ക്ഷമയുള്ളവരാണോയെന്നു അറിയാൻ വേണ്ടി.. നിശ്ചയം ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗം തന്നെയാണ്
1)البقرة ١٥٥
ഒരിക്കൽ മുത്തുനബിയുടെ അടുക്കലേക്ക് ഒരു പെൺകുട്ടി വന്നു ഇപ്രകാരം പറയുകയുണ്ടായി.
അല്ലാഹുവിന്റെ പ്രവാചകരെ.. അപസ്മാരം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെടുന്നു, മാത്രമല്ല അപസ്മാരം വരുമ്പോൾ നിലത്തു വീഴുകയും തന്മൂലം ശരീരത്തിൽ നിന്നും വസ്ത്രങ്ങളും നീങ്ങിപ്പോവുകയും ചെയ്യുന്നു ….. അതുകൊണ്ട് എനിക്കുവേണ്ടി അല്ലാഹുവിനോട് അങ്ങ് ദുആ ചെയ്യണം
നബി (സ) പറഞ്ഞു’:
ദുആ ചെയ്യാം രോഗം മാറുകയും ചെയ്യും, പക്ഷെ കുറച്ചും കൂടെ നീ ക്ഷമിച്ചാൽ സ്വർഗ്ഗമാണു അള്ളാഹു നിനക്ക് ഒരുക്കിവെച്ച പ്രതിഫലം
ഇത് കേട്ട ആ പെൺകുട്ടി ഇപ്രകാരം പറയുകയുണ്ടായി “നബിയെ ഞാൻ ക്ഷമിച്ചോളാം എനിക്ക് അല്ലാഹുവിന്റെ പ്രതിഫലം മതി…..
പക്ഷെ നിലത്തു വീഴുമ്പോൾ വസ്ത്രങ്ങൾ നീങ്ങിപ്പോവാതിരിക്കാൻ വേണ്ടി അങ്ങ് ദുആ ചെയ്യണം ” നബി (സ) അപ്രകാരം ദുആ ചെയ്യുകയും അതുപോലെ സംഭവിക്കുകയും ചെയ്തു
2) وعن عطَاء بن أبي رَباحٍ قَالَ: قَالَ لي ابنُ عَباسٍ رضي اللهُ عنهما: ألا أُريكَ امْرَأةً مِنْ أَهْلِ الجَنَّة؟ فَقُلْتُ: بَلَى، قَالَ: هذِهِ المَرْأةُ السَّوداءُ أتتِ النَّبيَّ صلى الله عليه وسلم، فَقَالَتْ: إنّي أُصْرَعُ، وإِنِّي أتَكَشَّفُ، فادْعُ الله تَعَالَى لي. قَالَ:(إنْ شئْتِ صَبَرتِ وَلَكِ الجَنَّةُ، وَإنْ شئْتِ دَعَوتُ الله تَعَالَى أنْ يُعَافِيك) فَقَالَتْ: أَصْبِرُ، فَقَالَتْ: إنِّي أتَكَشَّفُ فَادعُ الله أنْ لا أَتَكَشَّف، فَدَعَا لَهَا. مُتَّفَقٌ عَلَيهِ.
في هذا الحديث: فَضْلُ الصبر على البلاء، وعظم ثواب مَنْ فَوَّض أَمره إلى الله تعالى.
മറ്റൊരു ഹദീസിൽ കാണാം അള്ളാഹു പറയുന്നു ” ക്ഷമ ഈമാനിന്റെ പകുതിയാണ് , ക്ഷമിക്കുന്നവർക്ക് നാളെ വിചാരണ കൂടാതെ സ്വർഗ്ഗ പ്രവേശനം സാധ്യമാണ്.
ഒരിക്കൽ നബി (സ) നടന്നുപോകവേ ഒരു വീട്ടിൽനിന്നും ഒരു സഹാബിയുടെ കരച്ചിൽ കേട്ടു, പ്രസ്തുത സഹാബിയുടെ അടുത്തെത്തി മുത്ത് നബി കാര്യം അന്നേഷിച്ചു, അയാൾക്ക് ആകെയുണ്ടായിരുന്ന മകൻ മരണപ്പെട്ടു അത് സഹിക്കാൻ പറ്റുന്നില്ല പ്രവാചകരേ….. അയാൾ കരച്ചിലോടെ പറഞ്ഞു….
എല്ലാം കേട്ട ശേഷം നബി (സ)അയാളോട് ചോദിച്ചു “നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളുടെ മകൻ ജീവിക്കുന്നതാണോ, അതല്ല നാളെ സ്വർഗ്ഗത്തിന്റെ ഓരോ വാതിൽക്കലും നിങ്ങളെ കൈപിടിച്ചു കൊണ്ടുപോകാൻ കാത്തിരിക്കുന്ന മകനെയാണോ നിങ്ങൾക്ക് കാണേണ്ടത്…..
നിശ്ചയം… സ്വർഗ്ഗത്തിൽ എന്നെയും കാത്തിരിക്കുന്ന മകനെയാണ് നബിയെ എനിക്ക് കാണേണ്ടത് എന്നുള്ള അയാളുടെ മറുപടിക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നബി (സ) പറഞ്ഞു ” നിങ്ങൾ ക്ഷമിക്കുക നിശ്ചയം അവൻ നിങ്ങളെയും കാത്തു അവിടെയുണ്ടാകും..
അതെ നമ്മൾ ഊഹിക്കുന്നതിലും ഒരുപാട് അപ്പുറമാണ് ക്ഷമക്ക് അള്ളാഹു നൽകുന്ന പ്രതിഫലം,
അള്ളാഹു തന്റെ അടിമകളുടെ സ്വഭാവങ്ങൾ എണ്ണിപ്പറയുന്നിടത്തു എടുത്തു പറഞ്ഞ ഒരു സ്വഭാവമാണ് ക്ഷമ,
അതായത് അവർ തങ്ങൾക്കു നേരിടേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ അവലംബിച്ചതിന്റെ പേരിൽ അവർക്ക് അള്ളാഹു മഹത്തായ പ്രതിഫലം നൽകുന്നതാകുന്നു, അള്ളാഹു പറയുന്നു “ക്ഷമിക്കുന്നവർക്ക് അവർ ക്ഷമിച്ചതിന്റെ പേരിൽ സ്വർഗത്തിൽ ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്കപ്പെടുന്നതാണ്, അഭിവാദ്യത്തോടും സമദാനാശംസയോടും കൂടി അവരവിടെ സ്വീകരിക്കപ്പെടുന്നതാണ്, മാത്രമല്ല അവർ അവിടെ നിത്യവാസികളായിരിക്കും….
വിഷമങ്ങളും പ്രയാസങ്ങളും കൂടുമ്പോൾ ഞാൻ ഉൾപ്പെടെ നമ്മിൽ പലരും പലതും പറഞ്ഞു പോകാറുണ്ട്, ജീവിതത്തോട് മടുപ്പ് തോന്നാറുമുണ്ട്, ജീവിതത്തിന് ഒരു അർത്ഥമില്ലെന്ന് പോലും പലർക്കും തോന്നാറുണ്ട്, എന്തിന് മരണത്തെക്കുറിച്ചപോലും ചിന്തിച്ചുപോവാറുണ്ട്.. ശരിയല്ലേ ?..
അത്കൊണ്ട് നമുക്കെന്തു നേട്ടം..നമ്മുടെ സങ്കടങ്ങൾ തീരുമോ ?.. പ്രയാസങ്ങൾ ഇല്ലാതാവുമോ ?….. ഒരിക്കലുമില്ല,…
മാത്രമല്ല ക്ഷമക്കുള്ള പ്രതിഫലം പോലും നമുക്ക് നഷ്ടമാകും…
പിന്നെ നാം ചെയ്യേണ്ടതെന്താ..
എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ക്ഷമിക്കുക നിശ്ചയം നിങ്ങൾ നാവുകൊണ്ട് ചെല്ലുന്ന അമലുകളെക്കാൾ എത്രയോ മടങ്ങു പ്രതിഫലമുണ്ട് ക്ഷമക്ക് …..
സുഹൃത്തേ , നീ അറിയണം. ക്ഷമ വിലയേറിയ രത്നമാണ്. വർണക്കടലാസുകൾ ചിതറിപ്പറക്കുന്നത് പോലെ ഇഹലോകത്തെ അലങ്കാരങ്ങൾ ചിതറിപ്പോവുക തന്നെ ചെയ്യും,
ഏത് പ്രയാസങ്ങളോടൊപ്പവും ഒരു എളുപ്പവുമുണ്ട്. സത്യവിശ്വാസികൾ ക്ഷമ ശീലിച്ചവരാണ്, കാരണം അവർ ഇഹലോക ജീവിതത്തേക്കാൾ പരലോക ജീവിതത്തിനു പ്രാദാന്യം നൽകുന്നു……
3)رياض الصالحين_بابةالصبر
References
1. | ↑ | البقرة ١٥٥ |
2. | ↑ | وعن عطَاء بن أبي رَباحٍ قَالَ: قَالَ لي ابنُ عَباسٍ رضي اللهُ عنهما: ألا أُريكَ امْرَأةً مِنْ أَهْلِ الجَنَّة؟ فَقُلْتُ: بَلَى، قَالَ: هذِهِ المَرْأةُ السَّوداءُ أتتِ النَّبيَّ صلى الله عليه وسلم، فَقَالَتْ: إنّي أُصْرَعُ، وإِنِّي أتَكَشَّفُ، فادْعُ الله تَعَالَى لي. قَالَ:(إنْ شئْتِ صَبَرتِ وَلَكِ الجَنَّةُ، وَإنْ شئْتِ دَعَوتُ الله تَعَالَى أنْ يُعَافِيك) فَقَالَتْ: أَصْبِرُ، فَقَالَتْ: إنِّي أتَكَشَّفُ فَادعُ الله أنْ لا أَتَكَشَّف، فَدَعَا لَهَا. مُتَّفَقٌ عَلَيهِ. في هذا الحديث: فَضْلُ الصبر على البلاء، وعظم ثواب مَنْ فَوَّض أَمره إلى الله تعالى. |
3. | ↑ | رياض الصالحين_بابةالصبر |