ശൈഖ് മുഹമ്മെദ് അബ്ദുല്ലാഹിൽ ഖാനി (റ) ഇമാം റാസി (റ)യിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: “വ്യാജന്മാരിൽ നിന്ന് സത്യവാന്മാരെ വേർത്തിരിച്ചറിയാനുള്ള മാനദണ്ഡം (നബി (സ്വ)യോടും സലഫുസ്സ്വാലിഹുകളോടും) അനുഗമിച്ച് പോരുന്ന നിയമപ്രകാരം ശർ ഇയ്യായ അമലുകൾ അവർ നില നിർത്തി പോരുന്നുണ്ടോ എന്നതും മശായിഖ്മാരുടെ ചിട്ടയോട് യോജിച്ച് കൊണ്ട് ത്വരീഖത്തുകാർ ആചരിക്കേണ്ട ചിട്ടകൾ ആചരിക്കുന്നുണ്ടോ എന്നതുമാണ്.
അൽ ബഹ്ജത്തുസ്സനിയ്യ: പേജ് 35(23)
ജുനൈദി(റ)ൽ നിന്ന് അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) ഉദ്ധരിക്കുന്നു: ‘സവിശേഷ ഗുണങ്ങൾ അനുഗമിക്കാത്തവനെ അനുഗമിക്കുന്നത് നീ സൂക്ഷിച്ചു കൊള്ളുക. അവൻ പിശാചിന്റെ സൈന്യങ്ങളിൽ പെട്ടവനാകും. അവന്റെ വാക്കുകളും പ്രവർത്തികളും ശരിക്കും വീക്ഷിച്ച് ശരീ അത്തിന്റെയും ത്വരീഖത്തിന്റെയും തുലാസ് കൊണ്ട് നീ തൂക്കി നോക്കുക. അവ രണ്ടിനും എതിരായി വല്ലതും കണ്ടാൽ അവനെ നീ തള്ളിക്കളയുക’.
ശർഹു ഖസ്വീദത്തിർ റാ ഇയ്യ: ഹിദായത്തുൽ മുത്തലത്ത്വിഖ് 187 ൽ നിന്ന്(24)
ചുരുക്കത്തിൽ യഥാർത്ഥ സ്വൂഫികളുടെ മാർഗ്ഗം പൂർണ്ണമായും ശരീ അത്തിൽ അധിഷ്ഠിതമാണ്. അത് കൊണ്ട് തന്നെ ശരീ അത്തിനെ അവഗണിക്കുന്ന അഭിനവ സ്വൂഫികൾ അടിസ്ഥാന രഹിതമായ തസ്വവ്വുഫുമാണ് വച്ചു പുലർത്തുന്നതെന്നും അവർ വ്യാജന്മാരാണെന്നുക് വ്യക്തം.