പ്രാമാണികമായി സ്ഥിരപ്പെട്ട മട്ട് കാര്യങ്ങളിലെന്ന പോലെ തസ്വവ്വുഫിന്റെ വിഷയത്തിലും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചവരാണ് അവാന്തര വിഭാഗങ്ങൾ. ഇസ്ലാമേതര മതങ്ങളിൽ നിന്നും മറ്റും ദീനിൽ കടന്ന് കൂടിൂ ചിന്താധാരയാണ് തസ്വവ്വുഫെന്നും ഇസ്ലാമിക നവോത്ഥാനത്തിന് തടസ്സമാണിതെന്നും പ്രചരിപ്പിക്കുക വഴി ആധ്യാത്മികതയിൽ നിന്ന് സമുദായത്തെ പതുക്കെ മാറ്റിനിർത്തുകയാണ് ഇവരുടെ ലക്ഷ്യം. ആധ്യാത്മികാനുഭൂതി ആസ്വദിക്കുന്നവരായി ജനം മാറുമ്പോൾ തങ്ങളുടെ വികല പ്രസ്ഥാനത്തിലേക്ക് ആളെ കിട്ടുകയില്ലെന്ന ഉൾഭയമാണ് ഇതിന് പ്രേരകം.
അബുൽ അ അ് ലാ മൗദൂദി എഴുതുന്നു: “ഒരു പ്രമേഹ രോഗി മധുരം ഉപയോഗിക്കുന്നതിൽ നിന്ന് എത്ര കണ്ട് മാറിനിൽക്കേണ്ടതുണ്ടോ അത് പോലെ തസ്വവ്വുഫുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും മുസ്ലിംകളെ മാറ്റി നിർത്തേണ്ടത് ഇസ്ലാമിക നവോത്ഥാന നായകർക്ക് അനിവാര്യമത്രെ”.
തജ്ദീദെ ഇഹ് യായെ ദീൻ:135
ശരിയാണ്, മധുരം പറ്റാത്തവരാണ് പ്രമേഹ രോഗികൾ അത്‌പോലെ ആദ്ധ്യാത്മിക മാധുര്യം പറ്റാത്തവരാണ് മുസ്ലിംകളിലെ പ്രമേഹ രോഗികളായ വഹാബികളും മൗദൂദികളും എന്നത് കൊണ്ട് മുഴുവൻ മുസ്ലിംകളെയും പ്രമേഹ രോഗികളാക്കി മധുരം തടയുന്നതെന്തിന് പ്രമേഹ രഹിതർക്ക് മധുരം ഉപയോഗിക്കാമല്ലോ!.
തസ്വവ്വുഫ് എന്ന പദം വിശുദ്ധ ഖുർ ആനിലോ ഹദീസുകളിലോ സ്വഹാബികളുടെ യുഗത്തിലോ പ്രയോഗിക്കപ്പെട്ടു കാണുന്നില്ലെന്നും സ്വഹാബികൾ താബി ഉകൾ, തുടങ്ങിയവരാരും സ്വൂഫിലൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നെയില്ലെന്നുമുള്ള ന്യായം നിരത്തി തസ്വവ്വുഫിനെ നിരാകരിക്കുന്നത് ശുദ്ധ അൽപത്തരമാണ്. ഉപരി സൂചിത കാര്യങ്ങളെല്ലാം മനസ്സിരുത്തി വാഴിച്ചവർക്കിത് ബോധ്യപ്പെടും. ഏതൊരു സ്വഭാവ വിശേഷണം കൊണ്ടായിരുന്നോ സ്വൂഫികൾ ഈ പേരിനർഹരായതെങ്കിൽ അതിന്റെ ഉത്തമ മാതൃകയായിരുന്നു, സ്വഹാബികളും താബി ഉകളും. അവർക്ക് ശേഷം ജനങ്ങളുടെ ആത്മീയ ഗുണങ്ങളിൽ ക്രമേണ മങ്ങലേൽക്കാൻ തുടങ്ങിയപ്പോൾ ക്രോടീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് തസ്വവ്വുഫ്. ഫിഖ്‌ഹ്, ഉസ്വൂലുൽ ഫിഖ്‌ഹ്, ഉസ്വൂലുൽ ഹദീസ്, അഖാ ഇത് തുടങ്ങിയ ശാസ്ത്ര ശാഖകൾ രൂപീകരിക്കപ്പെട്ടത് പോലെ.
നബി(സ്വ) യുടേയും സ്വഹാബത്തിന്റെയും കാല ശേഷമാണുണ്ടായതെന്നതിനാൽ ഇവകളെ നിരാകരിക്കുന്നത് ഇസ്ലാമിന്റെ സാർവ്വലൗകികതയും സമ്പൂർണ്ണതയുംചോദ്യം ചെയ്യുന്നതിന് സമമാണ്. ഈനിരാകരണ ബുദ്ധിയുള്ളവരുടെ സ്വന്തം പ്രസ്ഥനത്തിന്റെ പേരും ആശയങ്ങളും ഉത്തമ നൂറ്റാണ്ടുകളിൽ ഇല്ലെന്നതാൺ ഏറെ രസാവഹം