ഹി. 8.19 വാബ് ഒന്നിനാണ് ജമാലുദ്ദീൻ അബ്ദുർറഹ്മാൻ കമാലു
ദ്ദീനുസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോൾ പിതാവ് വിട
പറഞ്ഞെങ്കിലും പിൽക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്ന
തിനു അത് തടസ്സമായില്ല. അക്കാലത്തെ ഏതാണ്ട് എല്ലാ പ്രശസ്ത പണ്ഡി
തന്മാരുടെയും ശിഷ്യത്വം സ്വീകരിക്കാൻ സുയൂഥി ഇമാമിനു ഭാഗ്യം ലഭി
ച്ചു. നൂറ്റി അമ്പത് കവിയും അധ്യാപകരുടെ എണ്ണം.
– അറുനൂറിൽ പരം രചനകളുടെ കർത്താവാണ് ഇമാം സുയൂഥി(റ). ഒന്നോ
രണ്ടോ പേജിൽ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാദ്യങ്ങൾ തന്നെയു
ബ്യഹത് ഗ്രന്ഥങ്ങളും ഇതിൽ പെടും. പൗരാണിക പണ്ഡിതരുടെ ധാരാളം
രചനകൾക്കു സംക്ഷേപം തയ്യാറാക്കിയിട്ടുമുണ്ട്.

തിരുദൂതരുടെ എല്ലാ ഹദിസുകളും ഒരു ഗ്രന്ഥത്തിൽ സമാഹരിക്കാൻ കൊതിച്ചിരുന്ന ഇബ്നുഹജർ(റ) (മരണം 852) പക്ഷേ, തന്റെ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടാ
യത്, ശേഷം ഇതേ വഴിയിൽ ഇമാം സുയൂഥി ചിന്തിക്കുകയും ‘അൽ ജാമി
ഉൽ കബീർ’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. തിരുനബിയുടെ മൊഴി
മുത്തുകൾ, പ്രവൃത്തികൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഗ്രന്ഥത്തി
ലുള്ളത്. ഒന്നാമത്തേതിൽ അക്ഷരമാല ക്രമമനുസരിച്ച് റസൂലുല്ലാഹി
യുടെ വാക്കുകൾ സംവിധാനിച്ചിരിക്കുന്നു. രണ്ടാം ഭാഗം സംവിധാനി
ച്ചിരിക്കുന്നത് കൂടെയുണ്ടായിരുന്ന ആളുകളെ പരിഗണിച്ചു കൊണ്ടാ
ണ്. സനദു പറയുന്ന സ്വഭാവം ഇതിൽ ഉപേക്ഷിച്ചിരിക്കുകയാണ് രച
യിതാവ്. വിജ്ഞാന സമ്പാദനത്തിനായി ശാം, ഹിജാസ്, യമൻ, ഇന്ത്യ,
മഗ്രിബ് തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ച സുയൂഥി ഇമാം 911 ൽ വഫാ
ത്തായി. 913ൽ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്