ഹിജ്റ202 ൽ ജനിച്ച് 275 ശവ്വാൽ 15 ന് വെള്ളിയാഴ്ച വഫാത്തായ
അബുദാവുദ് സുലൈമാൻബ്നു അശ്അരി അൽ അസ് ദി അസ്സിജിസ്താനി
വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നായ സുനനു അബീ ദാവൂദിന്റെ രചയിതാവാണ്. ചെറുപ്പകാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതൽക്കേ ഹദീസ് പഠനത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം. ഹദീസ് പഠനത്തിനായി കൗമാരത്തിൽ തന്നെ
യാത്ര ചെയ്തിട്ടുണ്ട്. ഖുറാസാൻ, റയ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തർസ
സ്. ഡമസ്കസ്. ഈജിപ്ത്, ബസ്വറ തുടങ്ങിയ ഇടങ്ങളിലെ പണ്ഡിതരെ
സമീപിക്കുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടുണ്ട്. തർസൂസിൽ തന്നെ
20 വർഷക്കാലം ചെലവിട്ടുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ജനങ്ങൾക്കിടയിൽ ഏറെ ആദരവും പ്രശസ്തിയും ഉണ്ടായിരുന്ന ഇമാം
അബുദാവൂദിനെ ബഗ്ദാദിലെ വീട്ടിൽ ചെന്നു കണ്ട് ഗവർണർ ബസ്വറയി
ലേക്കു താമസം മാറ്റാൻഅപേക്ഷിച്ചിരുന്നു. 257 ലെ കാലവിപത്തിൽ ജനശൂന്യമായ ബസ്വറയെ ഇമാം അബൂദാവൂദിന്റെ സാന്നിധ്യം കൊണ്ടു
ജനനിബിഢമാക്കുകയായിരുന്നു ഗവർണറുടെ ലക്ഷ്യം.
ധാരാളം പണ്ഡിതരിൽ നിന്നു ഇമാം അബൂദാവൂദ് വിദ്യ നുകർന്നിട്ടു
ണ്ട്. 300ൽ പരം ശൈഖുമാർ ഇമാം അബൂദാവൂദിനുണ്ടെന്ന് ഇബ്നു ഹജ
റുൽ അലാനി(റ) അഭിപ്രായപ്പെടുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പൽ.
ഇമാം യഹ്യബ് മുഈൻ, ഇസ്ഹാഖ് ബ്നു റാഹവൈഹി തുടങ്ങിയി
വർ ഇവരിൽ പെടും. തിർമിദി, നസാഈ തുടങ്ങിയ ധാരാളം പ്രമുഖർ
ശിഷ്യൻമാരായിട്ടുണ്ട്.
ഇരുപതിൽപരം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഇമാം അബൂദാവൂദ്,
ഇതിൽ ഏറ്റവും പ്രസിദ്ധം സുനൻ തന്നെ. ഇത് രചിച്ചത് തിർസൂസിൽ
താമസിച്ചപ്പോഴായിരുന്നു. അഞ്ചുലക്ഷം ഹദീസുകളിൽ നിന്നു തിരഞ്ഞ്
രത 4 800 ഹദീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ
ജീവിത കാലത്തു തന്നെ ഈ ഗ്രന്ഥം ഏറെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങൾ സുനനു അബീദാവൂദിനുണ്ട്.ബദ് ലുൽ മജ് ഹൂദ് ഫീ ഹല്ലി അബീദാവൂദ്, ഔനുൽ മഅബൂദ് ശറഹു സുനനി അബീ ദാവുദ് തുടങ്ങിയവ പ്രസിദ്ധങ്ങളാണ്