ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ
ജീവിച്ച ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുൽ ഹുസൈൻ മുസ് ലിമു ബ്നു ഹജ്ജാജ് ബ്നു മുസ്ലിം അൽ ഖുശൈരി അനൈസാബൂരി (റ). ഇസ്ലാമിക നാഗരികത ഏറെ ശോഭന കഥകൾ
പറയാനുള്ള ഈ നൂറ്റാണ്ടിലാണ് ഇമാം ബുഖാരി, തിർമിദി,ഇബ്നുമാജ, തുടങ്ങിയ മഹത്തുക്കളായ പണ്ഡിതർ ജീവിച്ചിരുന്നത്.
ഇമാം മുസ്ലിം(റ) ജനിച്ച കാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പ്രബലാഭിപ്രായം 204ലാണെന്നും മറ്റൊന്ന് 206 ലാണെന്നുമാണ്
ഇബ്നു ഹജർ(റ) തുടങ്ങിയവർ ഒന്നാം അഭിപ്രായക്കാരാണ്. ചെറുപ്പകാ
കുറിച്ച് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും ചെറുപ്പത്തിൽ തന്നെ ഖുർആനും, അറബിവ്യാകരണവും സാഹിത്യവും പഠിച്ചിട്ടുണ്ടെന്നു അനുമാനിക്കാം. കാരണം ആ കാലഘട്ടത്തിന്റെ സ്വഭാവമായിരുന്നു അത്. പഠനം ആരംഭിച്ചത് പതിനഞ്ചാം വയസ്സിലായിരുന്നു.
– ഇമാം മുസ്ലിം ഏതാണ്ട് അക്കാലത്ത് എല്ലാ പാഠശാലകളിലേക്ക്
യാത്ര തിരിച്ചിട്ടുണ്ട്. പ്രഥമ യാത്ര 220 ൽ നടത്തിയ ഹജജ് യാത്രയായിരന്നു. പിന്നീട് 230മുതൽ ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയി
ഇടങ്ങളിലേക്ക് യാത്രയായിട്ടുണ്ട്. അവസാനമായി ഇറാഖ് സന്ദർശിച്ച
വഫാതാകുന്നതിന്റെ മുമ്പ് അഥവാ ഹി. 259 ൽ ആണ്.
– സുഹൈർബ്നു ഹർബ്, സൈദ്ബ് മൻസൂർ, ഇബ്നു അബീ ശൈബ
ഇമാം ബുഖാരി, ഇബ്നുൽ മഊൻ തുടങ്ങിയവരാണ് പ്രധാന ഉസ്താദ
മാർ.തിർമിദി, ഇബ്നു അബീഹാതിം, ഇബ്നു ഖുസൈമ തുടങ്ങിയവർ
ശിഷ്യന്മാരാണ്. ഇമാം ബുഖാരി(റ) നൈസാപൂരിൽ വന്നപ്പോൾ ഇമാം
മുസ്ലിം(റ) അവിടുത്തെ സവിധത്തിൽ ചെല്ലുകയും പിന്നീട് പലപ്പോഴായി
സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ബുഖാരിയുടെ ശൈലിയും മറ്റും
ഇമാം മുസ്ലിമിന്റെ രചനകളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ഇരുപതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണ് ഇമാം മുസ്ലിം (റ). ഇവ
യിൽ പലതും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ചിലതു കൈയെഴുത്തു പ്രതി
കളിലായി തന്നെ ചില ലൈബ്രറികളിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. ആ രചനകളിൽ ഏറ്റവും പ്രധാനവും പ്രസിദ്ധവും സ്വഹീഹു മുസ്ലിം ആണ്.അൽ മുസ്തദുസ്സ്വഹീഹ് എന്ന ഈ കിതാബിനു ധാരാളം വ്യാഖ്യാനങ്ങൾ
എഴുതപ്പെട്ടിട്ടുണ്ട്. മഹാനായ ഇമാം നവവി(റ) രചിച്ച അൽമിൻഹാജ് ഫീ
ശറഹി സ്വഹീഹിൽ മുസ്ലിം ആണ് ഇതിൽ ഏറെ പ്രസിദ്ധം.
– ഇസ്ലാമിക പ്രബോധനത്തിലും ദീനി വിജ്ഞാനത്തിന്റെ പ്രകാശന
ത്തിലും അമൂല്യങ്ങളായ സംഭാവനകളർപിച്ച മഹാനായ ഇമാം മുസ്ലിം
ഹി,261ലെ റജബ് മാസത്തിൽ നൈസാപൂരിൽ വഫാത്തായി.