ഹിജ്റ 209 ലാണ് മുഹമ്മദ്ബ്നു ഈസബ്നു സൗറബ്നു ഇഹാഖ്
അത്തിർമിദി ജനിക്കുന്നത്.
ഹിജ്റ 235 മുതൽ ഹദീസ് പഠന
യാത തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനി
ച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയില
കൂടുതൽ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലുള്ള ഒരാളെ
ഇറാഖിലോ ഖുറാസാനിലോ ഞാൻ കണ്ടിട്ടില്ലെന്നു തന്റെ അൽ ഇലലിൽ വ്യക്തമാക്കുന്ന ഇമാം തിർമിദി ഇമാം ബുഖാരിയിൽ ഏറെ ആകൃഷ്ടനും അവരാൽ ഏറെ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു. ‘
പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തവും പ്രധാനവും
അൽജാമിഅ ആണ്. ഇതിൽ ഗ്രന്ഥകർത്താവിന്റെ ലക്ഷ്യങ്ങൾ ഇവയാ
ണ്:
1) തിരുദൂതരുടെ ഹദീസുകൾ ക്രമാനുഗതമായി സമാഹരിക്കുക.
2) വിഷയവുമായി ബന്ധപ്പെട്ട് മുൻകാല ഇമാമുകൾ പ്രകടിപ്പിച്ച അഭി
പ്രായങ്ങൾ ചർച്ച ചെയ്യുക.
3) ഹദീസിന്റെ നിലവാരം ചർച്ച ചെയ്യുക. വല്ല ദുർബലതയും ഉണ്ട്
ങ്കിൽ വിശദീകരിക്കുക. അമ്പത് പ്രധാന അധ്യായങ്ങൾ ഉൾകൊള്ളുന്ന
താണ് ഈ ഗ്രന്ഥം. 3,956 ഹദീസുകളാണ് പരിചയപ്പെടുത്തുന്നത്. ഇതിന്റെ
രചന പൂർത്തികരിച്ചത് ഹി.270 ദുൽഹിജ്ജ പത്തിനാണ്. ഹി: 279 റജബ്
13 ന് ഇമാം തിർമിദി വിടവാങ്ങുകയുണ്ടായി.
അൽ ജാമിഅ എന്നതു കൊണ്ട് വിവക്ഷിക്കുന്നത് എല്ലാ ഇനം ഹദീ
സുകളും ഉൾകൊണ്ട് ഗ്രന്ഥത്തെ യാണ്. അഥവാ സിയർ, ആദാബ്.
തഫ്സീർ, അഖാഇദ്, ഫിതൻ. അഹ്കാം
, അശാത്ത്, മനാഖിബ് തുട
ങ്ങിയ എല്ലാ ഇനങ്ങളെയും സുനനുത്തിർമിദി ഉൾകൊള്ളുന്നു. ഇബ്നുൽ
യഖ്ള ഇമാം തിർമിദിയെ ഉദ്ധരിക്കുന്നു: “ഞാൻ ഈ മുസ്നദുസ്സ്വഹീഹിനെ
രചിച്ച ശേഷം ഹിജാസിലെയും ഇറാഖിലെയും പണ്ഡിതർക്കു മുമ്പിൽ
സമർപ്പിച്ചു. അവർ അതിനെ സ്വീകരിച്ചു, അംഗീകരിച്ചു.” ബുഖാരി, മുസ്ലിം
എന്നിവയിൽ നിന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ഹദീസ് ശാസ്ത്രത്തിൽ
നൈപുണ്യമുള്ളവർക്ക് കഴിയുകയുള്ളൂവെന്നും എന്നാൽ “തിർമിദിയിൽ ‘
ഹദീസുകളുടെ വിശദീകരണം കൂടി ഉൾകൊള്ളുന്നതിനാൽ കർമശാസ്ത്ര
പണ്ഡിതർക്കും മുഹദ്ദിസുകൾക്കും മറ്റെല്ലാവർക്കും കാര്യങ്ങൾ എളുപ്പം
ഗ്രഹിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്.