ഇബ്‌നു മാജ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹ
മമദ്ബ്നു യസീദ്ബ്നു മാജ അർറബീഈ അൽ ഖസ് വീനി ജനിക്കുന്നത
വി. 209ലാണ്. ഏതു പ്രായം മുതൽക്കാണു ഹദീസ് പഠനം തുടങ്ങിയ
തെന്നു വ്യക്തമല്ലെങ്കിലും 233-ൽ വഫാത്തായ അലിയ്യുബ്നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്നു മാജയുടെ അധ്യാപകരിൽ പ്രഥമൻ. ഇതിൽ നിന്നു
ഗ്രഹിക്കാൻ കഴിയുന്നത് ഇബ്നു മാജ 15 അല്ലെങ്കിൽ 20 വയസ്സു മുതൽ
ഹദീസ് പഠനം തുടങ്ങിയിരിക്കുമെന്നാണ്. ആ കാലഘട്ടത്തിൽ ഹദീസ്
പഠനം തുടങ്ങുന്ന പ്രായവും അതാണല്ലോ,
– ഹി. 230 മുതൽ ഹദീസ് പഠനത്തിനായി യാത്ര തുടങ്ങിയിട്ടുണ്ട്, ഖുറാ
സാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിൽ ഈ ആവ
ശ്യാർത്ഥം സഞ്ചരിച്ചിട്ടുണ്ട്. വഫാത്ത് ഹി 273 റമളാൻ 21 ന് തിങ്കളാഴ്ച
യായിരുന്നുവെന്നാണ് പ്രബലാഭിപ്രായം.
തഫ്സീർ, അത്താരീഖ്, സുനനു ഇബ്നു മാജ എന്നിവ രചനകളായി
ട്ടുണ്ടെങ്കിലും ആദ്യത്തെ രണ്ടെണ്ണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും
ലഭ്യമല്ല. പിൽക്കാലക്കാർക്കു ലഭിക്കാതെ പോയ മുൻകാല പണ്ഡിതരുടെ
അമൂല്യങ്ങളായ രചനകളുടെ പട്ടികയിലാണു ഇവ രണ്ടിന്റെയും സ്ഥാന
മെന്നനുമാനിക്കാം. മൂന്നാമത്തെ ഗ്രന്ഥം ഏറെ പ്രശസ്തവും അംഗീക
തവും ‘സിഹാഹുസ്സിത്തയിൽ സ്ഥാനം ലഭിച്ചിട്ടുള്ളതുമാണ്. 32 പ്രധാന
അധ്യായങ്ങളിലായി 1500 ഉപ അധ്യായങ്ങൾ ഉൾകൊള്ളുന്ന ഈ ഗ്രന്ഥ
ത്തിലെ മൊത്തം ഹദീസുകൾ 4341 ആണ്. ഇതിൽ 3,002 എണ്ണം “സിഹാ
ഹുസ്സിത്ത’യിലെ മറ്റു അഞ്ചു ഗ്രന്ഥങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും
ഒന്നിലെങ്കിലും ഉദ്ധരിച്ച ഹദീസുകളാണ്. ശിഷ്ടമുള്ള 1339 ഹദീസുകൾ
ഇബ്നു മാജ അല്ലാതെ ഉദ്ധരിച്ചിട്ടില്ല. ഇവയിൽ 428 ഹദീസുകൾ സ്വഹീ
ഹും 199 എണ്ണം ഹസനും 613 എണ്ണം സനദ് ളഈഫും 99 എണ്ണം മുൻക
റുമാണ്.

– മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി ദുർബലമായ ഹദീസുകൾ
റിപ്പോർട്ടു ചെയ്യുമ്പോൾ അവയെക്കുറിച്ചു ഇബ്നു മാജ വിശദീകരണം
നൽകാറില്ല. ഇക്കാരണത്താലാണ് ഈ കിത്താബിനെ സ്വിഹാഹുസ്സിത്ത
യിൽ എണ്ണുന്നതിനോടു ചില പണ്ഡിതർ വിയോജിച്ചതെന്ന നിഗമനത്തി
ലെത്തിച്ചേർന്ന ഗവേഷകരുണ്ട്. എന്തു തന്നെയായാലും സ്വിഹാഹിനെ
അഞ്ചെണ്ണമായി പരിഗണിക്കുന്നവരും മുസ്തദുദ്ദാരിമിയെ ആറാമതായി
എണ്ണിയിരുന്നുവെങ്കിൽ അതായിരുന്നു ഉചിതമെന്നു പറയുന്നവരുമുണ്ട്.