ഹിജ്റ 260 ലെ സഫർ മാസത്തിലാണ് അബുൽഖാ സിം സുലൈമാനുബ്നുഅഹമദ് ബിനു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത് , വിജ്ഞാനത്തിന്റെവിഷയത്തിൽ എറെ ഒൗത്സുകനായിരുന്ന പിതാവ് മകനെ ചെറുപ്പംമുതൽ ഹദീസ് പഠിക്കാൻ പറഞ്ഞയച്ചു. ഹി. 273 ൽ അഥവാ
13 വയസ്സിൽ തന്നെ തബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹനബി(റ)
പറയുന്നുണ്ട്, ഹി. 274ൽ ഖുദുസും 75 ൽ ഖൈസാരിയയും ഹദീസ് പഠന
ആവശ്യാർത്ഥം സന്ദർശിച്ച ത്വബ്റാനി പിന്നീട് സിറിയ, ഈജിപ്ത്, യമവി
ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലും ഇതേ ആവശ്യാർത്ഥം
സന്ദർശിക്കുകയുണ്ടായി. മുപ്പത് വർഷക്കാലം ഫഹദിസ് പഠനത്തിനായി വിനിയോഗിച്ച ത്വബറാനിയുടെ ഗുരുക്കന്മാർ നൂറിൽ കവിയും.
290ൽ ഹദീസ്
പഠനത്തിനായി അഫ്ഗാൻ സന്ദർശിച്ച ത്വബ്റാനി പിന്നീടു പലയിട
ളിൽ സഞ്ചരിച്ച് വീണ്ടും ആ ഫ് ഗാനിൽ വരികയും അവിടെസ്ഥിരതാമസമാക്കുകയും ചെയ്തു. അരനൂറ്റാണ്ടിലധികം അവിടെ കഴിചു കൂട്ടിയ തബ്റാനി ഹി. 360 ദുൽഖഅദ് 28 നു അഫ്ഗാനിൽ തന്നെ വഫാത്തായി, 101 വയസ്സു തികയാൻ 2 മാസം ബാക്കിയായിരിക്കയായിരുന്ന
മരണം, മുപ്പതോളം ഗ്രന്ഥങ്ങൾ ത്വബ്റാനി രചിച്ചിട്ടുണ്ടെങ്കിലും അവയിൽ
ഭൂരിഭാഗവും പിൽക്കാലികരുടെ കൈകളിൽ എത്തിയില്ല എന്നതാണ്
യാഥാർത്ഥ്യം. ഇന്ന് ഏതാണ്ട് പത്തോളം ഗ്രന്ഥങ്ങളെ ത്വബ്റാനി
യുടേതായി കാണാം. ഇവയിൽ ഏറ്റവും പ്രസിദ്ധം അൽ മജ്മഉൽ
കബിർ എന്ന 12 വാള്യങ്ങളുള്ള കിതാബാണ്. ഹദീസുകളുടെ വിജ്ഞാന
ലോകം എന്നു തന്നെ വിശേഷിപ്പിക്കപ്പെടാവുന്ന ഇതിൽ തിരുനബിയുടെ
മൊഴിമുത്തുകൾ മാത്രമല്ല ചരിത്രപരമായ വിജ്ഞാനങ്ങൾ കൂടി ഉൾപ്പെ
ടുത്തിയിട്ടുണ്ട്. ഹദീസുകളെക്കുറിച്ചു അപൂർവങ്ങളായ വിവരങ്ങൾ പറഞ്ഞു
തരുന്ന അൽമജ്മഉൽ ഔസത്ത് ആണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം