ഖുർആനെപ്പോലെ നിഷേധികളെ ഇത്രക്ക് തന്റേടത്തോടെ വെല്ലു വിളിച്ച് മറ്റൊരു മതഗ്രന്ഥമില്ല. കഥയും കവിതയും അറബി ഭാഷയെ പുഷ്ക്കലമാക്കിയ വർണാഭമായ കാലത്താണ് ഖുർആന്റെ അവതര ണം. സ്വാഭാവികമായും സാഹിത്യകാരൻമാരെ അതിന് അഭിമുഖീക രിക്കേണ്ടിയിരുന്നു. ഒരു കഥാ പുസ്തകമോ സാഹിത്യ ചേനയോ അല്ലെങ്കിൽ പോലും കവിയും കഥാകാരനും ഖുർആന്റെ വശ്യ മനോ ഹാരിതക്ക് മുമ്പിൽ നമശിരസ്കരായി. എങ്കിലും അവർക്ക് നിഷേധി ക്കാതെ തരമുണ്ടായിരുന്നില്ല. ശൈലീമാധുര്യം കൊണ്ട് അവരെ സുഖി പ്പിക്കുകമാത്രമായിരുന്നില്ല. അവർ കുരുങ്ങിക്കിടക്കുന്ന അന്ധവി

ശ്വാസാനാചാരങ്ങളെ ചോദ്യം ചെയ്യുക കൂടി ചെയ്തിരുന്നു ഖുർആൻ. വിവേക പൂർണ്ണമായ എന്തെങ്കിലും ചെറുത്ത് നിൽപുകൾ സംഘ ടിപ്പിക്കാനോ ഖുർ ആനെതിരെ യുക്തിസഹമായ നിലപാടുകൾ

ഉയർത്തിക്കൊണ്ട് വരാനോ വിമർശകർക്ക് സാധിക്കുമായിരുന്നില്ല. എങ്കിലും അവർ വിമർശിച്ച് കൊണ്ടിരുന്നു. ഇതെല്ലാം മുഹമ്മദ് പുരാ ണങ്ങളിൽ നിന്നു പകർത്തിയെടുത്തതാണെന്ന പ്രചാരണങ്ങളുണ്ടാ യി. കവിതയാണതെന്നും പറഞ്ഞ് നോക്കി. വിമർശനങ്ങൾ കൊഴുത്ത് വന്നപ്പോൾ മുഖത്തടിച്ച പോലെ വന്നു. അല്ലാഹുവിന്റെ വെല്ലുവിളി

 

‘ഖുർആൻ വ്യാജനിർമിതിയാണെന്നാണ് വാദമെങ്കിൽ അതിന് സമാ നമായ പത്ത് അധ്യായമെങ്കിലും കൊണ്ട് വരൂ. അല്ലാഹു ഒഴിച്ചുള്ള എല്ലാ സഹായികളേയും വിളിച്ചോളൂ; നിങ്ങൾ സത്യ സന്ധരാണ ങ്കിൽ, അവന്മാരും നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ മനസ്സി ലാക്കുക, തീർച്ചയായും ഖുർആൻ ദൈവിക ജ്ഞാന പ്രകാരം അവ തരിപ്പിക്കപ്പെട്ടതാകുന്നു’. (ഹൂദ് 13)

 

ഖുർആനെ കുറിച്ച് വ്യാജോക്തികൾ ഇതോടെ നിലയ്ക്കണമായി രുന്നു. നിഷേധികൾക്ക് പക്ഷേ, അതിന് സാധിക്കുമായിരുന്നില്ല. അവ രുടെ അഢ്യമനോഭാവവും അന്ധ വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ജീവിത സാഹചര്യങ്ങളും നിമിത്തം അവർക്ക് തുടർന്നും നിഷേധിക്ക ണമായിരുന്നു. അർത്ഥ ശൂന്യമായ ജൽപനങ്ങൾ അഭംഗുരം തുടർന്ന പ്പോൾ ഖുർആൻ വെല്ലുവിളി ഇങ്ങനെ തിരുത്തി : “നമ്മുടെ അടിമക്ക് (മുഹമ്മദ് നബിക്ക്) നാം അവതരിപ്പിച്ചതിൽ നിങ്ങൾ സംശയാലുക്ക ളെങ്കിൽ അതിന് സമാനമായ ഒരു അധ്യായമെങ്കിലും കൊണ്ട് വരൂ. അല്ലാഹു കഴിച്ച് എല്ലാ സഹായികളേയും വിളിച്ചോളൂ. നിങ്ങൾ സത്യ സന്ധരെങ്കിൽ.” (അൽബഖറ 23) ഒന്ന് ശ്രമിച്ച് നോക്കാമെന്ന് ഏത് ദുർബലനും തോന്നിപ്പോകുന്നവിധമായിരുന്നു ഖുർആന്റെ വെല്ലുവിളി

 

ചിലരെല്ലാം അതിന് പരിശ്രമിക്കാതിരുന്നുമില്ല. പക്ഷേ, തങ്ങൾ പുറത്ത് വിട്ട് വൈകൃതങ്ങളോർത്ത് അവർ സ്വയം ചിരിച്ചു. പരിഹാ സ്യരായി. പക്ഷേ, നിഷേധം തുടർന്നു: ഖുർആൻ കവിതയാണ്. മാര ണമാണ്… അങ്ങനെ.

 

ഖുർആൻ അതിന്റെ ഒടുവിലത്തെ പ്രഖ്യാപനം ഇങ്ങനെ നടത്തി. “നബി പറയുക. മനുഷ്യ മനുഷ്യ വർഗങ്ങൾ ഒരുമിച്ച് ഖുർആ നിന് സമാനമായതൊന്ന് കൊണ്ട് വരാൻ ശ്രമിച്ചാലും അവർക്കതിന് സാധ്യമല്ല. അവർ പരസ്പരം സഹായികളായിരുന്നാൽ പോലും. (അൽ ഇസ്റാഅ് 88)

 

ആത്യാകർഷകമായ ശൈലി വൈഭവം കൊണ്ടും അൽഭുതാവ ഹമായ ഉള്ളടക്കം കൊണ്ടും ഇതര പ്രവാചകൻമാരുടെ ഗ്രന്ഥങ്ങളെ പ്പോലും വെല്ലുന്നതാണ് വിശുദ്ധ ഖുർആൻ. നബി(സ)യുടെ മുഅ്ജിസ ത്തുകളിൽ പ്രധാനപ്പെട്ടതും മറ്റ് പ്രവാചകൻമാരുടെ എല്ലാ മുജിസ ത്തുകളേക്കാളും ഉന്നതവുമാണ് ഈ വിശുദ്ധ ഗ്രന്ഥം. സമാനമായ

ഒരു ഗ്രന്ഥം കൊണ്ട് വരൂ എന്ന അതിന്റെ വെല്ലുവിളി ഏറെ പഴക്കമു ള്ളതായിട്ടും അത് നേരിടാനായി ആരും മുന്നോട്ട് വന്നിട്ടില്ല. “നിങ്ങൾക്ക് അതിന് സാധ്യമല്ല” എന്ന സ്രഷ്ടാവിന്റെ പ്രഖ്യാപനം ഖുർആൻ നിഷേധികൾക്കെല്ലാം മഹത്തായ പാഠമാകേണ്ടതാണ്. എന്നിട്ടും അവി ശ്വസിക്കാനാണ് ഭാവമെങ്കിൽ നരക പ്രവേശത്തിന് തയാറായി കൊള്ളുക എന്ന ഖുർആന്റെ മുന്നറിയിപ്പ് ആർക്കാണ് അവഗണിക്കാ നാവുക?

ഖുർആന്റെ അമാനുഷികത വിവരിക്കവെ, ചില പണ്ഡിതന്മാർ ഇപ കാരം പറയുന്നു “ഖുർആൻ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഭൂമിയിൽ നിന്ന് ലഭിച്ചാൽ പോലും അത് അല്ലാഹുവിൽ നിന്ന് അവതരിപ്പിക്ക പ്പെട്ടതാണെന്ന് ബുദ്ധിമതികൾ അംഗീകരിക്കും. ഇത്തരം ഒന്ന് രചി ക്കാൻ മനുഷ്യന് കഴിയില്ലെന്ന് അവർ കണ്ടെത്തും. എങ്കിൽ മനുഷ്യ രിൽ ഏറ്റവും സത്യസന്ധനും ബുദ്ധിമതിയും ഭക്തനുമായ ഒരാളുടെ കൈകളിലൂടെ അത് വരുമ്പോൾ എന്തിന് നിഷേധം? ഇത് അല്ലാഹു വിന്റെ വചനങ്ങളാണെന്നും ഇതിലുള്ളതിന് സമാനമായ ഒരധ്യായം കൊണ്ടു വരാനാകുന്നവർക്ക് അതിന് ശ്രമിക്കാമെന്നും അല്ലാഹുവിന്റെ വെല്ലുവിളിയുണ്ടാകുമ്പോൾ വിശേഷിച്ചും? (അൽ മവാഹിബ്).

ഇരുപത് കാരണങ്ങൾ കൊണ്ട് ഖുർആൻ അമാനുഷികമാണെന്ന് ഇമാം മാവർദി (റ) ഉൾപ്പടെയുള്ള വിശ്രുതരായ പണ്ഡിതരെ ഉദ്ധരിച്ച് ശൈഖ് യൂസുഫു നബഹാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാ ചകത്വ വാദവുമായി രംഗപ്രവേശം നടത്തിയ മുഹമ്മദ് (സ) പ്രഥമ പ്രമാണമായും അമാനുഷിക സിദ്ധിയായും അവതരിപ്പിച്ചത് വിശുദ്ധ ഖുർആനായിരുന്നു. ഇതര പ്രവാചകൻമാരുടേതിൽ നിന്ന് വ്യത്യസ്ത മായിരുന്നു ഈ മുഅ്ജിസത്ത്. അതത് കാലഘട്ടങ്ങളിൽ മികച്ച് നിന്ന കലകളിൽ പ്രബോധിതരെ അതിശയിപ്പിക്കുന്ന സിദ്ധികളുമായാണ് എല്ലാ പ്രവാചകൻമാരും അരങ്ങേറിയത്. മാരണവൃത്തി അതിന്റെ ഉത്തുംഗതയിൽ വിരാജിച്ചിരുന്ന കാലത്ത് പ്രബോധന ദൗത്യവുമായി ഇറങ്ങിത്തിരിച്ച മൂസാ (അ) തന്റെ ജനതയുടെ മായാജാലങ്ങളെ നിഷ്പ്രഭമാക്കുന്ന അൽഭുത കൃത്യവുമായാണ് രംഗത്ത് വന്നത്. വടി സർപ്പമാക്കിയും പ്രകാശിപ്പിച്ചും മാരണ കലയിൽ പത്തി നേടി യവരെ അദ്ദേഹം പരാജയപ്പെടുത്തി. ഇത്തരം മുഅ്ജിസതുകൾക്ക് പക്ഷേ, അൽപായുസ്സായിരുന്നു. തന്റെ പ്രബോധന ദൗത്യം അവസാ നിക്കുന്നതോടെ അവയുടെ നീണ്ട് നിൽക്കും അപ്രസക്തമാവുകയാ ണ്. തുടർന്ന് വരുന്ന പ്രവാചകൻമാരുടെ പ്രബോധിതർ പ്രതിഭാത്വം തെളിയിക്കുന്നത് മറ്റ് കലകളിലായിരിക്കുമല്ലോ.

ഈസാ(അ)ന്റെ കാര്യമെടുക്കുക. വൈദ്യശാസ്ത്രം ഏറെ പുരോ ഗതി കൈവരിച്ച കാലമായിരുന്നു അത്. പക്ഷേ, നിലവിലുള്ള വൈദ്യ ശാസ്ത്ര നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഈസാ (അ)ന്റെ പ്രവർത്തനങ്ങൾ. അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിക്കുകയും കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ മാറാവ്യാധികൾ സുഖപ്പെടുത്തു കയും ചെയ്തു. പക്ഷേ, ഇതും താൽക്കാലികം മാത്രമായിരുന്നു. ഒരു കാലവും തലമുറയും മാറുന്നതോടെ അവ അപ്രസക്തമായി.

 

അറബികൾ അക്ഷരം കൊണ്ട് അഭ്യാസം കുളിക്കുന്ന കാലത്താണ് മുഹമ്മദ്(സ)യുടെ വരവ്. നിരക്ഷരനായിരുന്നു പ്രവാചകൻ, പക്ഷേ, അവിടുന്ന് കൊണ്ടു വന്ന ഖുർ ആന്റെ വശ്യ മനോഹരമായ ശൈലിവൈഭവത്തിന് മുമ്പിൽ കഥയും കവിതയും പ്രേമകാവ്യങ്ങളും നിശ്ചലമായി. പ്രബോധിതരെ വിസ്മയം കൊള്ളിക്കുക മാത്രമായി രുന്നില്ല ഖുർആൻ, ഭാവിയിലെ എല്ലാ മനുഷ്യരേയും പ്രബോധിതരായി സ്വീകരിക്കുക കൂടിയായിരുന്നു. അങ്ങനെ, വന്നവരേയും വരാനുള്ള വരേയും ഖുർആൻ വെല്ലുവിളിച്ചു. ഖുർആന്റെ അമാനുഷിക ഇന്നോളം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. എന്നേക്കും മാർഗദർശകമായി അത് നിലകൊള്ളുന്നു. ഖുർആനികാശയങ്ങൾ വികൃതമാക്കി സ്വാർത്ഥത സംരക്ഷിക്കാൻ ശ്രമിക്കുന്നവരുണ്ട്. കേരളത്തിൽ ബിദഈകളാണ് ഇത് നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. അറപ്പുളവാക്കുന്ന ദുർവ്യാഖ്യാനങ്ങ ളിലൂടെ ഇസ്ലാമികാശയങ്ങൾ വികലമാക്കാൻ ശ്രമിക്കുന്നവരെ അഹ്ലുസ്സുന്ന എന്നും ചെറുത്ത് പോന്നിട്ടുണ്ട്.

 

ഭാവിയുടെ അങ്ങേ അറ്റത്ത് ജീവിക്കുന്ന തലമുറയോടും ഖുർആന് സംവദിക്കാനാകുന്നത് അതിന്റെ അമാനുഷികത നിമിത്തമാണ്. ഖുർ ആൻ ഒരിക്കലും പഴം പുരാണമായി ഒഴിച്ചു നിർത്തപ്പെടുകയില്ല. സാമൂഹ്യ വളർച്ചയുടെയും മാനുഷിക പുരോഗതിയുടെയും ഏത് ഘട്ട ത്തിലും അത് ഇടപെട്ട് കൊണ്ടിരിക്കും. ഇത്രയും ജീവസ്സുറ്റ ഒരു മത ഗ്രന്ഥം വേറെയില്ല. ഖുർആനേതര ഗ്രന്ഥങ്ങൾക്ക് കാലത്തോടൊപ്പം ചലിക്കണമെങ്കിൽ പൗരോഹിത്യം പേനയുടെ കൂടെ കത്രികയും കരു തേണ്ടി വരും.