സുന്നത്തോ ഫർള് കിഫയോ ആയ ബാധ്യതകൾ ചെയ്തു തീർക്കാൻ സ്വയം ബാധ്യത ഏറ്റെടുക്കലാണു നേർച്ച. പ്രായപൂർത്തിയും ബുദ്ധിയു മുള്ള ഒരു മുസ്ലിമിന് നേർച്ച ചെയ്യാവുന്നതാണ്. സാമ്പത്തിക ഇടപാടുകൾ സാധുവാകുന്നയാളാകലും സ്വേഷ്ടപ്രകാരം ചെയ്യുന്നതാകലും നേർച്ചയാക്കുന്നതു ചെയ്യാൻ സാധ്യ മായ കാര്യമായിരിക്കലും നിബന്ധനകളാണ്
നേർച്ചയാക്കുന്നുവെന്നു മനസ്സിൽ കരു തിയാൽ പോരാ. അത് മൊഴിയൽ നിർബന്ധമാണ്.
സുന്നത്ത് നിസ്കാരം, രോഗസന്ദർശനം, ഖബ്ർ സിയാറത്ത്, സുന്നത്ത് നോമ്പുകൾ, പള്ളി, മദ്റസ, ദിക്ർ, സ്വലാത്ത് ഹൽഖകൾ തുടങ്ങിയ വയ്ക്കു വേണ്ടി ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ നേർച്ച യാക്കി നീക്കിവെക്കൽ പുണ്യകരമാണ്. ഇങ്ങനെ നേർച്ചയാക്കിയാൽ അതു കൊടുത്തു തീർക്കൽ നിർബ ന്ധമാകും.
മരിച്ചുപോയ വ്യക്തികളുടെ നന്മക്കു വേണ്ടി ദാനം ചെയ്യാനും ഖുർആൻ പാരായണം ചെയ്യാനും നേർച്ചയാക്കി യാൽ സാധുവാകുന്നതും പ്രതിഫ ലാർഹവുമാണ്. ജീവിച്ചിരിക്കുന്നവ രുടെ പേരിലും നേർച്ചയാക്കാം. മഹാ ന്മാരുടെ പേരിൽ നേർച്ചയാക്കുന്നത് അല്ലാഹുവിനുള്ള ആരാധനയാണ്. പ്രത്യുത ആ മഹാന്മാർക്കുള്ള ആരാ ധനയല്ല, അതുകൊണ്ടത് ശിർക്കോ കുഫ്റോ അല്ല. നേർച്ചയുടെ പ്രതി ഫലം ആരെയാണോ കരുതിയത് ആ മഹാനു ദാനംചെയ്ത് അവരുടെ ബറ കത്ത് നേടിയെടുക്കുകയാണതിന്റെ ഉദ്ദേശ്യം.
പളളിക്കുവേണ്ടി വല്ലതും നേർച്ചയാക്കി യാലും ഏതെങ്കിലും മഹാന്മാരുടെ മഖ്ബറകളിലേക്കു നേർച്ച ചെയ്താ ലും അന്നാട്ടിലെ പതിവുപ്രകാരം അതു വിനിയോഗിക്കണം. മക്കയി – ലേക്ക് ആരെങ്കിലും വല്ല ജംഗമവസ്തു ക്കളും നേർച്ചയാക്കിയാൽ അതു ഹറ മിലെ നിർധനർക്കു ദാനം ചെയ്യൽ = നിർബന്ധം. ഇനി സ്ഥാവര മുതലാ ണെങ്കിൽ അതു വിറ്റ് വിലയത്രയും അവർക്കു ദാനം ചെയ്യേണ്ടതാണ്.
പള്ളിയിലേക്കോ മഖ്ബറകളിലേക്കോ പ്രകാശത്തിനു വേണ്ടി വിളക്കു കത്തി ക്കാൻ നേർച്ചയാക്കിയാൽ, അവിടെ താമസിക്കുന്നവർക്കോ ‘സിയാറ ത്തിനു വരുന്നവർക്കോ മറ്റോ അത്യ പൂർവമായെങ്കിലും ഉപകരിക്കുമെങ്കിൽ സാധുവാകുന്നതാണ്.