കാരക്കക്കു കാത്തിരിക്കണോ?

===========================

 

പ്രശ്നം:

 

നോമ്പുതുറക്കാൻ നേരം കൈവശമുള്ളത് വെള്ളമാണ്. കാത്തിരുന്നാൽ ഈത്തപ്പഴം ലഭിക്കും. ഈ സാഹചര്യത്തിൽ വെള്ളം കൊണ്ടു വേഗം തുറക്കലോ ഈത്തപ്പഴം കൊണ്ടു തുറക്കുന്ന സുന്നത്ത് ലഭിക്കാൻ പിന്തിക്കലോ നല്ലത്?

 

ഉത്തരം:

 

വെള്ളം കൊണ്ട് വേഗം തുറക്കുകയാണു വേണ്ടത്. കാരണം, വേഗമാക്കുക എന്ന സുന്നത്തിനാണ് ഈത്തപ്പഴം കൊണ്ടു തുറക്കുകയെന്ന സുന്നത്തിനേക്കാൾ പ്രാധാന്യമുള്ളത്. വേഗം തുറക്കുന്ന സുന്നത്തിൽ അതു പ്രവർത്തിക്കുന്നയാൾക്കു പുറമെ മനുഷ്യസമൂഹത്തിനു മൊത്തമായി നേട്ടമുണ്ട്. ഇതു ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. തുഹ്ഫ:3-321.