കാരക്കയുള്ളപ്പോൾ വെള്ളം?
===========================

ചോദ്യം:

കാരക്കയുള്ളപ്പോൾ വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ സുന്നത്ത് ലഭിക്കുകയില്ലെന്നു ചിലർ പറഞ്ഞുകേട്ടു. ശരിയാണോ?

ഉത്തരം:

കാരക്കയില്ലാത്തപ്പോളാണ് വെള്ളം കൊണ്ട് നോമ്പ് മുറിക്കാൻ ഹദീസിൽ നിർദ്ദേശമുള്ളത്. ഇങ്ങനെ ക്രമത്തിൽ തന്നെയാണ് ഇമാമുകൾ വിവരിച്ചിട്ടുള്ളതും. തദടിസ്ഥാനത്തിലാവാം ചിലരങ്ങനെ പറയുന്നത്. എന്നാൽ, കാരക്കയുണ്ടായിരിക്കെ വെള്ളം കൊണ്ട് തുറന്നാൽ പരിപൂർണ്ണ സുന്നത്ത് ലഭ്യമല്ലെങ്കിലും അടിസ്ഥാനസുന്നത്തു ലഭിക്കുമെന്നാണ് ഇമാം ഇബ്നുഹജർ(റ) വ്യക്തമാക്കിയത്. തുഹ്ഫ : 3-421.