========================

 

പ്രശ്നം:

 

“ഇന്ന ഫിസ്സുഹൂരി ബറകത്തൻ’ എന്നു വായിച്ചു ശീലിച്ച ഹദീസ് ഒരു പ്രസിദ്ധ പണ്ഡിതൻ ‘സഹൂരി’ എന്ന് ഫത്ഹ് കൊണ്ടാണ് വായിച്ചത്. ഇതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അങ്ങനെത്തന്നെയാണ് വായിക്കേണ്ടതെന്ന് ഒരു മൗലവി പറയുന്നു. ഒരു ചെറു വിവരണം നല്കാമോ?

 

 

ഉത്തരം:

 

‘സുഹൂർ’ എന്നാൽ അത്താഴം തിന്നലെന്നും ‘സഹൂർ’ എന്നാൽ അത്താഴ വിഭവമെന്നുമാണർത്ഥം. ഹദീസിന്റെ റിപ്പോർട്ടർമാരധികവും “സഹൂർ’ എന്ന് ഫത്ഹ് കൊണ്ടാണ് നിവേദനം ചെയ്തിട്ടുള്ളത്. എങ്കിലും അത്താഴം കഴിക്കലെന്ന പ്രവൃത്തിയിലാണ് യഥാർത്ഥത്തിൽ ബറകത്തും പുണ്യവുമെന്നു വ്യക്തമാണ്. അത്താഴ വിഭവത്തിൽ ബറകത്തെന്ന പ്രയോഗം ആലങ്കാരികമായേ ശരിയാവുകയുള്ളൂ. അതിനാൽ, ഹദീസിലെ ഉദ്ദേശ്യത്തിനനുസരിച്ച് ‘സുഹൂർ’ എന്ന് ളമ്മ് കൊണ്ടാണെന്ന് ഇമാം ഇബ്നുഹജർ(റ) തന്റെ ഈആബിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാശിയതുൽ കുർദി: 2-184 നോക്കുക.