പരദൂഷണം കൊണ്ടെങ്ങനെ പുണ്യം നഷ്ടപ്പെടും?

 

പ്രശ്നം:

 

പരദൂഷണം, ഏഷണി പോലുള്ളത് എപ്പോഴും നിഷിദ്ധമാണല്ലോ. അതുകൊണ്ട് നോമ്പിന്റെ പുണ്യം നഷ്ടപ്പെടുമോ? എങ്കിൽ അതിന്റെ ന്യായമെന്ത്? നോമ്പിന്റെ പുണ്യം ലഭിക്കുകയും ആ നിഷിദ്ധങ്ങളുടെ ശിക്ഷ ലഭിക്കുകയും ചെയ്യുമെന്നതല്ലേ ന്യായം. നോമ്പിന്റെ പുണ്യം തന്നെ ഇവ നഷ്ടപ്പെടുത്തുമെന്നാണല്ലോ പ്രസംഗകരെല്ലാം പറയാറുള്ളത്. ഒരു വിശദീകരണം?

 

 

ഉത്തരം:

 

നിഷിദ്ധമായ പരദൂഷണം, എഷണി, കളവ് പറയൽ പോലുള്ളതിൽ നിന്നു വിട്ടുനിൽക്കൽ എല്ലാ സമയത്തും നിർബന്ധമാണെങ്കിലും നോമ്പിന്റെ വേളയിൽ ഇവയെത്തൊട്ട് നാവിനെ സൂക്ഷിക്കുകയെന്നത് ശർഇൽ പ്രത്യേകം തേടപ്പെട്ടതും നോമ്പിന്റെ സുന്നത്തുകളിൽ പെട്ടതുമാണ്. ഇതുസംബന്ധിച്ച് വന്ന ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഈനിഷിദ്ധങ്ങൾ നോമ്പിന്റെ പുണ്യത്തെ തകർക്കുമെന്ന് ഇമാമുകൾ പ്രസ്താവിച്ചത്. ഇമാം ശാഫിഈയും അസ്ഹാബും ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചവരാണ്. നോമ്പുകാരൻ തന്റെ നോമ്പിന്റെ പേരിൽ ഉപേക്ഷിക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു കാര്യത്തിൽ വിഘ്നം വരുത്തുമ്പോൾ അതിന്റെ പേരിൽ നോമ്പിന്റെ പുണ്യം നഷ്ടപ്പെടുകയെന്നത് ന്യായമാണല്ലോ . തുഹ്ഫ  : 3-423,424.