د

പ്രശ്നം:

ശത്രുക്കളുടെ ബുദ്ധിമുട്ടിൽ നിന്നു രക്ഷ പ്രാപിക്കുന്നതിനു വേണ്ടി ബദ് രീങ്ങളുടെയോ ഔലിയാക്കന്മാരുടെയോ പേരിൽ നേർച്ചയാക്കുന്നത് അനുവദനീയമാണോ?

ഉത്തരം:

അനുവദനീയവും ഫലപ്രദവുമാണ്. പ്രസ്തുത നേർച്ച കൊണ്ടുദ്ദേശ്യം അവരുടെ പേരിൽ സ്വദഖ ചെയ്യുകയാണല്ലോ. മരണപ്പെട്ടവരുടെ പേരിൽ സ്വദഖ ചെയ്യൽ പുണ്യം ലഭിക്കുന്ന ഖുർബത്താണ്. അതു നേർച്ചയാക്കിയാൽ സാധുവാകുകയും ചെയ്യും. തുഹ്ഫ: 10 -100. സ്വദഖ, ബലാഅ്-മുസ്വീബത്തിൽ നിന്ന് രക്ഷ കിട്ടുന്ന പുണ്യകർമ്മമാണെന്നതു പരക്കെ പ്രസിദ്ധമാണല്ലോ. ശത്രുക്കളുടെ ബുദ്ധിമുട്ട് പോലുള്ളത് അല്ലാഹുവിന് അനിഷ്ടകരമായ പ്രവൃത്തികൾ കൊണ്ടുണ്ടാകാം. സ്വദഖ, അല്ലാഹുവിന്റെ ക്രോധത്തെയും അനിഷ്ടത്തെയും കെടുത്തിക്കളയുമെന്നും പുണ്യകർമ്മങ്ങളും ദാനങ്ങളും ബലാഅ്-മുസീബത്തുകളെ കാക്കുമെന്നും സ്വീകാര്യമായ ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. തുഹ്ഫ :7-179 നോക്കുക.
—————————-