സുന്നത്ത് നമസ്കാരം മടക്കൽ
ചോദ്യം:
ഫർളുനമസ്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ടല്ലോ. അതുപോലെ സുന്നത്തു നമസ്കാരവും മടക്കൽ സുന്നത്തുണ്ടോ?
ഉത്തരം:
ജമാഅത്തു സുന്നത്തുള്ള സുന്നത്തു നമസ്കാരം മടക്കിനിർവ്വഹിക്കൽ സുന്നത്താണ്. ഗ്രഹണനമസ്കാരം, റമളാനിലെ വിത്റ് നമസ്കാരം, പോലുള്ളവ ഉദാഹരണം. ജമാഅത്തു സുന്നത്തില്ലാത്ത നമസ്കാരങ്ങൾ മടക്കൽ സുന്നത്തില്ല. തുഹ്ഫ : 2-263