വിത്റിലെ ജമാഅത്ത്
പ്രശ്നം:
ജമാഅത്തായി നിർവ്വഹിക്കപ്പെട്ട തറാവീഹു നമസ്കാരത്തിന്റെ ഉടനെ നിസ്കരിക്കുന്ന വിത്റിൽ മാത്രമാണോ ജമാഅത്ത് സുന്നത്തുള്ളത്? തനിച്ചുള്ള തറാവീഹിന്റെ ഉടനെയോ തറാവീഹിന് ശേഷം കുറെ കഴിഞ്ഞോ വിത്റ് നിസ്കരിക്കുമ്പോൾ ജമാഅത്ത് സുന്നത്തുണ്ടോ?
ഉത്തരം:
ഉണ്ട്. റമളാനിൽ നിർവ്വഹിക്കപ്പെടുന്ന വിത്റിലെല്ലാം ജമാഅത്ത് സുന്നത്താണ്. തറാവീഹിന്റെ ശേഷമായാലും മുമ്പായാലും, ഉടനെയായാലും കുറെ കഴിഞ്ഞായാലും, തറാവീഹ് നിർവ്വഹിക്കപ്പെട്ടത് സംഘടിതമായാണെങ്കിലും തനിച്ചാണെങ്കിലും, തറാവീഹ് തീരെ നിർവ്വഹിക്കുന്നില്ലെങ്കിലുമെല്ലാം റമളാനിലെ വിതറിൽ ജമാഅത്ത് സുന്നത്താണ്. തുഹ്ഫ :2-231.
_
*Admin post only*
===============
—————————-