– 🔮 *അൽ ഹിദായ* 🔮
തറാവീഹ് അല്പം നിസ്കരിച്ചാൽ
ചോദ്യം:
തറാവീഹ് ഇരുപത് റക്അത്താണെന്ന വിശ്വാസത്തോടെ അല്പ്പം നിസ്കരിച്ചാൽ തറാവീഹിന്റെ കൂലി കിട്ടുമെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. അങ്ങനെ പലപ്പോഴും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ കഴിഞ്ഞ റമളാനിൽ ഒരു പണ്ഡിതൻ അതു തെറ്റാണെന്നും ഇരുപതും നിസ്കരിച്ചാലേ തറാവീഹ് നിസ്കരിച്ച കൂലി കിട്ടുകയുള്ളൂവെന്നും അല്ലെങ്കിൽ കേവല സുന്നത്ത് നിസ്കരിച്ച കൂലിയേ ലഭിക്കുകയുള്ളൂവെന്നും പ്രസംഗിച്ചു. നുസ്രത്ത് എന്തു പറയുന്നു?
ഉത്തരം:
ആ പ്രസംഗം ശരിയല്ല. തറാവീഹിൽ നിന്ന് അല്പം നിർവ്വഹിച്ചാലും അതിനു തറാവീഹിൽ നിന്നെന്ന വിധം പുണ്യം ലഭിക്കുമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-225