ചോദ്യം:2498
ഒരു പ്രദേശത്ത് പരിഗണനീയരായ 40 പേരുണ്ടെങ്കിലും പലരും ജോലിക്ക് പോകുന്നതിനാൽ ജുമുഅക്ക് 40 പേർ തികയുന്നില്ലെങ്കിൽ ശേഷിക്കുന്നവർ എന്തു ചെയ്യണം?
മറുപടി: ജുമുഅ നടക്കുന്ന പ്രദേശങ്ങളിലെ അതിർത്തിയിൽ വെച്ച് കാറ്റും ശബ്ദവും അടങ്ങിയ സമയത്ത് ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ 40 പേർ തികയാത്ത പ്രദേശത്തിന്റെ അതിർത്തിയിൽ നിൽക്കുന്നയാൾക്ക് കേൾക്കുവാൻ സാധിക്കുമെങ്കിൽ ശേഷിക്കുന്നവർ അങ്ങോട്ടു ജുമുഅക്ക് പോകൽ നിർബന്ധമാണ്. ബാങ്ക് കേൾക്കില്ലെങ്കിൽ ജുമുഅ നിർബന്ധമില്ല. ളുഹ്ർ നിസ്കരിച്ചാൽ മതി. (തുഹ്ഫ: 2/413, 414)