ഭക്ഷ്യയോഗമല്ലാത്ത ജീവികൾ

 

നജസായ വസ്തുക്കളും ജീവികളും ഭക്ഷിക്കൽ അനുവദനീയമല്ല. സിംഹം, ആന, ചെന്നായ, കുരങ്ങൻ, കുറുക്കൻ, പൂച്ച, വെരുക്, കരടി, വള്ളിപ്പുലി, പുള്ളിപ്പുലി തുടങ്ങിയ തേറ്റയുള്ള ജീവികളും പ്രാപ്പിടിയൻ പക്ഷി, കഴു കൻ തുടങ്ങിയ മാന്തിപ്പറിക്കുന്ന നഖ മുള്ള പക്ഷികളും പരുന്ത്, ചെമ്പോ ത്ത്, കാക്ക, നീർകാക്ക, നത്ത്, ശവം കൊത്തി തുടങ്ങിയ ശവം ഭക്ഷിക്കുന്ന ജീവികളും കരിവണ്ട്, ഓന്ത്, പല്ലി, ചീവീട്, പുഴു തുടങ്ങിയ പ്രകൃത്യാ മോശമായ ജീവികളും തവള, മുതല, ആമ, ഞണ്ട് തുടങ്ങിയ വെള്ളത്തിലും കരയിലും ജീവിക്കുന്നവയും കരുതൻ, എലി, പാമ്പ്, തേൾ, ചെള്ള്, കടന്നൽ, മൂട്ട, പേൻ തുടങ്ങിയ കൊല്ലൽ അനു വദനീയമായ ജീവികളും മീൻകൊത്തി പൊൻമ, മരംകൊത്തി, വാവൽ, കൂമൻ, തത്ത്, മയിൽ, ഉറുമ്പ് തുടങ്ങിയ കൊല്ലാൻ പാടില്ലാത്ത ജീവികളും കോ വർകഴുത പോലുള്ള സങ്കരയിനം ജീവികളും ശുക്ലം, മൂക്കട്ട, തുപ്പുനീര്, വിയർപ്പ് തുടങ്ങിയ മലിനവസ്തുക്കളും വിഷം, കല്ല്, മണ്ണ്, കഞ്ചാവ്, മറ്റു ലഹ രിപദാർത്ഥങ്ങൾ തുടങ്ങിയ ശരീര ത്തിനോ ബുദ്ധിക്കോ ഉപദ്രവാകിരായ വസ്തുക്കളും ഭക്ഷിക്കൽ അനുവദനീ യമല്ല. നോ. ഭക്ഷ്യയോഗ്യമായ ജീവികൾ.