നമ്മുടെ ഇമാം മുഹമ്മദ്ബിൻ ഇദ്രീസുശ്ശാഫിഈ(റ) പറഞ്ഞു: ” അസ്ഖഫ്’ എന്ന ഒരു ക്രിസ്ത്യാനി കഅ്ബ ത്വവാഫ് ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു: താങ്കൾ സ്വന്തം മതം ത്യജിക്കാൻ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അതിനൊരു കാരണമുണ്ട്. ഞാനൊരു സമുദ്രയാത്രയിലായിരിക്കെ നടുക്കടലിൽ വെച്ച് കപ്പൽ പൊളിഞ്ഞു. ഒരു മരക്കഷ്ണത്തിൽ പിടിച്ച് രക്ഷപ്പെട്ട് ഞാൻ ഒരു ദ്വീപിലെത്തി. വൃക്ഷലതാദികളാൽ നിബിഢമായ ആ ദ്വീപിൽ തേനിനെക്കാൾ മാധുര്യവും വെണ്ണയെക്കാൾ മാർദ്ദവവുമായ കനികൾ യഥേഷ്ടം! ശുദ്ധജല സമൃദ്ധമായ അരുവി. ഞാൻ പഴങ്ങൾ ഭക്ഷിച്ചു. ശുദ്ധജലം കുടിച്ചു. ഈ അനുഗ്രഹത്തിന് നാഥനെ സ്തുതിച്ചു. സന്ധ്യയായപ്പോൾ എനിക്ക് ഭയമായി. ഇവിടെ രാത്രി എങ്ങനെ കഴി ച്ചുകൂട്ടും? ഞാൻ ഒരു മരത്തിൽ കയറി കിടന്നുറങ്ങി. അർദ്ധരാത്രി യായപ്പോൾ സമുദ്രത്തിലൊരു അത്ഭുതജീവി പ്രത്യക്ഷപ്പെട്ടു. സ്ഫുട മായ ഭാഷയിൽ അത് ‘ലാഇലാഹ ഇല്ലല്ലാഹുൽ ഗഫ്ഫാർ, മുഹ മ്മദു റസൂലുല്ലാഹ് അന്നബിയ്യിൽ മുഖ്താർ’ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
ഒട്ടകപ്പക്ഷിയുടെ തലയും മനുഷ്യമുഖവും ഒട്ടകത്തിന്റെ ഉടലും മത്സ്യത്തിന്റെ വാലുമുള്ള ആ ജീവി കരക്കണഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തനായി മരത്തിൽ നിന്നിറങ്ങിയോടി. അപ്പോഴത് അലറി “നിൽക്കു, ഇല്ലെങ്കിൽ നിനക്ക് നാശമാണ്” !
ഞാൻ ഓട്ടം നിറുത്തിയപ്പോൾ അത് നിന്റെ മതമേതന്ന്ചോദിച്ചു
ഞാൻ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞപ്പോൾ അത് പറഞ്ഞു. “നിനക്കു നാശം! നീ എത്തിപ്പെട്ടത് സത്യവിശ്വാസികളായ ജിന്നുകളുടെ സങ്കേതത്തിലാണ്. ഒരു മുസ്ലിമിനല്ലാതെ ഇവിടെ നിന്നു രക്ഷ പ്പെടാൻ കഴിയുകയില്ല. അതുകൊണ്ട് സത്യമതം ആശ്ലേഷിക്കുക.” അതിനെന്താണു മാർഗമെന്നു ഞാൻ ചോദിച്ചു.
ആ ജീവി പറഞ്ഞു: “ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാ ണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. അങ്ങനെ സത്യവാക്യം മൊഴിഞ്ഞു ഞാൻ മുസ്ലിമായി. പിന്നീട് അത് എന്നോട് ചോദിച്ചു:
“ഇവിടെ തന്നെ താമസിക്കാനാണോ അതല്ല, കുടുംബത്തി ലേക്ക് തിരിച്ചുപോകാനാണോ നിനക്കു താൽപര്യം”? ഞാൻ കുടും ബത്തിലേക്ക് പോകണമെന്നു പറഞ്ഞപ്പോൾ അതു പറഞ്ഞു. “എങ്കിൽ താമസം വിനാ ഒരു കപ്പൽ വരും. അതിൽ കയറി നിനക്ക് നാട്ടിലേക്ക് തിരിക്കാം”. ഇങ്ങനെ പറഞ്ഞ് ആ അത്ഭുത ജീവി ആഴി യിലേക്ക് അപ്രത്യക്ഷമായി. അധികനേരം കഴിഞ്ഞില്ല, അതാ, ദൂരെ നിന്ന് ഒരു കപ്പൽ വരുന്നു. അത് അടുത്തെത്തിയപ്പോൾ ഞാൻ കൈ വീശി. അവർ എന്നെ കപ്പലിൽ കയറ്റി. ആ കപ്പലിൽ യാത്രികരായി പന്ത്രണ്ട്ക്രിസ്ത്യാനികളാണുണ്ടായിരുന്നത്, എന്റെ അനുഭവം പങ്കു വെച്ചപ്പോൾ സത്യം ബോധ്യപ്പെട്ട് അവരെല്ലാവരും പരിശുദ്ധ ഇസ്ലാം ആശ്ലേഷിച്ചു
1)إرشاد العباد إلي سبيل الرشاد
References
1. | ↑ | إرشاد العباد إلي سبيل الرشاد |