താജുസ്സുബ്കി (റ) പറഞ്ഞു: ഇസ്ലാം എന്നാൽ അവയവങ്ങ ളുടെ പ്രവർത്തനമാണ്. എന്നാൽ സത്യവിശ്വാസത്തോട് കൂടെയ ല്ലാതെ പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുന്നതല്ല. സത്യവിശ്വാസ മെന്നാൽ ഹൃദയപൂർവമുള്ള അംഗീകാരമാണ്. രണ്ടു ശഹാദത്ത് കലിമ നാവു കൊണ്ടു മൊഴിയാതെ ഹൃദയത്തിലുള്ള വിശ്വാസം പരിഗണിക്കപ്പെടുകയില്ല. ഹൃദയത്തിൽ വിശ്വാസമുണ്ടെങ്കിലും സംസാരശേഷി ഉണ്ടായിരിക്കെ നാവു കൊണ്ടു ഉച്ചരിക്കാത്ത ആൾ ശാശ്വതമായി നരകത്തിലായിരിക്കുമെന്ന് അഹ്ലുസ്സുന്നത്തി വൽജമാ അത്തിലെ ഹദീസ് പണ്ഡിതന്മാരും കർമ്മശാസ്ത്രജ്ഞരും വിശ്വാസ ശാസ്ത്രജ്ഞന്മാരും ഏകോപിച്ചു പറഞ്ഞതായി ഇമാം നവവി(റ) ശറഹു മുസ്ലിമിൽ ഉദ്ധരിച്ചിരിക്കുന്നു.
അവിശ്വാസി മുസ്ലിമാകുമ്പോൾ രണ്ടു ശഹാദത്തിന്റെ വചന ങ്ങൾ ഉച്ചരിക്കൽ നിർബന്ധമാണ്. അശ്ഹദു (ഞാൻ സാക്ഷ്യം വഹി ക്കുന്നു) എന്ന പദം തന്നെ വേണമെന്നില്ല; ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി’ എന്നു പറഞ്ഞാലും മതി. ഈ അഭിപ്രായ മാണ് പ്രബലം. ഇമാം നവവി(റ)ന്റെ ‘റൗള’ എന്ന ഗ്രന്ഥത്തിൽ നിന്ന് ഇതു ഗ്രഹിക്കാം. പിൻഗാമിയായ ചില പണ്ഡിതന്മാരുടെ അഭിപ്രായം “അശ്ഹദു’ എന്ന പദം തന്നെ വേണമെന്നാണ്. ‘ഉബാബ്’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.
ഈ അഭിപ്രായപ്രകാരം “ലാഇലാഹ ഇല്ലല്ലാഹു, മുഹമ്മദുറ സൂലുല്ലാഹി’ എന്ന് മാത്രം പറഞ്ഞാൽ അമുസ്ലിമായ ആൾ മുസ്ലിമാവുകയില്ല. ഈ വിഷയത്തിൽ മൂന്നാമതൊരു അഭിപ്രായമുള്ളത് “അശ്ഹദു’ എന്ന പദമോ ഇതിനോട് അർത്ഥത്തിൽ യോജിക്കുന്ന അമു’ പോലുള്ള പദമോ നിർബന്ധമായും വേണമെന്നതാണ്. ” ചുരുക്കത്തിൽ, ഒരമുസ്ലിം ഇസ്ലാം ആശ്ലേഷിക്കുമ്പോൾ ‘അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന് മുഹമ്മദുറസൂലു ല്ലാഹി’ എന്നു പറയലാണു സൂക്ഷ്മത
“അശ്ഹദു’ എന്നതിന്റെ അർത്ഥം ഞാൻ മനസ്സിൽ ഉറപ്പിച്ച് വ്യ ക്തമായി പ്രഖ്യാപിക്കുന്നുവെന്നാണ്. ഈ രണ്ട് സാക്ഷ്യവും ക്രമ ത്തിൽ തന്നെ വേണം. അല്ലാഹുവിൽ വിശ്വസിക്കുന്നു എന്നതിന് മുമ്പായി മുഹമ്മദ് നബി(സ്വ)യിൽ വിശ്വസിക്കുന്നു എന്നു പറഞ്ഞാൽ സ്വീകാര്യമല്ല.
രണ്ടു സാക്ഷ്യങ്ങൾക്കുമിടയിൽ തുടർച്ച വേണമെന്നോ അറബിഭാഷയിൽ തന്നെയാകണമെന്നോ നിബന്ധന ഇല്ല. എങ്ങനെയായാലും ഉച്ചരിച്ചതിന്റെ അർത്ഥം നിർബന്ധമായും അറിഞ്ഞിരിക്കണം, അതായത് യഥാർത്ഥത്തിൽ ആരാധനക്കർഹൻ ഏകനായ അല്ലാഹു മാത്രമേയുള്ളൂ എന്ന്. ബഹുദൈവാരാധകനായിരുന്നയാൾ അല്ലാ ഹുവോട് ഞാൻ പങ്ക് ചേർത്തിയവരെ നിഷേധിക്കുന്നുവെന്നു കൂടി പ്രഖ്യാപിക്കണം.1)ارشاد العبادة إلي سبيل الرشاد-باب إلا يمان2)
References
1. | ↑ | ارشاد العبادة إلي سبيل الرشاد-باب إلا يمان(( |
2. | ↑ |