മൃഗത്തിനും അതിന്റെ കുട്ടിക്കും പ്രയാസമാകാത്ത വിധം ഉടമക്ക് പാൽക്കറക്കാവുന്നതാണ്. തീറ്റ കുറഞ്ഞത് നിമിത്തമാണെങ്കിൽ പോലും രണ്ടിലൊരു ജീവിക്ക് പ്രയാസമാകുന്നവിധം കറക്കാൻ പാടില്ല. തത്തുല്യമായി ജീവികളുടെ വളർച്ചക്ക് ഹാനിയാകുന്ന തരത്തിലുള്ള കറവാണ് പ്രയാസ ത്തിന്റെ പരിധി എന്നാണ് വ്യക്തമാകുന്നത്. ജീവനെ ബാധിക്കുന്നത് എന്ന് പരിധി വെച്ചതിൽ ഇമാം റാഫി ഈ(റ) സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം കുട്ടിയുടെ ജീവൻ നിലനിർത്താൻ അനിവാര്യമായത് അകിട്ടിൽ ശേഷിപ്പിക്കലാണ് നിർബന്ധം.
അമിതമായി കറക്കാതിരിക്കൽ സുന്നത്താണ്. അകിടിൽ പാൽ ബാക്കിയുണ്ടാവണം. കറക്കുന്ന വൻ കൈനഖങ്ങൾ മുറിക്കലും സുന്നത്തുണ്ട്. കുട്ടി ചത്തുപോയ മൃഗത്തെ ഏതു തന്ത്രം പ്രയോഗിച്ചും കറക്കാം. മൃഗങ്ങളെ കുത്തുകൂടിക്കൽ ഹറമാണ്
1)فتح المعين
References
1. | ↑ | فتح المعين |