ജിബ്‌രീൽ (അ) ന്റെ ചോദ്യത്തിനുത്തരമായി ഈമാൻ, ഇസ്ലാം, ഇഹ്‌സാൻ എന്നീ കാര്യങ്ങളെ നബി (സ്വ) വിശദീകരിച്ചതിനു ശേഷം ‘ദീൻ’ നിങ്ങൾക്ക് പഠിപ്പിച്ച് തരുന്നതിനു വേണ്ടി ജിബ്‌രീൽ (അ) ആയിരുന്നു വന്നതെന്ന് സ്വഹാബത്തിനോട് പറഞ്ഞതിൽ നിന്ന് ഇതെല്ലാം നിശ്ചയം ദീനാണെന്ന് വ്യക്തമായതായി ഇമാം ബുഖാരി (റ) പ്രസ്ഥാവിച്ചത് നേരത്തെ നാം വാഴിച്ചിട്ടുണ്ട്.
ഇബ്‌നു ഹജർ (റ) എഴുതുന്നു: “ദീൻ എന്ന പതം എന്തിനെ സമ്പന്തിച്ചെല്ലാം പറയുന്നുവോ അവയെ സംബന്ധിച്ചെല്ലാം പറയാനുള്ള പതമാണ് മില്ലത്ത്, ശരീ അത്ത് എന്നിവ. കീഴ്പ്പെടേണ്ട നിയമങ്ങളാണ് എന്ന അടിസ്ഥാനത്തിൽ ‘ദീൻ’ എന്നും നിയമങ്ങളുടെ മേൽ കെറെ ജനങ്ങൾ സംഘടിക്കുന്നു എന്ന അടിസ്ഥാനത്തിലുമവ എഴുതി രേഖപ്പെടുത്തി വെക്കുന്നു എന്ന അടിസ്ഥാനത്തിലും ‘മില്ലത്ത്’ എന്നും രക്ഷപ്പെടുത്തുന്നു എന്ന അടിസ്ഥാനത്തിൽ ശരീ അത്ത് എന്നും പറയുന്നു.’
തുഹ്‌ഫ വാള്യം 1 പേജ്: 21
ഭാഷാപരമായി ‘ദീൻ’ എന്ന പതം കീഴ്‌പെടൽ എന്ന അർത്ഥത്തിലും ‘മില്ലത്ത്’ എന്ന പതം സംഘം, എഴുതി വെക്കൽ എന്നീ അർത്ഥങ്ങളിലും ‘ശരീ അത്ത്’ എന്ന ആതം വഴി, മാർഗ്ഗം എന്നീ അർത്ഥങ്ങളിലും പറയപ്പെടുന്നു വെന്ന് സംക്ഷിപ്‌തം.
ആത്മ സംസ്‌കരണവുമായി ബന്ധപ്പെട്ടതാണ് ‘ഇഹ്‌സാൻ’ എന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നബി (സ്വ) വിശദീകരിച്ച ഇഹ്‌സാൻ ഉൾപെട്ടതാണ് ത്വരീഖത്തും ഹഖീഖത്തും. അപ്പോൾ ത്വരീഖത്തും ഹഖീഖത്തും ദീനിന്റെ പരിതിയിൽ നിന്നും പുറത്തല്ലെന്ന് ഉപര്യുക്ത വിശദീകരണത്തിൽ നിന്ന് വ്യക്തമായി. ഇതു കൊണ്ടാണ് ‘മുജദ്ദിദുൽ അൽഫിസ്സാനി’ (مجدد الالف الثاني) എന്ന അപരനാമത്തിൽ അറിയപ്പെട്ട ശൈഖ് സർഹിന്ദി ഇപ്രകാരം പറഞ്ഞത്. ‘അറിയുക! നിശ്ചയം ശരീ അത്തിന്ന് മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്: ഇൽമ് (علم), രണ്ട്: അമല് (عمل), മൂന്ന്: ഇഖ്ലാസ് (اخلاس)ഈ മൂന്ന് ഘടകങ്ങളിൽ നിന്ന് വല്ലതും ഇല്ലതായാൽ പൂർണ്ണ ശരീ അത്തില്ല. ശരീ അത്തുണ്ടായാൽ അല്ലാഹുവിന്റെ സംതൃപ്‌തി ലഭിച്ചു. ഐഹികവും പാരത്രികവുമായ വിജയത്തെക്കാൾ മേലെ ആണിത്. അല്ലാഹുവിന്റെ സംതൃപ്‌തിയാണ് ഏറ്റവും വലുത്. അത് കൊണ്ട് കൊണ്ട് തന്നെ ഐഹികവും പാരത്രികവുമായ സർവ്വ വിജയങ്ങളും ശരീ അത്തിൽ നൊക്ഷിപ്‌തമാണ്. ശരീ അത്തിനപ്പുറം മറ്റൊന്നിലേക്ക് ആവശ്യമാകുന്നില്ല. എന്നാൽ സ്വൂഫിയാക്കൾ മറ്റുള്ളവരിൽ നിന്ന് വേർത്തിരിഞ്ഞ് നിൽകുന്ന ത്വരീഖത്ത്, ഹഖീഖത്ത് എന്നീ കാര്യങ്ങൾ ശരീ അത്തിന്റെ രണ്ട് പരിചാരകരാണ്. ശരീ അത്യ്ഹിന്റെ മൊന്നാം ഘടകമായ ‘ഇഖ്‌ലാസ്വി’നെ പൂർത്തീകരിക്കുന്നതിലാണ് ത്വരീഖത്തും ഹഖീഖത്തും പരിചരിക്കുന്നുത്. അത് കൊണ്ട് തന്നെ ഇവ രണ്ട് കൊണ്ടും ലക്ഷ്യമാക്കുന്നത് ശരീ അത്തിന്റെ പൂർത്തീകരണമാണ്. ശരീ അത്തിന്റെ അപ്പുറമുള്ള മറ്റൊന്നല്ല.” സർഹിന്ദി (റ)യുടെ അൽ മുൻ തഖബാതു മിനൽ മഖ്‌തൂബാത്ത് പേജ് 7 (25)
ശരീ അത്തിനനുസരിച്ച് മനുഷ്യൻ അല്ലാഹുവിന് കീഴ്പെടുന്നത് തികഞ്ഞ മനസ്സാന്നിധ്യത്തോടെയും പൂർണ്ണമായ ആത്‌മാർത്ഥതയോടെയും ആകുമ്പോഴാണ് ശരീ അത്ത് പൂർത്തിയാവുന്നത്. ‘ഇഖ്ലാസ്സ്വോടെ അല്ലാഹുവിന് വണക്കം ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിച്ചിട്ടില്ലെ’ന്ന സൂറ: അൽബയ്യിന: യിലെ 5ാം സൂക്തം ഇതാണ് സൂചിപ്പിക്കുന്നത്. ഈ പൂർത്തീകരണ ലബ്‌ധിക്കു വേണ്ടിയാണ് ത്വരീഖത്തും ഹഖീഖത്തുമെന്ന് പറയേണ്ടതില്ല. ഇതാണ് സർഹിന്ദി (റ)പറഞ്ഞതിന്റെ ചുരുക്കം.
തുടരും…
ഭാഗം 2
എന്നാൽ, സാങ്കേതികമായി ഇവ വിശദീകരിക്കാം. ബഹു: ഇബ് നു അജീബ: (റ) എഴുതുന്നു: “ മനുഷ്യന്റ്സ് ബാഹ്യഭാഗങ്ങളെ നന്നാക്കുന്ന പ്രക്രിയക്ക് ശരീ അത്ത് എന്നും ഹൃദയത്തെ നന്നാക്കുന്നതിനെ ത്വരീഖതെന്നും ആത്മാവിനെ നന്നാക്കുന്നതിന്ന് ഹഖീഖത് എന്നും പറയാം. അല്ലാഹു വിരോദിച്ചകാര്യങ്ങൾ വർജ്ജിക്കലും കൽപിച്ച കാര്യങ്ങൾ എടുക്കലുമാണ് ബാഹ്യഭാഗങ്ങളെ നന്നാക്കൽ. ആന്തരികമായ ദുർ ഗുണങ്ങളെ ഉന്മൂലനം ചെയ്ത് സൽഗുണങ്ങളെ കൊണ്ട് ബംഗിയാക്കലാണ് ഹൃദയത്തെ നന്നാക്കൽ. ആത്മാവിനെ നന്നാക്കുന്നത് ആത്മാവിന്റെ നിന്ദ്യത കൊണ്ടും താഴ്മകൊണ്ടുമാവുന്നു. ”
ഈഖാളുൽ ഹിമം. പേജ്: 31 (26)
അല്ലാഹു പറയുന്നു: “ ഓ ജനങ്ങളെ! നിങ്ങളുടെ റബ്ബിൽ നിന്നുള്ള സദുപദേശവും ഹൃദയത്തിലുള്ള ഒന്നിന്റെ ശിഫയും സന്മാർഗ്ഗവും വിശ്വാസികൾക്കുള്ള അനുഗ്രഹവും നിശ്ചയം നിങ്ങൾക്ക് വന്നിരിക്കുന്നു”. സൂറ: യൂനുസ്: 57
ഇമാം റാസി (റ) എഴുതുന്നു: ഒരു രോഗി ഡോക്റ്ററെ സമീപിച്ചാൽ ആദ്യമായി വേണ്ടത് രോഗം വരാൻ ഹേതുകമായ കാര്യങ്ങൾ കണ്ടെത്തി അവ പൂർണ്ണമായി രോഗിയെ നിരോധിക്കുകയും മേലിൽ വരുന്നത് സൂക്ഷിക്കാൻ ആജ്ഞാപിക്കുകയുമാണ്. അല്ലാഹുവിന്റെ സംതൃപ്തിയിൽ നിന്ന് അകറ്റുന്ന സർവ്വ കാര്യങ്ങളിൽ നിന്നും കർശനമായി നിരോധിക്കലും അല്ലാഹുവല്ലാത്തവരിൽ മുഴുകുന്ന സർവ്വകാര്യങ്ങളിൽ നിന്ന് വിലക്കലുമാണ് സദുപദേഷം കൊണ്ടുള്ള വിവക്ഷ. ശേഷം ആന്തരികമായ ദുർഗ്ഗുണങ്ങളെ ഉന്മൂലനം ചെയ്യുന്ന മരുന്ന് നൽകണം. അത് കൊണ്ടാണ് ശിഫയുണ്ടാകുന്നത്. ചുരുക്കത്തിൽ ജനങ്ങളോട് വിലക്കപ്പെട്ട കാര്യങ്ങളെ ചെയ്യരുതെന്ന് പ്രവാചകന്മാർ ഉപദേശിക്കുന്നു. ഇതവർ അനുസരിച്ചാൽ അവരുടെ ബാഹ്യം ശുദ്ധിയായി. ശേഷം അവരോട് ആന്തരിക ശുദ്ധിവരുത്താൻ അസ്ജ്ഞാപിക്കുകയും അതിനാവശ്യമായ മരുന്ന് നൽകുകയും ചെയ്യുന്ന്. അത്, ആന്തരിക ദുർഗ്ഗുണങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും സദ്ഗുണങ്ങൾ കരസ്ത്ഥമാക്കുന്നതിലും കഠിനാധ്വാനം നടത്തൽ കൊണ്ടാണ്. ഈ അവസ്ഥ അവരിൽ സംജാതമായാൽ ആന്തരികവും പരിശുദ്ധമായി. ആത്മാവ് അല്ലാഹുവിൽ നിന്നുള്ള പ്രഭയും പ്രകാശവും സ്വീഗരിക്കാൻ പക്വതയുള്ളതായി. ഇതാണ്‌സന്മാർഗ്ഗം അവർക്കെത്തി എന്നത് കൊണ്ട് ഉദേശിക്കുന്നത്. ആത്മീയമായി ഈ പതവിയിൽ ഒരാളെത്തിയാൽ അദ്ധേഹത്തിന്റെ ആത്മീയ പ്രകാശങ്ങൾ, പ്രാകാശം കുറഞ്ഞ വിശ്വാസികളിലേക്ക് ചൊരിയുന്ന അവസ്ഥയെത്തും. സൂര്യപ്രകാശം ഈ ലോകത്തേക്ക് ചൊരിയും പോലെ. ഇതാണ് വിശ്വാസിക്കുള്ള അനുഗ്രഹം കൊണ്ടുദ്ധേശിക്കുന്നത്’.
‘എന്നാൽ, ഈ അനുഗ്രഹം വിശ്വാസികൾക്ക് മാത്രമാവാൻ കാരണമുണ്ട്. മർക്കട മുഷ്ടിക്കാരുടെ ആത്മാക്കൾ പ്രവാചകന്മാരുടെ ആത്മീയ പ്രകാശങ്ങളെ കൊണ്ട് പ്രകാശിക്കുന്നവയല്ല. കാരണം അവർ അമ്പിയാക്കളോട് പുറം തിരിഞ്ഞ് നിൽക്കുന്നവരാണ്. സൂര്യനോട് പുറം തിരിഞ്ഞ്‌നിൽക്കുന്ന ഭാഗത്ത് സൂര്യപ്രകാശം എത്തുകയില്ലല്ലോ.
ചുരുൽകത്തിൽ സദുപദേശമാണ് പറഞ്ഞത് മനുഷ്യന്റെ ബാഹ്യ ഭാഗങ്ങളെ പരിശുദ്ധ മാക്കുന്നതിലേക്ക് സൂചനയാണ്. അതു തന്നെയാണ് ശരീ അത്ത്. ആത്മീയ ദുർഗ്ഗുണങ്ങളെയും പിഴച്ച വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്ത് ആന്തരിക ശുദ്ധിവരുത്തുന്നതിലേക്ക് സൂചനയാണ്‘ശിഫാ അ്’ എന്ന് പറഞ്ഞത്. അതു തന്നെയാണ് ത്വരീഖത്ത്.പരമ സത്യവാന്മാരുടെ ഹൃദയത്തിൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശം പ്രഗടമാക്കുന്നതിലേക്ക് സൂചനയാണ് ‘ഹുദ’ (സന്മാർഗ്ഗം) എന്ന വാക്ക്. അത് തന്നെയാണ് ഹഖീഖത്ത്. പ്രകാശം കുറഞ്ഞ ആത്മാക്കളെ പരിപൂർണ്ണമാക്കാൻ പറ്റും വിധം പ്രകാശം കൊണ്ട് പരിപൂർണ്ണമാകുന്ന അവസ്ഥയിലേക്ക് സൂചനയാണ് ‘റഹ്‌മത്ത്’ (അനുഗ്രഹം) എന്ന വാക്ക്. ” അത്തഫ്സീറുൽ കബീർ: വാള്യം 17 പേജ് 93,94(27) ഇപ്രകാരം ഹാശിയത്തുസ്സ്വാവി വാള്യൻ എ2 പേജ് 180 ലും ഹാശിയാത്തുൽ ജമൽ വാള്യം 2 പേജ് 357 ലും കാണാം.