കില്ലർ ബേറ്റ്(Killer Bat (Rackets) ഉപയോഗിച്ച് കൊതുകിനെ കൊല്ലാൻ പറ്റുമോ
അതിൽ ജീവികളെ തീ കൊണ്ട് കരിക്കൽ വരുന്നില്ലേ
അത് അനുവദനീയമാണോ?
ഉപദ്രവകാരികളായ കൊതുക്, മുട്ട, ചെള്ള്, പേൻ തുടങ്ങിയ പ്രാണികളെ കരിച്ചു കൊല്ലൽ കറാഹത്താണ്. എന്നാൽ അവ എണ്ണത്തിൽ പെരുകുകയും, ഉപദ്രവം കൂടുതലാവുകയും ചെയ്താൽ അവയെ കരിക്കാമെന്ന് ഇമാം ജസൂലി (റ) പറഞ്ഞിട്ടുണ്ട്. അല്ലാമാ ബുജൈരിമി എഴുതുന്നു:يكره قتل القمل والبق والبراغيث وسائر الحشرات بالنار؛ لأنه من التعذيب. وفي الحديث: “لا يعذب بالنار إلا رب النار” . قال الجزولي وابن ناجي: وهذا ما لم يضطر لكثرتهم؛ فيجوز حرق ذلك بالنار؛ لأن في تنقيتها بغير النار حرجا ومشقة. ويجوز نشرها في الشمس പേൻ, മൂട്ട, ചെള്ള് തുടങ്ങിയ പ്രാണികളെയെല്ലാം തീ കൊണ്ട് കരിച്ചു കൊല്ലൽ കറാഹത്താണ്. തീ കൊണ്ട് ശിക്ഷിക്കാൻ തീയിന്റെ ഉടമസ്ഥനായ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന ഹദീസ് അതിന് തെളിവാണ്. എന്നാൽ അവ പെരുകുകയും അവയുടെ ഉപദ്രവം ശക്തിയാവുകയും ചെയ്താൽ തീ കൊണ്ട് അവയെ കരിച്ചു കൊല്ലാമെന്ന് ഇമാം ജസൂലിയും, ഇബ്നു നാജിയും പറഞ്ഞിട്ടുണ്ട്. മറ്റു മാർഗ്ഗങ്ങളിലൂടെ അവയെ ഇല്ലായ്മ ചെയ്യൽ പ്രയാസമാണ് എന്നതാണ് അതിനു കാരണം. ആയതിനാൽ അവയെ വെയിലത്ത് വെച്ച് കൊല്ലലും ജാഇസാണ്. (ബുജൈരിമി: 5/192) ഈ ആശയം (ബിഗ് യ: 551)