1)

അബുൽ ഖാസിം സഅ്ദി(റ) കിത്താബുർറൂഹ് എന്ന തന്റെ ഗ്രന്ഥത്തിൽ എഴുതുകയുണ്ടായി. ചില ആളുകൾക്ക് ഖബ്റിൽ ശിക്ഷയുണ്ടാവുകയില്ല. മുൻകറും നക്കീറും അവരുടെ അടുത്ത് വരില്ല. പ്രബലമായ ഹദീസുകളിൽ നിന്നും മനസ്സിലാകുന്നതാണിത്. ഇങ്ങനെയുള്ളവർ മൂന്നു തരക്കാറുണ്ട്

 

(ഒന്ന്) ദുൻയാവിൽ വെച്ച് സവിശേഷമായ ചില പ്രവർത്തികൾചെയ്തവർ, അവരുടെ ഖബർ ശിക്ഷയും മുൻകറിന്റെയും നക്കീറി ന്റെയും ചോദ്യം ചെയ്യലും അല്ലാഹു നിർത്തിവെക്കും. (ധർമ്മയുദ്ധ ത്തിൽ രക്തസാക്ഷിത്വം വരിച്ചവർ ഉദാഹരണം.)

(രണ്ട്) മരണഘട്ടത്തിൽ അതികഠിനമായ പീഢനവും പ്രയാസവും അനുഭവപ്പെട്ടവൻ അതിനു പകരമായി ഖബ്റിലെ ശിക്ഷയും
മലക്കുകളുടെ ചോദ്യം ചെയ്യലും ഒഴിവാക്കപ്പെടും.
(മൂന്ന്) വെള്ളിയാഴ്ചയോ, വെള്ളിയാഴ്ച്ച രാത്രിയോ മരണമടഞ്ഞവർ അവർ ഖബർ ശിക്ഷയും മലക്കുകളുടെ ചോദ്യം ചെയ്യലും
നേരിടേണ്ടി വരികയില്ല.

അബൂഅയ്യൂബി(റ)ൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു. ഒരാൾ ധർമ്മ സമരത്തിൽ പങ്കെടുത്തു ശത്രുവിനോട് ഏറ്റുമുട്ടി ഉറച്ച ഹൃദയത്തോടെ പൊരുതി. ധർമ്മ സമരത്തിൽ വധിക്കപ്പെടുകയോ വിജയ ശീലാളിതനാവുകയോ ചെയ്തു. എങ്കിൽ അവൻ ഖബറിൽ ശിക്ഷി ക്കപ്പെടുകയില്ല. (നസാഈ)

സൽമാൻ (റ)ൽനിന്നും നിവേദനം: നബി(സ) പറയു ന്നത് ഞാൻ കേട്ടു. ധർമ്മയുദ്ധത്തിൽ ശത്രുവിനെ നേരിടുന്നതിന് വേണ്ടി മുസ്ലിം രാജ്യത്തിന്റെ അതിർത്തിയിൽ ഒരു ദിവസം തങ്ങുന്നത് ഒരു മാസം നോമ്പ് നോൽക്കുന്നതിനേക്കാളും ഒരു മാസം രാത്രി നമസ്കരിക്കുന്നതിനേക്കാളും ഉത്തമമാണ്. അതിനിടയിൽ അവൻ മരിച്ചു പോയാൽ ഏത് കർമ്മമാണാ അവൻ ചെയ്തിരുന്നത് അതിന്റെ കൂലി എന്നന്നേക്കുമായി അവന്റെ കർമ്മരേഖയിൽ എഴുതപ്പെടും. അവന്റെ ഭക്ഷണം അല്ലാഹുവിന്റെ അടുക്കലി നിന്ന് ലഭിക്കും മുൻകറിന്റെയും നക്കീറിന്റെയും ചോദ്യം ചെയ്യലിൽ നിന്നും സുരക്ഷിതനായിരിക്കുകയും ചെയ്യും

ഇബ്നുമസ്ഊദിൽ നിന്നും നിവേദനം: ഒരു മനുഷ്യൻ എല്ലാ രാത്രിയും തബാറക്കല്ലദീ… എന്ന് തുടങ്ങുന്ന സൂറത്ത് ഒരു പ്രാവശ്യം വീതം ഓതിയാൽ ഖബർ ശിക്ഷയിൽ നിന്നും അവൻ സുരക്ഷിതനായിരിക്കും
اني امنت بربكم فاسمعون
എന്ന ആയത്ത് ആരെങ്കിലും പതിവായി പാരായണം ചെയ്താൽ മുൻകറിന്റെയും നക്കീറിന്റെയും ചോദ്യം ചെയ്യൽ അവന് എളുപ്പമായിത്തീരും.

 

ഇബ്നു ഉമർ(റ)ൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ഒരു വിശ്വാസി, വെള്ളിയാഴ്ച ദിവസമോ വെള്ളിയാഴ്ചരാവോ മരിക്കുകയാണെങ്കിൽ അവന് ഖബർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കും.

1) شرح الصدور في احوال والقبور للسيوطي

 

References   [ + ]

1. شرح الصدور في احوال والقبور للسيوطي