ഇബ്നു ഹജറുൽ ഹൈത്തമി(റ) പറയുന്നു…
وَقد سُئِلَ بعض أَئِمَّة الحَدِيث وَالْفِقْه عَن الْكحل وَالْغسْل* والحناء وطبخ الْحُبُوب وَلبس الْجَدِيد وَإِظْهَار السرُور يَوْم عَاشُورَاء *فَقَالَ لم يرد فِيهِ حَدِيث صَحِيح عَنهُ صلى الله عَلَيْهِ وَسلم وَلَا عَن أحد من أَصْحَابه وَلَا استحبه أحد من أَئِمَّة الْمُسلمين لَا من الْأَرْبَعَة وَلَا من غَيرهم وَلم يرد فِي الْكتب الْمُعْتَمدَة فِي ذَلِك لَا صَحِيح وَلَا ضَعِيف* *وَمَا قيل (إِن من اكتحل يَوْمه لم يرمد ذَلِك الْعَام *وَمن اغْتسل لم يمرض كَذَلِك وَمن وسع على عِيَاله فِيهِ وسع الله عَلَيْهِ سَائِر سنته) وأمثال ذَلِك* مثل فضل الصَّلَاة فِيهِ وَأَنه فِيهِ تَوْبَة آدم واستواء السَّفِينَة على الجودي وإنجاء إِبْرَاهِيم من النَّار وإفداء الذَّبِيح بالكبش ورد يُوسُف على يَعْقُوب *فَكل ذَلِك مَوْضُوع إِلَّا حَدِيث التَّوسعَة على الْعِيَال* لَكِن فِي سَنَده من تكلم فِيهِ فَصَارَ هَؤُلَاءِ لجهلهم يتخذونه موسما وَأُولَئِكَ *لرفضهم* يتخذونه مأتما
1)
[ابن حجر الهيتمي ,الصواعق المحرقة على أهل الرفض والضلال والزندقة ,2/535]
ആശൂറാഇനെ ആഘോഷിക്കാൻ വിഭവങ്ങളുണ്ടാക്കി കുളിച്ചൊരുങ്ങി പുതിയ വസ്ത്രമണിഞ്ഞ് മൈലാഞ്ചിയിട്ട് സുറുമയിട്ട് സന്തോഷ പ്രകടനം നടത്തുന്നതിനെ കുറിച്ച് ഹദീസ് -കർമ്മശാസ്ത്ര പണ്ഡിതന്മാരോട് ചോദ്യമുന്നയിക്കപ്പെട്ടിട്ടുണ്ട്. തിരുനബിയിൽ നിന്നോ സ്വഹാബിമാരിൽ നിന്നോ സ്വഹീഹായ ഒരു ഹദീസോ അതിനെ അനുകൂലിക്കുന്ന മദ്ഹബീവീക്ഷണങ്ങളോ പണ്ഡിതാഭിപ്രായങ്ങളോ ഉണ്ടായിട്ടില്ലെന്നതാണ് മറുപടി. അവലംബിക്കാവുന്ന ഒരു ഗ്രന്ഥത്തിൽ പോലും അതേ കുറിച്ച് സ്വീകാര്യമായതോ ബലഹീനമായതോ ആയ ഒരു തെളിവ് പോലും അതിനില്ല തന്നെ.
എന്നു മാത്രമല്ല വ്യാജമായ് പ്രചരിച്ചുകൊണ്ടിരിക്കുന്ന ” ആശൂറാ ദിനം വല്ലവനും സുറുമയിട്ടാൽ ആ വർഷം ചെങ്കണ്ണ് ബാധിക്കില്ല, അന്ന് കുളിച്ചാൽ ആ വർഷം രോഗബാധയുണ്ടാവില്ല, ബന്ധുക്കളോട് വിശാലത കാണിച്ചാൽ കാലം മുഴുക്കെ അവന് അല്ലാഹു തുറവി നൽകും” അതേ പോലെ അന്നുള്ള നിസ്ക്കാരത്തിൻ്റെ പോരിശയെ കുറിച്ചുള്ള ഹദീസും ആദമി (അ)ൻ്റെ തൗബയും ജൂതി പർവ്വതത്തിൽ കപ്പൽ നങ്കൂരമിട്ടതും തീ കുണ്ഡത്തിൽ നിന്ന് ഇബ്റാഹിം നബി(അ) രക്ഷപ്പെട്ടതും ഇസ്മാഈൽ(അ) നബിക്കു പകരം ആടിനെ അറുത്തതും യഅഖൂബ് നബിക്ക് (അ) മകനെ തിരിച്ചുകിട്ടിയതും അന്നാണ്, എന്നിങ്ങനെ തുടങ്ങിയ ഹദീസുകൾ മുഴുവനും മൗളൂആയവയാണ് (നിവേദകരിൽ കളവ് ആരോപിക്കപ്പെട്ടത് ). എന്നാൽ ബന്ധുക്കളോടുള്ള വിശാലതയെ കുറിച്ചുള്ളത് സ്വീകാര്യമായ ഹദീസാണ്
കാലങ്ങളോളം നീണ്ട അറിവില്ലായ്മയാണ് ഇതിന് കാരണം (ഇബ്നു ഹജറുൽ ഹൈതമി)
References
1. | ↑ |
[ابن حجر الهيتمي ,الصواعق المحرقة على أهل الرفض والضلال والزندقة ,2/535]
|