- വുളു എടുത്ത ഒരു സ്ത്രീ അമൂസ്ലിം സ്ത്രീയെ തൊട്ടാൽ വുളു മുറിയുമോ?
ഉറക്കം കൊണ്ടോ മറ്റോ ബുദ്ധിയുടെ വകതിരിവ് നീങ്ങൽ, മുൻദ്വാരത്തിൽ കൂടിയോ പിൻദ്വാരത്തിൽ കൂടിയോ ഇന്ദ്രിയമല്ലാത്ത മറ്റുവല്ലതും പുറപ്പെടൽ, വലിയവരായ അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ, മുൻകയ്യിന്റെ പള്ളകൊണ്ട് മനുഷ്യരുടെ ഗുഹ്യസ്ഥാനം
സ്പർശിക്കൽ എന്നിവയാണ് വുളു മുറിയുന്ന കാര്യങ്ങൾ. സ്ത്രീകൾ തമ്മിൽ ഏതുമതക്കാരായും തൊടുന്നതുകൊണ്ട് വുളുവിന് ഒരു ഭംഗവും സംഭവിക്കില്ല.