അല്ലാഹു പറഞ്ഞു: “ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴി വുളളവ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു.” (ആലുഇംറാൻ).

കടം, ആശ്രിതരുടെ ചെലവ് എന്നിവ കഴിച്ച് പോക്കുവരവിനുള്ള ഭക്ഷണം, യാത്രക്കൂലി, യാത്രാ സൗകര്യം എന്നിവയുള്ള എല്ലാവ ർക്കും ഹജ്ജ് ബാധകമാണ്.

അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:

ജനങ്ങളേ, നിശ്ചയം, നിങ്ങൾക്ക് അല്ലാഹു ഹജ്ജ് നിർബന്ധമാക്കി യിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഹജ്ജ് നിർവ്വഹിക്കുക. കാമ വിചാരങ്ങളില്ലാതെ. ദുഷ്കർമം ചെയ്യാതെ, അല്ലാഹുവിന്റെ പ്രീതിക്കായി ഹജ്ജ് ചെയ്തവൻ പ്രസവിക്കപ്പെട്ട ദിവസത്തിലെപ്പോലെ (പരിശുദ്ധനായി) മടങ്ങും. ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ളവയ്ക്ക പരിഹാരമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി, മുസ്ലിം ).

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൽ നിന്ന്: അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ഒരാൾ ഹജ്ജിനെത്തിയാൽ, നിശ്ചയം, അവന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുകയും അവന്റെ ശിപാർശ സ്വീകരിക്കപ്പെടുകയും ചെയ്യും.

ജാബിർ ബ്നു അബ്ദില്ലാഹി(റ)വിൽ നിന്ന് മറ്റു മുസ്ലിംകൾ തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതരായ നിലയിൽ
ആരെങ്കിലും തന്റെ ഹജ്ജ് വീട്ടിയാൽ അവന്റെ എല്ലാ പാപങ്ങളും ദോഷങ്ങൾ പൊറുക്കപ്പെടും. (അബൂയഅ്ല)
അബ് ഹിബ് ജറാദ്(റ)വിൽ നിന്ന്: നിങ്ങൾ ഹജ്ജ് ചെയ്യുക. അഴുക്കിനെ കഴുകിക്കളയും പോലെ ഹജ്ജ് പാപങ്ങളെ കഴുകി ളയും. (ത്വബ്റാനി). അലി(റ)വിൽ നിന്ന്: അല്ലാഹുവിന്റെ ഭവനത്തി ലേക്ക് എത്തിച്ചേരാനുള്ള ഭക്ഷണവും വാഹനവും ഉണ്ടായിട്ടും ഹജ്ജ് ചെയ്യാത്ത ആൾ യഹൂദിയോ ക്രിസ്ത്യാനിയോ ആയി മരി ക്കുന്നതിൽ അപാകതയില്ല. (തുർമുദി, ബൈഹഖി).

ഉമർ(റ) പറഞ്ഞു: ഹജ്ജിന് കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ പട്ടണങ്ങളിലേക്ക് കുറച്ചാളു കളെ പറഞ്ഞയച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. ഉണ്ടെങ്കിൽ അവരുടെ മേൽ “ജിസിയ” ചുമത്തണം. അവർ മുസ്ലിംകളല്ല.

സഈദുബ് ജുബൈർ(റ) പറയുന്നു: ഹജ്ജ് ചെയ്യാത്ത സമ്പന്നനായ ഒരു അയ ൽവാസി എനിക്കുണ്ടായിരുന്നു. അയാൾ മരിച്ചപ്പോൾ ഞാൻ മയ്യിത്ത്നിസ്കരിച്ചില്ല.

– ഇമാം യാഫിഈ (റ) പറയുന്നു: ഒരു കച്ചവടസംഘം കപ്പലി ൽ ഹജ്ജിനു പുറപ്പെട്ടു. വഴിമധ്യേ കപ്പൽ തകർന്നു. ഹജ്ജിന്റെ സമയം അടുത്തിരിക്കുന്നു. യാത്രാ സംഘത്തിൽ അമ്പതിനായിരം വില മതിപ്പുള്ള ചരക്കിന്റെ ഉടമയുമുണ്ട്. അധിക ചരക്കുകളും പലർക്കും നഷ്ടപ്പെട്ടു. മേൽപറഞ്ഞ അമ്പതിനായിരത്തിന്റെ ഉടമസ്ഥൻ തന്റെ കച്ചവടച്ചരക്കിന്റെ കാര്യമൊന്നും ചിന്തിക്കാതെ എങ്ങനെയെങ്കിലും ഹജ്ജിനെത്തണമെന്ന ചിന്തയിലായപ്പോൾ കൂട്ടുകാർ പറഞ്ഞു:
“താങ്കൾ ഇവിടെത്തന്നെ കുറച്ചുകൂടി തങ്ങിയാൽ നഷ്ടപ്പെട്ട ചര ക്കിൽ നിന്ന് കുറച്ചെങ്കിലും കിട്ടാൻ സാധ്യതയുണ്ട്. അയാൾ പറഞ്ഞു: “ഹജ്ജിനെക്കാളും ഹജ്ജിൽ പങ്കെടുക്കുന്ന അല്ലാഹു വിന്റെ ഔലിയാക്കന്മാരുടെ പ്രാർഥനയെക്കാളും ദുൻയാവിനെ -അത് മുഴുവൻ കിട്ടിയാലും- ഞാൻ തിരഞ്ഞെടുക്കുകയില്ല. ഔലിയാക്ക ളുടെ പ്രാർഥനയുടെ മഹത്വം ഞാൻ അനുഭവിച്ചിട്ടുണ്ട്.” കൂട്ടുകാർ ചോദിച്ചു: “ഔലിയാക്കളിൽ നിന്ന് താങ്കൾക്കുണ്ടായ അനുഭവം എന്താണ്?’ അദ്ദേഹം പറഞ്ഞു: “ മുമ്പൊരിക്കൽ ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ വഴിമധ്യ കുടിവെള്ളം തീർന്നുപോയി. ഒരു തുള്ളി ശുദ്ധജലം ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. അങ്ങനെ ഞങ്ങൾ ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയിലെത്തി. വെള്ളമന്വേഷിച്ചു.

ഞാൻ ഖാഫില ഒന്നടങ്കം അരിച്ചുപെറുക്കി നോക്കി, നിരാശ യായിരുന്നു ഫലം. അങ്ങനെ പുറത്തേക്ക് നടന്നപ്പോൾ ഒരു ഫഖിർ ഒരു കുഴിയുടെ അടുത്ത് ഇരിക്കുന്നത് കണ്ടു. അയാളുടെ കയ്യിൽ ഒരു ഊന്നുവടിയും ചെറിയ ഒരു തുകൽ പാത്രവും ഉണ്ട്. അദ്ദേഹം തന്റെ വടി ആ കുഴിയിൽ കുത്തി വെച്ചിരിക്കുന്നു. വടിയുടെ താഴ്ഭാഗ ത്തു ആ നിന്ന് വെള്ളം ഉറവ് പൊട്ടി കുഴിയിലേക്ക് ഒഴുകുന്നു. ഞാൻ മതിവരുവോളം വെള്ളം കുടിക്കുകയും കൈവ വിവരം കുഴിയിൽ നിന്ന് ശമുണ്ടായിരുന്ന തോൽപാത്രം നിറയ്ക്കുകയും ചെയ്തു. ഈ എന്റെ യാത്രാസംഘത്തെ അറിയിച്ചപ്പോൾ അവരെല്ലാവരും അവി ടെയെത്തി മതിവരുവോളം കുടിച്ചു. എന്നിട്ടും ജലപ്രവാഹം തുടർന്നുകൊണ്ടിരുന്നു. ഇത്തരം മഹാന്മാരുടെ സംഗമ ഭൂമിയായ ഹജ്ജിനെ ഉപേക്ഷിക്കുകയോ?” അലിയ്യുബ്നു മുവഫഖി(റ)വിൽ നിന്ന് ഇമാം യാഫിഈ(റ) ഉദ്ധരിക്കുന്നു: ഞാൻ അറുപത് ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്.
ഒരു ദിവസം ഹറമിൽ ഇരുന്നപ്പോൾ മനസ്സിൽ വിചാരിച്ചു: ഈ കുന്നും മലയും താണ്ടി എത്ര കാലമാണ് ഇനി ഞാൻ കഴിയുക? ഈ ചിന്തയിലായിരിക്കെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഒരാൾ പറയുന്നു: ഓ, ഇബ്നുൽ മുവഫഖേ, താങ്കളുടെ വീട്ടിലേക്ക് ഇഷ്ടപ്പെടുന്നവരെയല്ലേ താങ്കൾ ക്ഷണിക്കൂ അതുപോലെ യജമാനൻ താൻ ഇഷ്ടപ്പെടുന്നവരെ തന്റെ ഭവനത്തിലേക്ക്, ഉന്നത സ്ഥാനത്തേക്ക് ക്ഷണിക്കുന്നു. താങ്കൾക്ക് സ്വാഗതം!.

قال الله تعالى: {وَلِلَّهِ عَلَى النَّاسِ حَجُّ البَيْتِ مَن اسْتَطَاعَ إلَيْهِ سَبِيلاً}(سورة آل عمران: 97) بوجدان الزاد والراحلة فاضلاً عن دين ومؤن من يمونه ذهاباً وإياباً. وأخرج الشيخان عن أبي هريرة قال: قال رسول الله: “أيُّهَا النَّاسُ قَدْ فَرَضَ الله عَلَيْكُمُ الحَجَّ، فَحُجُّوا مَنْ حَجَّ لِلَّهِ فَلَمْ يَرْفِثْ وَلَمْ يَفْسُقْ خَرَجَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمّهُ، وَالعُمْرَةُ إلى العُمْرَة كَفَارَةٌ لِما بَيْنَهُمَا والحجُّ المَبْرُورِ لَيْسَ لَهُ جَزَاءٌ إلاّ الجَنَّة” وأبو نعيم عن عبد الله بن مسعود: “مَنْ جَاءَ حَاجاً يريدُ بِهِ وَجْهَ الله فَقَدْ غَفَرَ الله لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ وَشَفَعَ فَيمَنْ دَعَا لَهُ” وأحمد وابن منيع وأبو يعلى عن جابر بن عبد الله: “مَنْ قَضَى نُسُكَهُ وَسَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ” والطبراني عن عبد الله بن جراد: “حُجُّوا فَإِنَّ الحَجَّ يَغْسِلُ الذُّنُوبَ كَمَا يَغْسِلُ المَاء الدَّرَنَ” والترمذي والبيهقي عن عليّ رضي الله عنه: “مَنْ مَلَكَ زَاداً وَرَاحِلة تُبْلِغُهُ إلى بَيْتِ الله وَلَمْ يَحج، فَلا عَلَيْهِ أنْ يَمُوتَ يَهودياً أو نصرانياً” وقال عمر رضي الله عنه: لقد هممت أن أبعث رجالاً إلى هذه الأمصار فينظروا كلّ من له جدة ولم يحجّ، فيضربوا عليهم الجزية ما هم بمسلمين. وقال سعيد بن جبير، مات لي جارٌ موسر لم يحج فلم أصلِّ عليه.

وحكى اليافعي أنه ركب جماعة من التجار في البحر متوجهين إلى الحجّ فانكسر المركب وضاق وقت الحجّ وفيهم إنسان معه بضاعة بخمسين ألفاً، فتركها وتوجه إلى الحج فقالوا له: لو أقمت في هذا المكان لعله يخرج لك بعض بضاعتك. فقال: والله لو حصلت لي الدنيا كلها ما اخترتها على الحجّ ودعاء من يشهده من أولياء الله بعد أن رأيت منهم ما رأيت، قالوا: وما رأيت منهم؟ قال: كنا مرّة متوجهين إلى الحج، فأصابنا عطش في بعض الأيام، وبلغت الشربة كذا وكذا، ودرت في الركب من أوّله إلى آخره، فلم يحصل لي ماء ببيع ولا غيره، وبلغ العطش منا الجهد فتقدّمت قليلاً وإذا أنا بفقير معه عكازة وركوة، وقد ركن العكازة في ساقية بركة، والماء ينبع من تحت العكازة، ويجري في الساقية إلى البركة، فجئت إلى البركة، فشربت وملأت قربتي، ثم أعلمت الركب فاستقوا كلهم منها وتركوها وهي تطفح. قال: فهل يسمح بفوت مشهد يشهده هؤلاء القوم رضي الله عنهم. وهو أيضاً عن علي بن الموفق قال: جلست يوماً في الحرم، وقد حججت ستين حجة. فقلت في نفسي إلى متى أتردّد في هذه المسالك والقفار. ثم غلبتني عيني فنمت. فإذا أنا بقائل يقول: يابن الموفق هل تدعو إلى بيتك إلا من تحبّ فطوبى لمن أحبه المولى، وحمله إلى المقام الأعلى. وهو عن أبي عبد الله الجوهري قال: كنت سنة في عرفات؛ فلما كان آخر الليل نمت، فرأيت ملكين نزلا من السماء. فقال أحدهما لصاحبه: كم وقف هذه السنة؟ قال صاحبه: ستمائة ألف ولم يقبل منهم إلا ستة أنفس قال: فهممت أن ألطم وجهي وأنوح على نفسي. فقال له: ما فعل الله في الجميع، قال: نظر الكريم إليهم بعين الكرم، فوهب لكل واحد مائة ألف، وغفر بستة أنفس لستمائة ألف، وذلك فضل الله يؤتيه من يشاء، والله ذو الفضل العظيم، وهو عن ذي النون أنه قال: رأيت شاباً عند الكعبة يكثر الركوع والسجود، فدنوت منه فقلت: إنك تكثر الصلاة. فقال: أنتظر الإذن في الانصراف.