1. സംയോഗം

2. മനിയ്യ് പുറപ്പെടുവിക്കൽ.

3. ഉണ്ടാക്കി ഛർദ്ദിക്കൽ
4, അകത്തേക്ക് വല്ലതും പ്രവേശി ക്കൽ.

അടുത്ത കാലത്ത് ഇസ്ലാമാശ്ലേഷിച്ച് വ്യക്തിക്കും പണ്ഡിതന്മാരിൽ നിന്നും ദൂരെ നിവസിക്കുന്ന അറിവില്ലാത്ത വ്യ ക്തിക്കും ബലാൽകാരത്തിനു വിധേയമായ വനും മറന്നവനും പ്രസ് തുതകാര്യങ്ങൾ കൊണ്ട് നോമ്പു മുറിയു കയില്ല, വായയുടെ പരിധിയിലെത്തിയ കഫം ഇറക്കിയാൽ നോമ്പുമുറിയും, കഫം തുപ്പിക്കളയാൻ കഴിയാത്ത വിധത്തിൽ ഇറങ്ങിയാൽ മുറിയില്ല. ഈച്ചയാ മറ്റോ അറിയാതെ ഉള്ളിൽ കടന്നാൽ തിനെ പുറത്തെടുത്താൽ നോമ്പു മുറിയും. നാവിൽ വെച്ച വസ്തുവിന്റെ രുചി, വാസന മുതലായവ ഇറങ്ങുന്ന തുകൊണ്ട് നോമ്പു മുറിയുകയില്ല.

പുകവലി, ഞരമ്പുകളിലേക്കുള്ള രക്തം, ഗ്ലൂക്കോസ് എന്നിവയുടെ ഇഞ്ച ക്ഷൻ എന്നിവ കൊണ്ടു നോമ്പ് മുറി യും. എന്നാൽ മാംസപേശികൾ, മജ തുടങ്ങിയ ഉൾഭാഗമില്ലാത്ത സ്ഥലങ്ങളിൽ ഇഞ്ചക്ഷൻ ചെയ്യുന്നതുകൊണ്ടു നോമ്പ് മുറിയുകയില്ല. തുപ്പുനീര് ഇറ ക്കുന്നതുകൊണ്ടു നോമ്പു മുറിയുക യില്ലെങ്കിലും നാവിലൂടെയല്ലാതെ പുറ ത്തുവന്ന ഉമിനീർ ഇറക്കരുത്. നോമ്പു മുറിയും. ഉമിനീരിനോടു കൂടെ വെറ്റി ലയുടെ അംശമോ മോണപൊട്ടിയ രക്തമോ ഉണ്ടായാൽ നോമ്പു മുറി യും. എന്നാൽ തടയാനാവാത്ത നില യ്ക്ക് മോണ് പൊട്ടുന്ന വ്യക്തിക്ക് പ്രസ്തുത തുപ്പുനീര് ഇറക്കിയാൽ നോമ്പു മുറിയുകയില്ല.

വായിൽ കൊപ്ലിച്ച ജലത്തിന്റെ അംശം ഇറക്കിയാലും നോമ്പു മുറിയില്ല. മൂത്രക ദ്വാരം, മുലക്കണ്ണ്, ചെവി, മൂക്ക് എന്നി വയിലൂടെ മരുന്ന് ഇറ്റിച്ചാൽ നോമ്പു മുറിയും. കണ്ണിൽ മരുന്നുറ്റിച്ചാൽ മുറി യുകയില്ല.

സമ്മതത്തോടെ മറ്റൊരാളോ സ്വയം തന്നെയോ ഉൾവശമുള്ള വയറ്, തല എന്നീ സ്ഥലങ്ങളിലേക്ക് കത്തി മുത ലായവ കയറ്റിയാൽ നോമ്പ് മുറിയുന്ന താണ്. കൃത്രിമ മൂത്ര-മലദ്വാരങ്ങളും തഥൈവ. റൈസിൽ, സിമന്റ് ഉത്പാ ദന കേന്ദ്രം, മാർബിൾ ക്വാറി എന്നി വിടങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ ഉള്ളിലേക്ക് എത്തുന്നത് നോമ്പു മുറിക്കുന്നതല്ല
മൂലക്കുരു ഉള്ള വ്യക്തി പുറ ത്തു വന്ന മൂലം അകത്തേക്കു കയറ്റൽകൊണ്ടു നോമ്പു മുറിയുകയില്ല.അതിന്മേൽ രക്തം ണ്ടെങ്കിലും ശരി.

മുങ്ങിക്കുളിക്കുന്നവന്റെയോ തണുപ്പി ക്കാനോ ക്ഷീണത്തിനോ കോരിക്കുളി ക്കുന്നവന്റെയോ ഉള്ളിൽ വെള്ളം കട ന്നാൽ നോമ്പു മുറിയും. എന്നാൽ സുന്നത്തോ ഫർളോ ആയ കാര്യ ങ്ങൾ മൂലം കോരിക്കുളിക്കുന്നവന്റെ ഉള്ളിലേക്കു വെള്ളം കടന്നാൽ നോമ്പു മുറിയുകയില്ല.

നോമ്പുകാരൻ വായിൽ വെള്ളം കൊ പ്ലിക്കുന്നതിലും മൂക്കിൽ കയറ്റിച്ചീറ്റുന്ന തിലും അമിതത്വം കാണിക്കുകയും ഉള്ളിൽ വെള്ളം കടക്കുകയും ചെയ് താൽ നോമ്പു മുറിയും. എന്നാൽ വായിൽ നജസായ കാരണത്താൽ അതു കഴുകാൻ അമിതത്വം കാണി
ക്കുകയും അങ്ങനെ വെള്ളം കടക്കു കയും ചെയ്താൽ നോമ്പു മുറിയില്ല.

തുപ്പുനീരിൽ നിന്ന് വേർതിരിച്ച് ഭക്ഷ ണാവശിഷ്ടങ്ങൾ തുപ്പിക്കളയാൻ കഴി ഞ്ഞില്ലെങ്കിൽ അതിറങ്ങിയാൽ നോ മ്പു മുറിയില്ല.

ചുംബനം, സ്പർശനം തുടങ്ങിയ കാര ണങ്ങളാൽ ഇന്ദ്രിയം പുറപ്പെട്ടാൽ നോമ്പു മുറിയും. മറയോടു കൂടെ യുള്ള സ്പർശനം. വികാരത്തോടെ യുള്ള ദർശനം, ചിന്ത തുടങ്ങിയ കാരണങ്ങളാൽ ഇന്ദ്രിയം പുറപ്പെട്ടാൽ നോമ്പു മുറിയുകയില്ല