വാങ്ക് കൊടുക്കാന്‍ രണ്ടു പേരുണ്ട്. ഒരാളുടേത് നല്ല ശബ്ദമാണ്. പക്ഷേ അയാള്‍ വാങ്ക് കൊടുക്കുന്നതിന് പണം ആവശ്യപ്പെടുന്നു. രണ്ടാമത്തെ വ്യക്തിയുടെ ശബ്ദം നല്ലതല്ലെങ്കിലും പണം വേണ്ട. ഇവരില്‍ ആരെയാണ് മുഅദ്ദിനാക്കേണ്ടത്?
നല്ല ശബ്ദമുണ്ടാവുക എന്നത് അനിവാര്യവും ശറഇല്‍ തേടപ്പെടുന്നതുമായ കാര്യമാണ്. അതുകൊണ്ട് തന്നെ നല്ല ശബ്ദമുള്ള വ്യക്തി പ്രതിഫലം ആവശ്യപ്പെട്ടാലും അതു നല്കി ശബ്ദമാധുര്യമുള്ളയാളെ തന്നെയാണ് മുഅദ്ദിനായി നിയമിക്കേണ്ടത്. ഇക്കാര്യം ഇമാം നവവി(റ) ഇബ്നു ശുറൈഹ്(റ)വിനെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട് (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/298).