അനസ്(റ)വിൽ നിന്ന് നബി(സ്വ) അരുളി: നിങ്ങൾ ദാനം ചെയ്യു ക, കാരണം ദാനം നിങ്ങളെ നരകത്തിൽ നിന്ന് രക്ഷിക്കും (ത ബറാനി), അദിയ്യുബി ഹാതം(റ) നിവേദനം: ഒരു കാരക്കയുടെ ചീന്ത് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ കാക്കുക. അതുമില്ലെ ങ്കിൽ നല്ല വാക്ക് കൊണ്ടെങ്കിലും (ബുഖാരി, മുസ്ലിം)
അബൂഹുറയ്റ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു:സ്വദഖ ചീത്തമരണത്തെ തടയും. ഉഖ്ബത്തുബ്നു ആമിർ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു:ദാന ധാതാക്കൾക്ക് ഖബറിലെ ചൂടിനെ സ്വദഖ കെടുത്തുന്നതാണ്. അന്ത്യദിനത്തിൽ സത്യ വിശ്വാസി തന്റെ സ്വദഖയുടെ തണലിലായിരിക്കും. (ത്വബ്റാനി), അബൂഹുറയ്റ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു: മുസ്ലിം സഹോദരന് ഒരാൾ ഭക്ഷണം നൽകിയാൽ അവനെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കും. (ബൈ ഹഖി). ഇബ്നു ഉമർ(റ)വിൽ നിന്ന് സഹോദരന് വിശപ്പ് തീരുംവിധം ഒരാൾ റൊട്ടിയും ദാഹം തീരുംവരെ വെള്ളവും നൽകിയാൽ നരക ത്തിൽ നിന്നവനെ ഏഴ് കിടങ്ങുകളുടെ ദൂരത്താക്കുന്നതാണ്(നസാ ഈ, ഹാകിം). മറ്റൊരു നിവേദനത്തിലുള്ളത് ഈ രണ്ടു കിടങ്ങു കൾക്കിടയിലെ ദൂരം അഞ്ഞൂറ് വർഷമായിരിക്കുമെന്നാണ്.
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നബി (സ) പറഞ്ഞു:ഒരാൾ ഒരു മുസ്ലിമിനെ വസ് ത്രം ധരിപ്പിച്ചാൽ ആ വസ്ത്രത്തിന്റെ ഒരു കഷ്ണമെങ്കിലും അയാ ളുടെ ശരീരത്തിലുണ്ടാകുന്ന കാലത്തോളം കൊടുത്തവൻ അല്ലാ ഹുവിന്റെ സംരക്ഷണത്തിലായിരിക്കും. (നസാഈ). ഇബ്നു ഉമർ (റ)ൽ നിന്ന് നബി (സ) പറഞ്ഞു:
എത്രയെത്ര ഹൂറികൾ അവരുടെ മഹ്ർ ഒരു പിടി ഗോതമ്പ്, അല്ലെങ്കിൽ ഒരു പിടി കാരക്ക (ദാനം കാരണം സ്വർഗത്തിൽ അവരെ ലഭിക്കും) (അഖീലി)
അബൂസഈദ് അൽ ഖുദ്രി(റ)വിൽ നിന്ന് നബി (സ) പറഞ്ഞു:
ഒരു വിശ്വാസി മറ്റൊ രു വിശ്വാസിയുടെ വിശപ്പകറ്റാൻ ഭക്ഷണം നൽകിയാൽ ഖിയാമത്ത് നാളിൽ സ്വർഗീയ പഴങ്ങൾ അല്ലാഹു അയാളെ ഭക്ഷിപ്പിക്കും. വല്ല വിശ്വാസിയും മറ്റൊരാളുടെ ദാഹം തീർത്താൽ ഖിയാമത്തു നാളിൽ സീൽ ചെയ്ത സ്വർഗീയപാനീയം അയാളെ കുടിപ്പിക്കും. നഗ്ന നായ സത്യവിശ്വാസിയെ ഒരു മുഅ്മിൻ വസ്ത്രം ധരിപ്പിച്ചാൽ സ്വർഗ ത്തിലെ ഉടയാടകൾ അയാൾക്ക് അല്ലാഹു അണിയിക്കും. (അബൂ ദാവൂദ്, തിർമുദി)
അബൂസഈദ്(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:
ആരോഗ്യഘട്ടത്തിൽ ഒരു ദിർഹം ദാനം ചെയ്യലാണ് മരണാസന്ന വേളയിൽ നൂറ് ദിർഹം ദാനം ചെയ്യു ന്നതിനെക്കാൾ ഉത്തമം. (അബൂദാവൂദ്, ഇബ്നുഹിബ്ബാൻ), ഹാരിസ (റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:ദാനവുമായി ഒരാളുടെ അടുക്കൽ ചെല്ലുമ്പോൾ അയാ ൾ പറയും, “നീ എന്തുകൊണ്ട് ഇന്നലെ വന്നില്ല, ഇന്ന് എനിക്കതിന്റെ ആവശ്യമില്ല’ എന്ന്. അങ്ങനെ സ്വീകരിക്കാനാളില്ലാത്ത ഒരു കാലം വരുന്നതിന്നു മുമ്പ് നിങ്ങൾ ദാനം ചെയ്യുക (ബുഖാരി, മുസ്ലിം)
അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:
ദാനം കൊടുക്കുന്ന, അല്ലെങ്കിൽ കുടുംബ ബന്ധം ചേർക്കുന്ന ഒരു കവാടത്തെ ഒരാൾ തുറന്നാൽ അത് മൂലം അയാൾക്കു വർദ്ധനവിനെ അല്ലാഹു ഉദാരമാക്കും സമ്പത്ത് കൂട്ടാൻ വേണ്ടി യാചനയുടെ കവാടം തുറന്നവർക്കാർക്കും അതുമൂലം അല്ലാഹു കുറവ് കൊടുക്കാതിരുന്നിട്ടില്ല. (ബൈഹഖി). അബൂഉമാമ(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:
ദരിദ്രർ അസത്യം പറയുന്നില്ലെങ്കിൽ അവരെ മടക്കിയയക്കുന്നവർ വിജയിക്കുകയില്ല. (ത്വബ്റാനി). ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:
യാചിച്ചവന് അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് ഒരാൾ എന്തെങ്കിലും കൊടുത്താൽ അവന് എഴുപത് നന്മ രേഖപ്പെടുത്തും. (ബൈഹഖി). സൽമാനുബ്നു ആമിർ(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:പാവപ്പെട്ടവനുള്ള ദാനം ഒരു ഗുണമാണ്; എന്നാൽ കുടുംബത്തിൽ പെട്ടയാൾക്കായാൽ രണ്ടു ഗുണമുണ്ട്. ദാനവും ബന്ധം ചേർക്കലും (തുർമുദി). രഹസ്യമായ ദാനം റബ്ബിന്റെ കോപത്തെ കെടുത്തും. കുടുംബ ബന്ധം ചേർക്കൽ ആയുസ്സിനെ വർദ്ധിപ്പിക്കും. നന്മ പ്രവർത്തിക്കുന്നത് ചീത്ത മരണത്തെ കാക്കും. (ഇബ്നു ഹിബ്ബാൻ) അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം
നബി (സ) പറഞ്ഞു:
കുതിരപ്പുറത്ത് വന്നവനാണെങ്കിലും ചോദിച്ചവന് നിങ്ങൾ കൊടുക്കുക, (ഇബ്നുഅദിയ്യ്), ജാബിർ(റ)വിൽ നിന്ന് നിങ്ങളുടെ അടുക്കൽ വന്നു ചോദിക്കുന്നവർക്കു ചുട്ടകുള മ്പെങ്കിലും കൊടുക്കുക (നിസ്സാരമാണെങ്കിലും) (ഇബ്നു അദിയ്യ്)